നായനാര്‍ കപ്പ് സംഘാടക സമിതി; മുഖ്യമന്ത്രി പിണറായി വിജയന്‍ മുഖ്യരക്ഷാധികാരി
കോഴിക്കോട്: മുന്‍ മുഖ്യമന്ത്രി ഇ.കെ നായനാരുടെ സ്മരണ നിലനിര്‍ത്തുന്നതിനായി ഇ.കെ നായനാര്‍ മെമ്മോറിയല്‍ ഫുട്ബാള്‍ ട്രസ്റ്റും ജില്ലാ ഫുട്ബാള്‍ അസോസിയേഷനും സംയുക്തമായി മേയ് ഏഴ് മുതല്‍ 21വരെ സംഘടിപ്പിക്കുന്ന അഞ്ചാമത് നായനാര്‍ കപ്പ് ഫുട്ബാള്‍ ടൂര്‍ണമെന്റിന്റെ നടത്തിപ്പിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ മുഖ്യരക്ഷാധികാരിയായി സംഘാടകസമിതി രൂപീകരിച്ചു.
സ്‌പോര്‍ട്‌സ് വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍, എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍, മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, എം. പിമാരായ എം.കെ രാഘവന്‍, എം.പി വീരേന്ദ്രകുമാര്‍,എം.ബി രാജേഷ്, എം.എല്‍ എമാരായ എം.കെ മുനീര്‍, വി.കെ സി മമ്മദ് കോയ, എ.കെ ശശീന്ദ്രന്‍, പി.ടി.എ റഹീം , സി.പി.എം ജില്ലാ സെക്രട്ടറി പി. മോഹനന്‍മാസ്റ്റര്‍, മുന്‍ മന്ത്രി എളമരം കരീം, ജില്ലാ കലക്ടര്‍ യു.വി ജോസ്, ഡി.ജി.പി നോര്‍ത്ത് സോണ്‍ രാജേഷ് ദിവാന്‍, കോര്‍പ്പറേഷന്‍ സെക്രട്ടറി മൃണ്‍മയി ജോഷി എന്നിവര്‍ രക്ഷാധികാരികളും എ. പ്രദീപ്കുമാര്‍ എം.എല്‍.എ ചെയര്‍മാനും കെ.ഡി.എഫ്.എ പ്രസിഡന്റ് ഡോ. സിദ്ദീഖ് അഹമ്മദ് പ്രസിഡന്റും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, ഡെപ്യൂട്ടി മേയര്‍ മീരാ ദര്‍ശക്, ഇ കുട്ടിശങ്കരന്‍, സി ഉമര്‍, വി രവീന്ദ്രന്‍, ഒ സുരേഷ് ബാബു എന്നിവര്‍ വൈസ് ചെയര്‍മാന്‍മാരും സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ടി പി ദാസന്‍ ജനറല്‍ കണ്‍വീനറും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ ജെ മത്തായി കണ്‍വീനറും കെ ഡി എഫ് എ സെക്രട്ടറി പി ഹരിദാസ് ഓര്‍ഗനൈസിംഗ് സെക്രട്ടറിയും കെ.പി മമ്മദ്‌കോയ, പി.സി കൃഷ്ണകുമാര്‍ എന്നിവര്‍, ജോയിന്റ്‌സെക്രട്ടറിമാരുമായും പി. പ്രിയേഷ്‌കുമാര്‍ ട്രഷററുമായി സംഘാടകസമിതിയാണ് രൂപീകരിച്ചത്. കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ വൈകീട്ട് 6.15നാണ് മത്സരങ്ങള്‍.
നാല് വിദേശ ടീമുകള്‍ ഉള്‍പ്പടെ എട്ട് ടീമുകള്‍ പങ്കെടുക്കുന്ന ലീഗ് കം നോക്കൗട്ട് അടിസ്ഥാനത്തിലാണ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്. ഇന്ത്യയില്‍ നിന്നും കേരള ഇലവനെ കൂടാതെ ബംഗാള്‍, ഗോവ, മഹാരാഷ്ട്ര നോര്‍ത്ത് -ഈസ്റ്റ്എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള ടീമുകളും യൂറോപ്പ് ,ഏഷ്യ, ആഫ്രിക്കന്‍ വന്‍കരകളില്‍ നിന്നായി ഖത്തര്‍,ബംഗ്ലാദേശ്, അഫ്ഘാനിസ്ഥാന്‍, ചൈന, സൗത്ത് ആഫ്രിക്ക, ജപ്പാന്‍,കൊറിയ,ഇന്‍ഡോനേഷ്യ രാജ്യങ്ങളില്‍ നിന്നാണ് ടീമുകളെ പ്രതീക്ഷിക്കുന്നത്.കണ്ണൂരില്‍ ആരംഭിച്ച ടൂര്‍ണമെന്റ് 2012ല്‍ കോഴിക്കോട്ടാണ് അവസാനമായി നടന്നത്.
സംഘാടസമിതി യോഗത്തില്‍ എ. പ്രദീപ്കുമാര്‍ എം.എല്‍.എ അധ്യക്ഷനായി. സി.പി.എം ജില്ലാ സെക്രട്ടറി പി. മോഹനന്‍, സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.പി ദാസന്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ.ജെ മത്തായി, കെ.ഡി.എഫ്.എ വൈസ് പ്രസിഡന്റ് ഇ. കുട്ടിശങ്കരന്‍, സെക്രട്ടറി പി. ഹരിദാസ്, ഭാസി മലാപ്പറമ്പ് എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."