ബജറ്റ് തയ്യാറാക്കിയത് ആക്ടും ഷെഡ്യൂളും പാലിച്ച്: വൈസ് ചെയര്‍മാന്‍
തൊടുപുഴ: മുനിസിപ്പല്‍ ആക്ടും, സര്‍ക്കാര്‍ നല്‍കിയിട്ടുള്ള ടൂള്‍സും അതിനു കീഴിലുള്ള 1 മുതല്‍ 13 വരെയുള്ള ഷെഡ്യൂളുകളും അനുസരിച്ചാണ് ബജറ്റ് തയ്യാറാക്കിയതെന്ന് വൈസ് ചെയര്‍മാന്‍ അഡ്വ. സി.കെ ജാഫര്‍ പറഞ്ഞു.
നഗരസഭയുടെ സമഗ്രമായ വികസനം ലക്ഷ്യമാക്കി സമ്പൂര്‍ണ ശുചിത്വം,തനത് വരുമാനം വര്‍ദ്ധിപ്പിക്കുക, ടൂറിസം വികസനം, എന്നീ മേഖലകള്‍ക്ക് ഊന്നല്‍ നല്‍കി ഒരു ബ്രഹത്തായ ബജറ്റാണ ് പ്രത്യേക കൗണ്‍സില്‍ യോഗത്തില്‍ അവതരിപ്പിച്ചത്.
ബജറ്റ് കീറിയെറിഞ്ഞത് കൗണ്‍സിലിനോടുള്ള അനാദരവാണ്. ബജറ്റ് ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് വിവിധ രാഷ്ട്രീയ കക്ഷികളില്‍പെട്ട അംഗങ്ങള്‍ അനുകൂലിച്ചും പ്രതികൂലിച്ചും സംസാരിച്ചു. നാടിനും നഗരത്തിനും ഗുണപ്രദമായ പദ്ധതികള്‍ നടപ്പില്‍ വരുത്തുന്നതിന് കൂടെ നില്‍ക്കേണ്ട ജനപ്രതിനിധികള്‍ സത്യപ്രതിജ്ഞാ ലംഘനമാണ് നടത്തിയതെന്ന് അഡ്വ. സി.കെ ജാഫര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."