കശ്മീരില്‍ മുന്നാക്കവിഭാഗങ്ങള്‍ക്ക് സാമ്പത്തിക സംവരണം: കേന്ദ്രത്തിനെതിരേ പാര്‍ട്ടികള്‍ നിയമയുദ്ധത്തിന്
ന്യൂഡല്‍ഹി: ജമ്മുകശ്മീരില്‍ മുന്നാക്കവിഭാഗങ്ങള്‍ക്ക് 10 ശതമാനം സാമ്പത്തിക സംവരണം നടപ്പാക്കിയ കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനത്തിനെതിരേ കശ്മീരിലെ പ്രമുഖ രാഷ്ട്രീയപ്പാര്‍ട്ടികളായ പി.ഡി.പിയും നാഷണല്‍ കോണ്‍ഫറന്‍സും(എന്‍.സി) സുപ്രിംകോടതിയെ സമീപിക്കും.
ഇത് സംബന്ധിച്ച ഭരഘടനാ ഭേദഗതി ഭരണഘടനയുടെ 370ാം വകുപ്പ് പ്രകാരമുള്ള കശ്മീരിന്റെ പ്രത്യേക അധികാരത്തെ ലംഘിക്കുന്നാണെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രിംകോടതിയെ സമീപിക്കുന്നത്.
35 എ എടുത്തു കളയാന്‍ വളഞ്ഞ വഴിയിലൂടെയുള്ള നീക്കമായാണ് ഇതിനെ കാണുന്നതെന്ന് പി.ഡി.പി ചൂണ്ടിക്കാട്ടി.
കശ്മീരിന്റെ പരമാധികാരത്തിനു നേരെയുളള ആക്രമണമാണെന്നാണ് ഇതിനെ നാഷണല്‍ കോണ്‍ഫറന്‍സ് വിശേഷിപ്പിക്കുന്നത്.
35 എ എടുത്തുകളയണമെന്നാവശ്യപ്പെട്ടുള്ള വിവാദ ഹരജി നിലവില്‍ സുപ്രിംകോടതിയുടെ പരിഗണനയിലാണുള്ളത്. കശ്മീരില്‍ നിലവില്‍ ഗവര്‍ണര്‍ ഭരണമാണ്. ഇതിനിടെയാണ് കേന്ദ്രസര്‍ക്കാര്‍ ഭരണഘടനാ ഭേദഗതി കൊണ്ടുവന്നിരിക്കുന്നത്.
ഭരണഘടയുടെ 370ാം വകുപ്പ് പ്രകാരം പാര്‍ലമെന്റ് പാസാക്കുന്ന നിയമങ്ങള്‍ കശ്മീരിന് ബാധകമാകണമെങ്കില്‍ സംസ്ഥാന സര്‍ക്കാറിന്റെ മുന്‍കൂര്‍ അംഗീകാരം നേടിയിരിക്കണം.
സംസ്ഥാന സര്‍ക്കാറാണ് സംസ്ഥാനത്തിന്റെ പരമാധികാരിയെന്ന് 370ല്‍ വ്യക്തമായി പറയുന്നുണ്ട്. നിലവില്‍ കശ്മീരില്‍ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറില്ല. ഈ സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം ഭരണഘടനാ വിരുദ്ധമാണെന്നും ഇത്തരമൊരു നിയമം നടപ്പാക്കാന്‍ അനുമതി നല്‍കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്നും പി.ഡി.പിയും നാഷണല്‍ കോണ്‍ഫറന്‍സും ഒരേ സ്വരത്തില്‍ ചൂണ്ടിക്കാട്ടുന്നു.
തങ്ങളുടെ അധികാരപരിധിയില്‍ വരാത്ത ഒരു കാര്യം എങ്ങനെയാണ് ഗവര്‍ണര്‍ അനുമതി നല്‍കുകയെന്ന് പിഡിപി അധ്യക്ഷ മെഹ്ബുബ മുഫ്തി ചോദിച്ചു.
ഇത് ഇന്ത്യയും കശ്മീരുമായുള്ള ഭരണഘടനാപരമായ ബന്ധത്തിന്റെ വിഷയമാണ്. അതിനെ കോടതിയില്‍ ചോദ്യം ചെയ്യുമെന്നും മെഹ്്ബൂബ പറഞ്ഞു. ഭരണഘടനയുടെ 35 എയുമായി ഇതിനെ നേരിട്ട് ബന്ധപ്പെടുത്താന്‍ കഴിയില്ലെങ്കിലും ഭരണഘടനാ ലംഘനമാണ് നടന്നിരിക്കുന്നതെന്ന നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഉമര്‍ അബ്ദുല്ല പറഞ്ഞു. വ്യാഴാഴ്ചയാണ് കേന്ദ്രസര്‍ക്കാര്‍ ഭരണഘടനാ ഭേദഗതി വരുത്താന്‍ തീരുമാനിച്ചത്. 1954ലെ പ്രസിഡന്‍ഷ്യല്‍ ഉത്തരവിന്റെ അടിസ്ഥാനത്തിനുള്ള നിയമത്തില്‍ ഭേദഗതി കൊണ്ടുവരാനാണ് തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."