HOME
DETAILS
MAL
ചോര്‍ന്നൊലിച്ച് വില്ലേജ് ഓഫിസ് തകരാതിരിക്കാന്‍ പ്രാര്‍ഥിക്കാം
backup
June 19 2018 | 06:06 AM
കണ്ണൂര്‍: മഴ കനത്തതോടെ ചോര്‍ന്നൊലിച്ച് കണ്ണാടിപ്പറമ്പ് വില്ലേജ് ഓഫിസ്. സര്‍ക്കാര്‍ കെട്ടിടത്തില്‍ തന്നെ പ്രവര്‍ത്തിക്കുന്ന വില്ലേജ് ഓഫിസിനു 30 വര്‍ഷത്തെ പഴക്കമുണ്ട്. മഴ പെയ്താല്‍ വില്ലേജ് ഓഫിസിനു അകത്തുള്ളവരും മഴ നനയുന്ന അവസ്ഥയാണിപ്പോള്‍.
കൂടാതെ പൊതുജനങ്ങള്‍ പല ആവശ്യങ്ങള്‍ക്കും സമര്‍പ്പിക്കുന്ന ഫയലുകളടക്കം നനയുന്ന കാഴ്ചയാണുള്ളത്. ദിവസവും നിരവധി ആവശ്യങ്ങള്‍ക്കായി ആയിരങ്ങളാണ് ഓഫിസില്‍ എത്തുന്നത്. ഇപ്പോള്‍ കെട്ടിടത്തിന്റെ ചുമരിലും മേല്‍ക്കൂരയിലും കോണ്‍ക്രീറ്റ് ഇളകിയിരിക്കുകയാണ്. കാലവര്‍ഷം ശക്തമായാല്‍ ഇതു വീണ്ടും മറിഞ്ഞുവീഴുമോയെന്ന പേടിയിലാണ് ഇവിടെ ജോലി ചെയ്യുന്ന ജീവനക്കാരും ഓഫിസിലെത്തുന്ന പൊതുജനങ്ങളും. വില്ലേജ് ഓഫിസ് അടിയന്തരമായി ഇവിടെ നിന്നും മാറ്റുകയോ പുതിയ കെട്ടിടം നിര്‍മിക്കുകയോ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."