'രാജ്യം നിങ്ങളോട് കടപ്പെട്ടിരിക്കുന്നു' വീരമൃത്യു വരിച്ച സൈനികര്‍ക്ക് ആദരമര്‍പ്പിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി
ന്യൂഡല്‍ഹി: ജമ്മു കശ്മീര്‍ ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച സൈനികര്‍ക്ക് ആദരമര്‍പ്പിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.ഈ പരമത്യാഗത്തിന് രാജ്യം എന്നും അവരോട് കടപ്പെട്ടിരിക്കുന്നു. വേദനിക്കുന്ന അവരുടെ കുടംബത്തിന് അനുശോചനം അറിയിക്കുന്നുവെന്നും അമിത് ഷാ ട്വിറ്ററില്‍ കുറിച്ചു.
https://twitter.com/AmitShah/status/1256886752939315200
ജമ്മു കശ്മീരില്‍ ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ കേണലും മേജറും പൊലിസുകാരനും അടക്കം അഞ്ചുപേര്‍ കൊല്ലപ്പെട്ടു. വടക്കന്‍ കശ്മീരിലെ ഹന്ദ്വാരയില്‍യിലായിരുന്നു സംഭവം. ഏറ്റുമുട്ടലില്‍ രണ്ടു ഭീകരരും കൊല്ലപ്പെട്ടിട്ടുണ്ട്. ഹന്ദ്വാരയിലെ ചഞ്ച്മുല്ല മേഖലയില്‍
ശനിയാഴ്ച വൈകീട്ട് 3.30നാണ് ആക്രമണം തുടങ്ങിയത്. 21 രാഷ്ട്രീയ റൈഫിള്‍ഡ് കമാന്‍ഡിംഗ് ഓഫീസര്‍ കേണല്‍ അശുതോഷ് ശര്‍മ്മ, മേജര്‍ അനുജ്, രണ്ടാ ജവാന്മാര്‍, കശ്മീരിലെ ഒരു പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ എന്നിവര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്.
ഇന്നലെ രാത്രി താഴ്വരയിലെ ഒരു വീട്ടില്‍ ഭീകരര്‍ കടന്നുകയറുകയും വീട്ടുകാരെ ബന്ദികളാക്കുകയും ചെയ്തു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സൈന്യം എത്തിയത്. കേണല്‍ അശുതോഷ് ശര്‍മ്മയുടെ നേതൃത്വത്തിലായിരുന്നു സൈന്യം ഓപ്പറേഷന് എത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."