HOME
DETAILS
MAL
പഴയകാല പാട്ടുപുസ്തക പ്രദര്‍ശനവുമായി സഖറിയാസ്
backup
June 19 2018 | 06:06 AM
ആലക്കോട്: ആലക്കോട് ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമായി ഒരുക്കിയ പഴയകാല പാട്ടുപുസ്തകങ്ങളുടെ പ്രദര്‍ശനം ശ്രദ്ധേയമായി. പ്രശസ്ത നാടക സംവിധായകനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ സഖറിയാസ് കുളമാംകുഴിയാണ് പ്രദര്‍ശനത്തിന് നേതൃത്വം നല്‍കിയത്. 1966ല്‍ പുറത്തിറങ്ങിയ കറുത്ത കൈകള്‍ എന്ന സിനിമയുടെ പാട്ടുപുസ്തകമാണ് ശേഖരത്തിലെ ഏറ്റവും പഴയത്. അതിനു ശേഷമുള്ള നിരവധി പാട്ടു പുസ്തകങ്ങളുടെ കലവറ തന്നെ സഖറിയാസിന്റെ ശേഖരത്തില്‍ ഇടം നേടിയിട്ടുണ്ട്. പുസ്തകങ്ങളുടെ കവര്‍ പേജുകള്‍ മറ്റുള്ളവര്‍ക്ക് കാണാന്‍ സാധിക്കുന്ന വിധത്തില്‍ ലാമിനേഷന്‍ ചെയ്താണ് പ്രദര്‍ശനത്തിനെത്തിച്ചത്. പാട്ടു പുസ്തകങ്ങള്‍ കൂടാതെ ആലക്കോട് മേഖലയിലെ ആദ്യ സിനിമാ കൊട്ടകയില്‍ പ്രദര്‍ശനത്തിനെത്തിയ സി നിമകളുടെ നോട്ടിസും പ്രദര്‍ശനത്തില്‍ ഒരുക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."