നിയമലംഘനം; ദോഹാ മുനിസിപ്പാലിറ്റിയില്‍ 33 ഭക്ഷണശാലകള്‍ അടപ്പിച്ചു
ദോഹ: ആരോഗ്യ നിമയങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ ഏപ്രില്‍ മാസം ദോഹ മുനിസിപ്പാലിറ്റി 33 ഭക്ഷണശാലകള്‍ അടപ്പിച്ചു. അഞ്ച് മുതല്‍ 30 വരെ ദിവസത്തേക്കാണ് കട അടപ്പിച്ചത്. വിവിധ ഫുഡ് ഔട്ട്‌ലെറ്റുകളിലായി നടത്തിയ 2,363 പരിശോധനകളില്‍ 80 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. അറവ് ശാലകളില്‍ നടത്തിയ പരിശോധനയില്‍ ഭക്ഷ്യയോഗ്യമല്ലാത്ത 3,065 കിലോ മാസം പിടിച്ചെടുത്തു നശിപ്പിച്ചു.
അതേസമയം, ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ച സൂപ്പര്‍മാര്‍ക്കറ്റ് അല്‍ ഷീഹാനിയ മുനിസിപ്പാലിറ്റി അടപ്പിച്ചു. മുനിസിപ്പല്‍ മോണിറ്ററിംഗ് ഡിപ്പാര്‍ട്ട്‌മെന്റ് ഇന്നലെ നടത്തിയ പരിശോധനയിലാണ് അബു നഖ്‌ല ആനിമല്‍ ഫാം സമുച്ചയത്തിനുള്ളില്‍ ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ച ഈ കെട്ടിടം അടപ്പിച്ചത്.പരിശോധനയ്ക്കിടയില്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് പഴകിയ ഭക്ഷ്യവസ്തുക്കള്‍ മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം പിടിച്ചെടുത്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."