വലിയപറമ്പ ദ്വീപിന്റെ തെക്കന്‍ മേഖല ഒറ്റപ്പെട്ടു
തൃക്കരിപ്പൂര്‍: കഴിഞ്ഞമാസം അപകടത്തില്‍പ്പെട്ട തൃക്കരിപ്പൂര്‍ കടപ്പുറം-വടക്കെവളപ്പ്-മാടക്കാല്‍ കടത്ത് സര്‍വിസ് നിര്‍ത്തിവയ്ക്കാന്‍ ആര്‍.ഡി.ഒ ഉത്തരവ്. ഇതോടെ തൃക്കരിപ്പൂരിലും പയ്യന്നൂരിലും സ്‌കൂളുകളിലേക്ക് എത്തേണ്ട വിദ്യാര്‍ഥികളും മറുകരയില്‍ ജോലിയെടുക്കുന്നവരും രോഗികളും ദ്വീപില്‍ ഒറ്റപ്പെട്ടു. ഇന്നലെ വലിയപറമ്പ പഞ്ചായത്ത് ഓഫിസ് കോണ്‍ഫറന്‍സ് ഹാളില്‍ ആര്‍.ഡി.ഒ ബിജുവിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന കടത്ത് സര്‍വിസ് സംരക്ഷണ സമിതി പ്രതിനിധികളുടെയും ജനപ്രതിനിധികളുടെയും യോഗത്തിന് ശേഷമാണ് ആര്‍.ഡി.ഒ തീരുമാനം അറിയിച്ചത്.
കടത്ത് സര്‍വിസ് നിര്‍ത്തിവച്ചാല്‍ മറുകരയിലെങ്ങനെ എത്തുമെന്ന സംരക്ഷണ സമിതിയുടെ ചോദ്യത്തിന് ജീപ്പ് സര്‍വിസോ കെ.എസ്.ആര്‍.ടി.സി സംവിധാനമോ ഏര്‍പ്പെടുത്താമെന്ന് ആര്‍.ഡി.ഒ അറിയിച്ചെങ്കിലും റോഡില്ലാതെ എങ്ങനെ ഗതാഗതം സാധ്യമാകുമെന്ന മറുചോദ്യത്തിന് വ്യക്തത നല്‍കിയിട്ടില്ല. അതേസമയം മാടക്കാല്‍ തൂക്കുപാലം തകര്‍ന്നതിനെ തുടര്‍ന്ന് ദ്വീപിന്റെ തെക്കന്‍ മേഖലയിലുള്ളവര്‍ക്ക് ഏക ആശ്രയമായിരുന്ന കടത്ത് സര്‍വിസാണ് ഇപ്പോള്‍ നിര്‍ത്തിവച്ചത്. ഇതോടെ പ്രദേശവാസികളാകെ ദുരിതത്തിലായിരിക്കുകയാണ്.
കഴിഞ്ഞമാസമാണ് യാത്രക്കാരുമായി പുറപ്പെട്ട കടത്ത് സര്‍വിസ് അപകടത്തിലായത്. ഇതോടെ പഞ്ചായത്ത് കടത്ത് സര്‍വിസ് നിര്‍ത്തിവയ്ക്കുകയും ചെയ്തു. ഇതിനെതിരേ റവന്യു മന്ത്രിക്ക് സംരക്ഷണ സമിതി നല്‍കിയ പരാതിയെ തുടര്‍ന്നാണ് ആര്‍.ഡി.ഒ അന്വേഷണം നടത്തി യോഗം വിളിച്ചത്. അപകടത്തില്‍പ്പെട്ട കടത്ത് തോണിയിലാണ് ഇന്നലെവരെ സര്‍വിസ് നടത്തിയിരുന്നത്. യോഗത്തില്‍ ആര്‍.ഡി.ഒക്ക് പുറമെ പ്രസിഡന്റ് എം.ടി അബ്ദുല്‍ ജബ്ബാര്‍, പഞ്ചായത്ത് അംഗങ്ങളായ എം.വി സരോജിനി, ഹക്കിം മാടക്കാല്‍, ജലഗതാഗത വകുപ്പ് ആയിറ്റി ഓഫിസ് സ്‌റ്റേഷന്‍ മാസ്റ്റര്‍ മണി, പോര്‍ട്ട് കണ്‍സര്‍വേറ്റര്‍ റാഫി, ചന്തേര എ.എസ്.ഐ രാജീവന്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."