വെള്ളമൊരുക്കാതെ ശൗചാലയം: വിവാദമായപ്പോള്‍ ഉദ്ഘാടനം മാറ്റി
കൊട്ടിയൂര്‍: ഉദ്ഘാടനത്തിനു മുന്‍പെ ശൗചാലയത്തെ ചുറ്റിപ്പറ്റി വിവാദങ്ങളുടെ തീയും പുകയും. അടിസ്ഥാന സൗകര്യമില്ലാതെനീണ്ടുനോക്കി ബസ്റ്റാന്‍ഡില്‍ നിര്‍മിച്ചു ഉദ്ഘാടനം ചെയ്യുന്നതിനെതിരെ ഡി.വൈ.എഫ്.ഐയാണ് രംഗത്തെത്തിയത്.
എന്നാല്‍ ശൗചാലയത്തിലേക്കാവശ്യമായ വെള്ളം സംഭരിക്കുന്നതിനുള്ള സാങ്കേതികമായ ചെറിയ തടസമാണ് ഉദ്ഘാടനം മാറ്റിവെയ്ക്കാന്‍ കാരണമെന്നാണ് പഞ്ചായത്ത് അധികൃതരുടെ വിശദീകരണം.ജില്ലാ പഞ്ചായത്ത് പദ്ധതിയില്‍പ്പെടുത്തി 18 ലക്ഷം രൂപ ചെലവിലാണ് നീണ്ടുനോക്കി ബസ്റ്റാന്‍ഡില്‍ ശൗചാലയം നിര്‍മിച്ചത് ബുധനാഴ്ച നാലുമണിക്ക് ശൗചാലയത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുന്നതിനായി എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിരുന്നു.
ഇതിനിടെയാണ് ശൗചാലയത്തില്‍ അടിസ്ഥാനസൗകര്യം ഒരുക്കാതെയാണ് ശൗചാലയം ഉദ്ഘാടനം ചെയ്യാന്‍ തീരുമാനിച്ചതെന്ന ആരോപണവുമായി ഡിവൈഎഫ്‌ഐ രംഗത്തെത്തിയത് .നാലുവര്‍ഷം മുന്‍പ് അമ്പായത്തോട്ടില്‍ കഴിഞ്ഞ ഭരണസമിതി നിര്‍മിച്ച ശൗചാലയം അടിസ്ഥാന സൗകര്യമില്ലാതെ തുറന്നുകൊടുത്തതിനാല്‍ വര്‍ഷങ്ങളായി ഇവ ഉപയോഗശൂന്യമായി കിടക്കുകയാണെന്നും ഡിവൈഎഫ്‌ഐ നേതാക്കള്‍ ആരോപിച്ചു. അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാതെ ഇത്ര പെട്ടെന്ന് ഉദ്ഘാടനം നടത്താനുള്ള ശ്രമം തെരഞ്ഞെടുപ്പു മുന്നില്‍ കണ്ടിട്ടാണെന്നും ഇതിന് ഡിവൈഎഫ്‌ഐ അനുവദിക്കില്ലെന്നും ഭാരവാഹികള്‍പറഞ്ഞു.
എന്നാല്‍ ശൗചാലയത്തിലേക്കാവശ്യമായ വെള്ളത്തിനായി കിണര്‍ കുഴിക്കുന്നതിനായി സാങ്കേതിക തടസം നേരിട്ടതിനാല്‍ ജലസേചന വകുപ്പിന്റെ കണക്ഷനാണ് താത്ക്കാലികമായി ഉപയോഗിക്കാന്‍ തീരുമാനിച്ചതെന്നും എന്നാല്‍ ഈ കണക്ഷനില്‍ നിന്നും വെള്ളം ടാങ്കിലേക്ക് കയറാത്തതിനാലാണ് ബുധനാഴ്ച നടത്താനിരുന്ന ഉദ്ഘാടനം മാറ്റി വെച്ചതെന്നും പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ ശ്രീധരന്‍ പറഞ്ഞു.
അമ്പായത്തോടിലെ കംഫര്‍ട്ട് സ്‌റ്റേഷനില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി 1 ലക്ഷം രൂപ മാറ്റിവെച്ചെങ്കിലും സാങ്കേതിക തടസം മൂലമാണ് ഈ പ്രവര്‍ത്തിയും വൈകുന്നതെന്നും മറിച്ചുള്ള ആരോപണങ്ങള്‍ തികച്ചും അടിസ്ഥാന രഹിതമാണെന്നും ഇന്ദിരാ ശ്രീധരന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."