ഇത് വേറിട്ട പ്രതിഷേധം...
നെല്ലിക്കുന്ന്: ഒന്നരവര്‍ഷമായി കുടിവെള്ളം പാഴാകുന്നത് കണ്ടിട്ടും നടപടിയെടുക്കാത്ത ജല അതോറിറ്റിയുടെ അനാസ്ഥക്കെതിരേ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്ത്. ബങ്കരക്കുന്ന് പ്രദേശവാസികളാണ് അധികൃതരുടെ അനാസ്ഥക്കെതിരേ വേറിട്ട പ്രതിഷേധവുമായി രംഗത്തെത്തിയത്. ബി.എസ്.സി ബങ്കരക്കുന്നിന്റെ നേതൃത്വത്തിലാണ് കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം ഒഴുകുന്ന സ്ഥലത്ത് വാഴനട്ട് നാട്ടുകാര്‍ പ്രതിഷേധിച്ചത്.
കുടിവെള്ളം പാഴാകുന്നത് സംബന്ധിച്ച് നിരവധി തവണ പരാതിപ്പെട്ടെങ്കിലും ഒന്ന് രണ്ട് തവണ വന്ന് നന്നാക്കിയെന്ന് പറഞ്ഞ് അധികൃതര്‍ സ്ഥലം വിടുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. ആഴ്ചയില്‍ മൂന്നുതവണയാണ് ഇവിടെ ജലവിതരണമാണ് നടക്കുന്നത്. അതേസമയം പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നതിനാല്‍ വാട്ടര്‍ അതോറിറ്റിയെ ആശ്രയിച്ച് കഴിയുന്ന നിരവധി കുടുംബങ്ങള്‍ ദുരിതത്തിലായിട്ടുണ്ട്. അടിയന്തരമായി പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ വാട്ടര്‍ അതോറിറ്റി ഓഫിസിന് മുന്നില്‍ സമരം നടത്തുമെന്ന് ബി.എസ്.സി ഭാരവാഹികള്‍ പറഞ്ഞു. പ്രതിഷേധത്തിന് ബി.എം അബ്ദുല്‍ കബീര്‍, ഹനീഫ്, അന്‍വര്‍, അബ്ബാസ് വെറ്റില, സമീര്‍ ബെല്‍ക്കാട്, സാഹു തൈവളപ്പ് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."