കയ്പമംഗലത്ത് അശാസ്ത്രീയമായ കണവപിടിത്തം വ്യാപകം
കയ്പമംഗലം: അശാസ്ത്രീയ രീതിയില്‍ കൂടൊരുക്കി കടലില്‍ കണവപിടിത്തം വ്യാപകമാകുന്നു.
ലോഡ് കണക്കിന് പ്ലാസ്റ്റിക് മാലിന്യവും തെങ്ങിന്റെ കൊഴിഞ്ഞിലുമുപയോഗിച്ചുള്ള അശാസ്ത്രീയ കണവ പിടിത്തം മൂലം കടലാമകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നതായി കടലോരവാസികള്‍ പറഞ്ഞു.
പെരിഞ്ഞനം മുതല്‍ കഴിമ്പ്രം വരെയുള്ള കിലോമീറ്ററുകളോളം ദൂരത്തിലാണ് കണവപിടിത്തം സജീവമായുള്ളത്. തമിഴ്‌നാട്ടില്‍ നിന്നുള്ള സംഘങ്ങള്‍ ജില്ലയുടെ തീരദേശത്ത് തമ്പടിച്ചാണ് അനധികൃതമായി കടലില്‍ കൂട് നിര്‍മിച്ച് കണവ പിടിത്തം നടത്തുന്നതെന്നും കടലോരവാസികള്‍ പറഞ്ഞു.
കയ്പമംഗലം വഞ്ചിപ്പുര കേന്ദ്രീകരിച്ചാണ് ഇവരുടെ പ്രവര്‍ത്തനമെന്നും സൂചനയുണ്ട്. ലോഡ് കണക്കിന് തെങ്ങിന്‍ കൊഴിഞ്ഞിലുകളാണ് ഇവിടത്തെ കടപ്പുറത്ത് ശേഖരിച്ചിട്ടുള്ളത്. കൊഴിഞ്ഞിലും പ്ലാസ്റ്റിക്ക് കുപ്പികളും ഒഴിഞ്ഞ കാനുകളും കൂട്ടിക്കെട്ടി വഞ്ചിയില്‍ കൊണ്ടുപോയി കടലില്‍ നിക്ഷേപിക്കും കൂട്ടത്തോടെയുള്ള ഇതിന്റെ നിക്ഷേപം മൂലം തുരുത്തുപോലെയാകുന്ന ഇവിടെ കണവകള്‍ക്ക് മുട്ടയിടാനുള്ള സാഹചര്യം കൃത്യമമായി ഉണ്ടാക്കുകയാണ് ചെയ്യുന്നത്.
മുട്ടയിടാനെത്തുന്ന കണവയെ മറ്റ് സംവിധാനമുപയോഗിച്ച് പിടികൂടുകയും ചെയ്യും. നിരവധി പാരിസ്ഥിതിക പ്രശ്‌നങ്ങളുണ്ടാക്കുന്ന രീതിയാണ് കണവ പിടിത്തം. പ്ലാസ്റ്റിക് നിക്ഷേപം പാരമ്പര്യ മത്സ്യബന്ധനത്തൊഴിലാളികള്‍ക്കും ഏറെ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നുണ്ട്. കടലില്‍ പ്ലാസ്റ്റിക്കുകള്‍ കുന്നുകൂടുന്നത് കടലാമകളുടെ ആവാസവ്യവസ്ഥക്ക് തന്നെ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം പാലപ്പെട്ടി കഴിമ്പ്രം ബീച്ചില്‍ നിരവധി കടലാമകള്‍ ചത്ത് കരയ്ക്കടിഞ്ഞിട്ടുണ്ട്. ഇതോടൊപ്പം വ്യാപകമായി പ്ലാസ്റ്റിക് നിക്ഷേപവും കരക്കടിഞ്ഞിട്ടുണ്ട് കടലോരം മുഴുവന്‍ പ്ലാസ്റ്റിക് കുപ്പികളാള്‍ നിറഞ്ഞ നിലയിലാണ്. ജില്ലയുടെ തീരദേശത്തെ പാരമ്പര്യ മത്സ്യത്തൊഴിലാളികളാരും ഇത്തരത്തില്‍ കണവപിടിത്തത്തിലേര്‍പ്പെട്ടിട്ടില്ലെന്നാണ് തൊഴിലാളികള്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."