മലബാര്‍ റിവര്‍ ക്രൂയിസ് ടൂറിസം കാസര്‍കോടിന് ഇനി നല്ലകാലം
കാസര്‍കോടിനോട് ചേരുന്ന പെരുമ്പ നദിയില്‍ മ്യൂസിക് ക്രൂയിസ്, കവ്വായി നദിയിലും വലിയപറമ്പ് കായലിലുമായി ഹാന്‍ഡ്‌ലൂം ആന്‍ഡ് ഹാന്‍ഡിക്രാഫ്‌സ് ക്രൂയിസ്, തേജസ്വിനി നദിയില്‍ വാട്ടര്‍ സ്‌പോര്‍ട് ആന്‍ഡ് റിവര്‍ ബാത്തിങ് ക്രൂയിസ്, വലിയപറമ്പ് കായലിലൂടെ മോഡല്‍ റെസ്‌പോണ്‍സിബിള്‍ വില്ലേജ് ക്രൂയിസ്, ചന്ദ്രഗിരി നദിയില്‍ യക്ഷഗാന ക്രൂയിസ് എന്നിങ്ങനെയാണ് ജില്ലയ്ക്ക് ലഭിക്കുന്ന പദ്ധതികള്‍
കാസര്‍കോട്: കണ്ണൂര്‍-കാസര്‍കോട് ജില്ലകളിലെ ഏഴ് നദികളെ ബന്ധപ്പെടുത്തി തയാറാക്കിയ മലബാര്‍ റിവര്‍ ക്രൂയിസ് ടൂറിസം പദ്ധതി നടപ്പാക്കുന്നതോടെ കാസര്‍കോട് ജില്ലയുടെ ടൂറിസം വികസനത്തിന് കുതിപ്പാകും. ജില്ലയുടെ അതിര്‍ത്തി പുഴയായ കവ്വായി കായലില്‍ നിന്നാരംഭിച്ച് ചന്ദ്രഗിരി പുഴ വരേ നീളുന്ന പദ്ധതിയിലൂടെ ജില്ലയ്ക്ക് ലഭിക്കുക സ്വപ്നപദ്ധതികളാണ്. 365 കോടി രൂപയുടെ പദ്ധതിയുടെ നിര്‍മാണോദ്ഘാടനം 30ന് രാവിലെ 9.30ന് പറശ്ശിനിക്കടവില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.
കാസര്‍കോടിനോട് ചേരുന്ന പെരുമ്പ നദിയില്‍ മ്യൂസിക് ക്രൂയിസ്, കവ്വായി നദിയിലും വലിയ പറമ്പ് കായലിലുമായി ഹാന്‍ഡ്‌ലൂം ആന്‍ഡ് ഹാന്‍ഡിക്രാഫ്‌സ് ക്രൂയിസ്, തേജസ്വിനി നദിയില്‍ വാട്ടര്‍ സ്‌പോര്‍ട് ആന്‍ഡ് റിവര്‍ ബാത്തിങ് ക്രൂയിസ്, വലിയപറമ്പ് കായലിലൂടെ മോഡല്‍ റെസ്‌പോണ്‍സിബിള്‍ വില്ലേജ് ക്രൂയിസ്, ചന്ദ്രഗിരി നദിയില്‍ യക്ഷഗാന ക്രൂയിസ് എന്നിങ്ങനെയാണ് ജില്ലക്ക് ലഭിക്കുന്ന പദ്ധതികള്‍. പരിസ്ഥിതി സൗഹൃദ ടൂറിസം പദ്ധതിയായിട്ടാവും ഇത് നടപ്പാക്കുക. ഇത്രയും പദ്ധതികള്‍ പൂര്‍ണമായും നടപ്പായാല്‍ ജില്ലയിലെ വിനോദ സഞ്ചാര മേഖല അടിമുടി മാറും.
ഉത്തര കേരളത്തിലെ പുഴകളിലൂടെ ബോട്ട് യാത്രക്കൊപ്പം അവയോട് ചേര്‍ന്നുകിടക്കുന്ന പ്രദേശങ്ങളുടെ ചരിത്രം, സംസ്‌കാരം, കല, സംഗീതം, ആചാരങ്ങള്‍, അനുഷ്ഠാനങ്ങള്‍, ആരാധനാ കേന്ദ്രങ്ങള്‍, ആയോധന കലകള്‍, കരകൗശല വസ്തുക്കള്‍, പ്രകൃതി ഭംഗി, കണ്ടല്‍ക്കാടുകള്‍, ഭക്ഷ്യവിഭവങ്ങള്‍ തുടങ്ങി വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഘടകങ്ങളെ മുഴുവന്‍ കോര്‍ത്തിണക്കിയാണ് മലബാര്‍ റിവര്‍ ക്രൂയിസ് ടൂറിസം പദ്ധതി തയാറാക്കിയിട്ടുള്ളത്. കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളവും അഴീക്കല്‍ തുറമുഖവും യാഥാര്‍ഥ്യമാവുന്നതോടെ വടക്കന്‍ കേരളത്തിന്റെ വിനോദ സഞ്ചാര വ്യാപാര വളര്‍ച്ചയ്ക്കുള്ള സാധ്യതകള്‍ മുന്നില്‍കണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. പ്രദേശത്തിന്റെ ടൂറിസ്റ്റ് വികസനത്തിനൊപ്പം വിവിധ മേഖലകളിലെ ആയിരങ്ങള്‍ക്ക് തൊഴില്‍ നേടാനും പദ്ധതി സഹായകമാവും.
കണ്ണൂര്‍ എയര്‍പോര്‍ട്ട് സെപ്റ്റംബറില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ കൂടുതല്‍ വിദേശ വിനോദ സഞ്ചാരികള്‍ മലബാര്‍ മേഖലയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കണ്ണൂര്‍ ജില്ലയില്‍ മാഹി പുഴയില്‍ മാര്‍ഷ്യല്‍ ആര്‍ട്‌സ് ആന്‍ഡ് കളരി ക്രൂയിസ്, അഞ്ചരക്കണ്ടി നദിയില്‍ പഴശ്ശിരാജ ആന്‍ഡ് സ്‌പൈസസ് ക്രൂയിസ്, വളപട്ടണം നദിയില്‍ മുത്തപ്പന്‍ ആന്‍ഡ് മലബാരി ക്യൂസിന്‍ ക്രൂയിസ്, വളപട്ടണം നദിയില്‍ ബേര്‍ഡ്‌സ് ആന്‍ഡ് അഗ്രി ക്രൂയിസ്, തെയ്യം ക്രൂയിസ്, കുപ്പം നദിയില്‍ കണ്ടല്‍ ക്രൂയിസ് എന്നിവയാണ് പദ്ധതിയിലൂടെ നടപ്പാക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."