HOME
DETAILS
MAL
കെല് വാക്കുപാലിച്ചില്ല: പഞ്ചായത്ത് പ്രസിഡന്റ്
backup
June 19 2018 | 06:06 AM
തൃക്കരിപ്പൂര്‍: വലിയപറമ്പ തെക്കന്‍ മേഖലയിലെ കടത്ത് സര്‍വിസുമായുള്ള എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം പാലം നിര്‍മാതാക്കളായ കെ.എല്‍ വാക്കുപാലിക്കാത്തതാണെന്ന് വലിയപറമ്പ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ടി അബ്ദുല്‍ ജബ്ബാര്‍ പറഞ്ഞു. പാലം തകര്‍ന്നതോടെ മറ്റു പോവഴികള്‍ ഉണ്ടാകുന്നതുവരെ സൗജന്യമയി യാത്രക്കാരെ കടത്താനുള്ള സംവിധാനം ഉണ്ടാക്കാമെന്ന് അറിയിച്ചെങ്കിലും നടപടിയുണ്ടായിട്ടില്ല. പകരം പാലമെന്ന ഉറപ്പ് കെല് അധികൃതര്‍ പാലിച്ചതുമില്ല. ഒരു പഞ്ചായത്ത് എന്ന നിലയില്‍ കഴിയുന്നതും ചെയ്തിട്ടുണ്ട്. സര്‍ക്കാര്‍ എന്തെങ്കിലും നടപടികളെടുത്താല്‍ മാത്രമേ പ്രശ്നം പരിഹരിക്കാന്‍ കഴിയുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."