അന്ത്യോദയ എക്സ്പ്രസിന് കാസര്‍കോട് സ്റ്റോപ്പ് അനുവദിക്കണം
കാസര്‍കോട്: അന്ത്യോദയ എക്സ്പ്രസ് അടക്കമുള്ള ട്രെയിനുകള്‍ കാസര്‍കോട് സ്റ്റേഷനില്‍ നിര്‍ത്താത്തതില്‍ പ്രതിഷേധിച്ച് അധ്യാപക അവാര്‍ഡ് ജേതാവിന്റെ ഏകദിന ഉപവാസം.
കാസര്‍കോട് റെയില്‍വേ സ്റ്റേഷന് പരിസരത്താണ് കരിവെള്ളൂര്‍ സ്വദേശിയും സംസ്ഥാന അവാര്‍ഡ് ജേതാവുമായ പരിയാരത്ത് ഹൗസില്‍ രാജന് കരിവെള്ളൂര്‍ ഉപവസിച്ചത്. ഉപവാസത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് നിരവധിപേര്‍ സമരപ്പന്തലിലെത്തി.
ഇന്നലെ രാവിലെ 10 മുതല്‍ വൈകുന്നേരം ആറുവരെയായിരുന്നു ഉപവാസം. കൊച്ചുവേളിയില്‍ നിന്ന് മംഗളൂരു വരേ സര്‍വിസ് നടത്തുന്ന അന്ത്യോദയ അടക്കമുള്ള ആറ് ട്രെയിനുകളും കാസര്‍കോട് നിര്‍ത്തുക, കണ്ണൂരില്‍ യാത്ര അവസാനിപ്പിക്കുന്ന ട്രെയിനുകള്‍ കാസര്‍കോടുവരെ നീട്ടുക, ജില്ലയിലെ റെയില്‍വേ സ്റ്റേഷനുകളോട് അധികൃതര്‍ കാണിക്കുന്ന അവഗണന അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ഉപവാസ സമരം നടത്തിയത്.
ഗവണ്മെന്റ് പ്രൈമറി സ്കൂള്‍ ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷന് മുന്‍ സംസ്ഥാന സെക്രട്ടറി കൂടിയായിരുന്നു രാജന് കരിവെള്ളൂര്‍.
കാസര്‍കോട് റെയില്‍വേ സ്റ്റേഷന്റെ പ്രധാന കവാടത്തിന് പുറത്ത് പന്തല്‍ കെട്ടിയാണ് ഉപവാസം നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."