റഷ്യയില്‍ സഊദി ഫുട്‌ബോള്‍ ടീം സഞ്ചരിച്ച വിമാനത്തിന് തീപിടിച്ചു
റിയാദ്: റഷ്യയില്‍ നടക്കുന്ന ലോകകപ്പില്‍ പങ്കെടുക്കുന്ന സഊദി ഫുട്‌ബോള്‍ സഞ്ചരിച്ച വിമാനത്തിന് ആകാശത്ത് വെച്ച് തീ പിടിച്ചു. എന്നാല്‍ വിമാനം സുരക്ഷിതമായി നിലത്തിറക്കിയതായും കളിക്കാര്‍ സുരക്ഷിതരാണെന്നും അധികൃതര്‍ അറിയിച്ചു.
ലോകകപ്പില്‍ രണ്ടാം ഗ്രൂപ്പ് മല്‍സരത്തിനായി സഊദിതാരങ്ങള്‍ സഞ്ചരിച്ച ഔദ്യോഗിക വിമാനത്തിനാണു തീപിടിച്ചത്.
വ്യാഴാഴ്ച നടന്ന ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തില്‍ അഞ്ചു ഗോളിന് പരാചയപ്പെട്ട സഊദി രണ്ടാം ഗ്രൂപ്പ് മത്സരത്തിനായി റോസ്‌തോവില്‍ ലാന്‍ഡ് ചെയ്യാന്‍ ഒരുങ്ങുന്നതിനിടെ ആകാശത്ത് വെച്ച് എന്‍ജിനില്‍ തീ പടര്‍ന്നത്.
ചെറിയ സാങ്കേതിക തകരാറായിരുന്നുവെന്നും എല്ലാവരും സുരക്ഷിതരാണെന്നും സഊദി അറേബ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ അറിയിച്ചു.
റോസ്സിയ എയര്‍ബസ് എ319100 ആണ് സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍നിന്ന് റോസ്‌തോവ് ഓണ്‍ ഡോണിലേക്കു താരങ്ങളെ കൊണ്ടുപോയത്. എഞ്ചിനില്‍ പക്ഷി ഇടിച്ചതാണ് സാങ്കേതിക തകരാറിന് ഇടയാക്കിയതെന്നും റോസ്‌തോവില്‍ ഇറങ്ങുമ്പോള്‍ രണ്ട് എന്‍ജിനും പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നുവെന്നും റോസ്സിയ വിമാന കമ്പനി പത്രക്കുറിപ്പില്‍ അവകാശപ്പെട്ടതായി സഊദി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
തീപിടിത്തമായിരുന്നില്ലെന്നും പക്ഷി വന്നിടിച്ചതുകൊണ്ടുണ്ടായ പിഴവാണെന്നുമാണ് വിമാനക്കമ്പനിയുടെ വിശദീകരണം. സാങ്കേതിക തകരാറുണ്ടായ വിമാനത്തിന് സഊദി അറേബ്യന്‍ ദേശീയ വിമാന കമ്പനിയായ സഊദിയക്ക് ബന്ധമില്ലെന്നും ലോകകപ്പില്‍ പങ്കെടുക്കുന്ന ടീമുകള്‍ക്ക് അയാട്ട ഓര്‍ഗനൈസേഷണല്‍ കമ്മിറ്റി നല്‍കിയതാണെന്നും സഊദി ഫുട്‌ബോള്‍ ഫെഡറേഷന്‍ അറിയിച്ചു.
റോസ്‌തോവില്‍ ഗ്രൂപ്പ് എ യില്‍ ബുധനാഴ്ച ഉറുഗ്വായുമായി സഊദി ടീം ഏറ്റമുട്ടും. ഈ ലോകകപ്പിലെ സഊദിയുടെ രണ്ടാം മത്സരമാണിത്.
[playlist type="video" ids="556427"]
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."