ഖത്തറില്‍ ഈ വര്‍ഷം ലഭിച്ചത് ഏറ്റവും കൂടിയ മഴ എന്ന് റിപ്പോര്‍ട്ട്
ദോഹ: ഈ വര്‍ഷം ആദ്യപാദത്തില്‍ ഖത്തറില്‍ ലഭിച്ചത് 10 വര്‍ഷത്തിനിടെ ഏറ്റവും കൂടിയ മഴയെന്ന് കാലവസ്ഥാ വിദഗ്ധര്‍. വരും ഭാവിയില്‍ ഖത്തറില്‍ ശീതകാല മഴയും വേനല്‍ക്കാല പൊടിക്കാറ്റും വര്‍ധിക്കുമെന്നും ഈയിടെ പുറത്തുവന്ന റിപോര്‍ട്ടില്‍ പറയുന്നു. ഈ വര്‍ഷം ആദ്യ മൂന്ന് മാസം ആകെ 29 ദിവസമാണ് ഖത്തറില്‍ മഴ പെയ്തത്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഈ കാലയളവിലെ ശരാശരി മഴ 11 ദിവസമാണെന്ന് അല്‍ജസീറ ഇംഗ്ലീഷിലെ മുതിര്‍ന്ന കാലാവസ്ഥാ വിദഗ്ധ സ്റ്റെഫ് ഗോള്‍ട്ടര്‍ പറഞ്ഞു.
സഊദി അറേബ്യയില്‍ നിന്നുള്ള മഴ രേഖയുടെ ചലനമാണ് പെട്ടെന്നുള്ള ഈ മഴ വര്‍ധനയ്ക്ക് കാരണമെന്നതാണ് ഒരു സിദ്ധാന്തം. സാധാരണ ഖത്തറിന്റെ വടക്കന്‍ അതിര്‍ത്തിക്കപ്പുറത്ത് നില്ക്കാറുള്ള ഈ മഴ രേഖ ഇത്തവണ അജ്ഞാതമായ കാരണങ്ങളാല്‍ കൂടുതല്‍ തെക്കോട്ട് നീങ്ങുകയായിരുന്നു.
ഈ വര്‍ഷം പല തവണയുണ്ടായ കാറ്റിലും മഴയിലും തെരുവുകളില്‍ കാര്യമായ വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടിരുന്നു. എമിറേറ്റ്സ് വൈല്‍ഡ് ലൈഫ് സൊസൈറ്റിയും വേള്‍ഡ് വൈല്‍ഡ്ലൈഫ് ഫണ്ടും കഴിഞ്ഞ മാസം പുറത്തുവിട്ട റിപോര്‍ട്ട് പ്രകാരം മഴയോട് കൂടിയ ശീതകാലവും പൊടിനിറഞ്ഞ വേനല്‍ക്കാലവും വരുന്ന പതിറ്റാണ്ടുകളില്‍ മേഖലയില്‍ സാധാരണമാവും. കാലാവസ്ഥാ വ്യതിയാനം മൂലം 2050ഓടെ ഗള്‍ഫിലെ വായുവിന്റെയും സമുദ്രത്തിന്റെയും താപനില രണ്ട് ഡിഗ്രി സെല്‍ഷ്യസ് വരെ വര്‍ധിക്കുമെന്ന് യു.എ.ഇ ക്ലൈമറ്റ് ചേഞ്ച് റിസ്ക്സ് ആന്റ് റിസൈലന്‍സ് സ്റ്റഡി പറയുന്നു. യു.എ.ഇക്കൊപ്പം ഖത്തറിലും വേനല്‍ കൂടുതല്‍ വരണ്ടതും പൊടിനിറഞ്ഞതുമായിത്തീരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."