HOME
DETAILS
MAL
പാര്‍സല്‍ ട്രെയിന്‍ സര്‍വിസുകള്‍ 15 വരെ ദീര്‍ഘിപ്പിച്ചു
backup
May 04 2020 | 02:05 AM
തിരുവനന്തപുരം: ലോക്ക് ഡൗണ്‍ പശ്ചാത്തലത്തില്‍ ചരക്കുനീക്കം സുഗമമാക്കുന്നതിനായി റെയില്‍വെ ആരംഭിച്ച പ്രതിദിന പാര്‍സല്‍ സര്‍വിസുകള്‍ മെയ് 15 വരെ നീട്ടി.
തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ടേക്കും തിരിച്ചുമുള്ള രണ്ട് സര്‍വിസുകളും തിരുവനന്തപുരത്ത് നിന്ന് നാഗര്‍കോവില്‍ വഴി ചെന്നൈ എഗ്മോറിലേക്കും തിരിച്ചുമുള്ള രണ്ടുസര്വിസുകളും മെയ് 15 വരെ ഉണ്ടാകും. തിരുവനന്തപുരം ഡിവിഷനില്‍ ഏപ്രില്‍ ഒന്‍പതിനാണ് പരീക്ഷണാര്‍ഥം പ്രതിദിന പാര്‍സല്‍ സര്‍വിസ് ട്രെയിനുകള്‍ ഓടിത്തുടങ്ങിയത്.
തുടക്കത്തില്‍ ആറുദിവസത്തേക്ക് മാത്രമായിരുന്നു നിശ്ചയിച്ചതെങ്കിലും ലോക്ക് ഡൗണ്‍ നീട്ടിയതോടെ മെയ് മൂന്ന് വരെ സര്‍വിസുകളും നീട്ടുകയായിരുന്നു.
ഇപ്പോള്‍ മെയ് 17 വരെ ലോക്ക് ഡൗണ്‍ വീണ്ടും നീട്ടിയതിനെ തുടര്‍ന്നാണ് പാര്‍സല്‍ സര്‍വിസുകളും ദീര്‍ഘിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."