സ്വന്തം കെട്ടിടമായില്ല; പെരിന്തല്‍മണ്ണ ഐ.സി.ഡി.എസ് ഓഫിസ് വാടകക്കെട്ടിടത്തില്‍
പെരിന്തല്‍മണ്ണ: അഡീഷനല്‍ ഐ.സി.ഡി.എസ് ഓഫിസിന് ഇനിയും സ്വന്തം കെട്ടിടമായില്ല. പട്ടിക്കാട് ചുങ്കത്തെ വാടകകെട്ടിടത്തിലാണ് ഏഴുവര്‍ഷമായി ഇതിന്റെ പ്രവര്‍ത്തനം. 2011ല്‍ പെരിന്തല്‍മണ്ണ ഐ.സി.ഡി.എസ് ഓഫിസ് വിഭജിച്ചാണ് പട്ടിക്കാട് അഡീഷനല്‍ ഓഫിസ് തുറന്നത്.
വെട്ടത്തൂര്‍, താഴേക്കോട്, ആലിപ്പറമ്പ്, കീഴാറ്റൂര്‍, മേലാറ്റൂര്‍ പഞ്ചായത്തുകളിലെ 162 അങ്കണവാടികളാണ് ഓഫിസിന് കീഴിലുള്ളത്.
നേരത്തെ, പട്ടിക്കാട് ചുങ്കത്തെ വാടക കെട്ടിടത്തോട് ചേര്‍ത്ത് സ്വന്തം കെട്ടിടം നിര്‍മിക്കാന്‍ ശ്രമം നടന്നെങ്കിലും ബ്ലോക്ക് പഞ്ചായത്ത് ഫണ്ടിന്റെ അപര്യാപ്തത കാരണം മുടങ്ങി. പിന്നീട് അങ്കണവാടി കെട്ടിടം അറ്റകുറ്റപ്പണി നടത്തുകയായിരുന്നു. നിലവിലുള്ള കെട്ടിടത്തില്‍ മതിയായ സൗകര്യങ്ങളില്ലാത്തതിനാല്‍ എല്ലാമാസവും ചേരേണ്ട അങ്കണവാടി വര്‍ക്കര്‍മാരുടെയും ഹെല്‍പ്പര്‍മാരുടെയും ഒരുമിച്ചുള്ള യോഗം പലപ്പോഴും ആക്കപ്പറമ്പിലുള്ള കീഴാറ്റൂര്‍ പഞ്ചായത്ത് ഓഡിറ്റോറിയത്തിലാണ് സംഘടിപ്പിക്കാറുള്ളത്. നിലവിലുള്ള കെട്ടിടത്തിന്റെ വാടക വര്‍ധിപ്പിക്കുന്നതിനുള്ള അപേക്ഷ അധികൃതര്‍ക്ക് നല്‍കിയിരിക്കുകയാണ്. ബ്ലോക്ക് പഞ്ചായത്തിന്റെ ഫണ്ടിനെ മാത്രം ആശ്രയിക്കാതെ എം.എല്‍.എ, എം.പി.ഫണ്ടും ലഭ്യമാക്കിയാല്‍ സ്വന്തം കെട്ടിടം യാഥാര്‍ഥ്യമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."