വാഷിങ്ടണില്‍ ഇന്ത്യന്‍ പൗരനെ വെടിവച്ചു കൊന്നു
വാഷിങ്ടണ്‍: അമേരിക്കയില്‍ വീണ്ടും ഇന്ത്യന്‍ പൗരന്‍ വെടിയേറ്റു മരിച്ചു. പഞ്ചാബില്‍നിന്നുള്ള വിക്രം ജാര്‍യല്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. വാഷിങ്ടണില്‍ അദ്ദേഹം ജോലിചെയ്യുന്ന ഷോപ്പില്‍ കയറിയാണ് അക്രമികള്‍ വെടിവച്ചത്. പഞ്ചാബിലെ ഹൊഷിയാര്‍പുര്‍ ജില്ലക്കാരനാണ് കൊല്ലപ്പെട്ട വിക്രം.
വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് ആണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. ഇരുപത്തിയാറുകാരനായ വിക്രം ഒരു മാസം മുന്‍പാണ് അമേരിക്കയിലെത്തിയത്. കുടുംബ സുഹൃത്തിന്റെ ഗ്യാസ് സ്റ്റേഷനിലാണ് (പെട്രോള്‍ പമ്പ്) വിക്രം ജോലി ചെയ്തിരുന്നത്.
ഏപ്രില്‍ ആറിനു പുലര്‍ച്ചെ 1.30 നാണ് വിക്രമിനു വെടിയേറ്റത്. ഷോപ്പിലെത്തിയ അക്രമികള്‍ അദ്ദേഹത്തിന്റെ നെഞ്ചില്‍ നിറയൊഴിക്കുകയായിരുന്നു. കൈയിലുണ്ടായിരുന്ന പണവും അക്രമികള്‍ മോഷ്ടിച്ചു.
ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണ ഏജന്‍സികള്‍ക്കു ലഭിച്ചിട്ടുണ്ട്.സംഭവത്തെ കുറിച്ച് സാന്‍ ഫ്രാന്‍സിസ്‌കോയിലുള്ള ഇന്ത്യന്‍ എംബസിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നു വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് പറഞ്ഞു.
I have received a report on the shootout incident resulting in the tragic death of Indian national Vikram Jaryal in Washington State USA./1
— Sushma Swaraj (@SushmaSwaraj) April 8, 2017
വിക്രമിന്റെ കുടുംബത്തിന് എല്ലാ സഹായവും നല്‍കുമെന്നു മന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."