HOME
DETAILS
MAL
പൊലിസ് നടപടിയെ ന്യായീകരിക്കുന്ന സര്‍ക്കാര്‍ പരസ്യം വസ്തുതാവിരുദ്ധം: മഹിജ
backup
April 08 2017 | 05:04 AM
തിരുവനന്തപുരം: ജിഷ്ണു കേസില്‍ പൊലിസ് നടപടിയെ ന്യായീകരിച്ച് സര്‍ക്കാര്‍ പുറത്തിറക്കിയ പത്ര പരസ്യം വസ്തുതാ വിരുദ്ധമെന്ന് ജിഷ്ണുവിന്റെ അമ്മ മഹിജ. സര്‍ക്കാര്‍ നിലപാടില്‍ ദു:ഖമുണ്ടെന്നും നീതി കിട്ടുന്നതു വരെ സമരം തുടരുമെന്നും മഹിജ പറഞ്ഞു.
തന്നെ വിളിക്കുകപോലും ചെയ്യാതെയാണ് സര്‍ക്കാര്‍ പത്ര കുറിപ്പ് ഇറക്കിയത്. പൊലിസ് നടപടിയുടെ വിഡിയോ ദൃശ്യങ്ങള്‍ സത്യം വിളിച്ചു പറയുന്നുണ്ട്. സര്‍ക്കാര്‍ പൊലിസിനെ ന്യായീകരിച്ചുകൊണ്ടാണ് പരസ്യം നല്‍കിയതെന്നും അവര്‍ പറഞ്ഞു.
മാധ്യമങ്ങളില്‍ പൊലിസ് നടപടിയെ ന്യായീകരിച്ച് പി.ആര്.ഡിയുടെ പരസ്യം വന്നതിനോട് പ്രതികരിക്കുകയായിരുന്നു മഹിജ. മഹിജയെ പൊലിസ് അക്രമിച്ചിട്ടില്ലെന്നും പ്രശ്നങ്ങളുണ്ടാക്കിയത് പുറത്തുനിന്നുള്ളവരാണെന്നുമാണ് പത്രപരസ്യത്തില്‍ സര്‍ക്കാര്‍ വിശദീകരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."