HOME
DETAILS
MAL
മലപ്പുറം ഉപതെരഞ്ഞെടുപ്പ് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ വിലയിരുത്തലാകണമെന്ന് വി.എസ്
backup
April 08 2017 | 06:04 AM
തിരുവനന്തപുരം: മലപ്പുറം ഉപതെരഞ്ഞെടുപ്പ് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ വിലയിരുത്തലാകണമെന്ന് മുതിര്‍ന്ന സി.പി.എം നേതാവ് വി.എസ് അച്യുതാന്ദന്. തോല്‍ക്കാനായി ബി.ജെ.പി നിര്‍ത്തിയ സ്ഥാനാര്‍ഥിയോട് അനുകമ്പയുണ്ടെന്നും വി.എസ് പറഞ്ഞു. മലപ്പുറത്തെ എൽ.ഡി.എഫ് സ്ഥാനാർഥി അഡ്വ. ബി.എം. ഫൈസലിന്റെ തെരഞ്ഞെടുപ്പ് പ്രചരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യു.ഡി.എഫ് സ്ഥാനാര്‍ഥി കുഞ്ഞാലിക്കുട്ടിയെ കടന്നാക്രമിക്കാനും വി.എസ് മറന്നില്ല. ഐസ്ക്രീം പാര്‍ലര്‍ കേസ് ഇപ്പോഴും കോടതിയുടെ പരിഗണനയിലാണെന്നും അമ്മ പെങ്ങമ്മാര് മുന്പിലിരിക്കുന്നതുകൊണ്ട് കൂടുതലൊന്നും പറയുന്നില്ലെന്ന് പറഞ്ഞു. ഈ പുലിയെ ഒരിക്കല്‍ കുറ്റിപ്പുറത്ത് കൂട്ടിലടച്ചതാണെന്നും വി.എസ് പരിഹസിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."