പ്രവാസികളുടെ തിരിച്ചുവരവ്: കേന്ദ്ര സര്‍ക്കാര്‍ നിലപാട് അങ്ങേയറ്റം പ്രതിഷേധാര്‍ഹം, പ്രശ്‌നത്തിന് കാരണം കേരളത്തിന്റെ മെല്ലെപ്പോക്ക്- പി.കെ കുഞ്ഞാലിക്കുട്ടി
മലപ്പുറം: മടങ്ങിവരാന്‍ ആഗ്രഹിക്കുന്ന പ്രവാസികളെയെല്ലാം തിരിച്ചുകൊണ്ടുവരാനാവില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെതിരെ വിമര്‍ശനവുമായി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. കേന്ദ്ര സര്‍ക്കാര്‍ നിലപാട് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് അദ്ദേഹം പറഞ്ഞു.
കേന്ദ്രം ഒരു നമ്പര്‍ നിശ്ചയിച്ച് അതില്‍ ഇത്ര മാത്രമേ കേരളത്തില്‍ നിന്ന് കൊണ്ടുവരുള്ളൂ എന്നത് അംഗീകരിക്കാനാവില്ല. കേരളത്തിലെ ഒരു വലിയ സമൂഹമാണ് പുറത്തുള്ളത്. തീരുമാനം കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി തിരുത്തണം. കേരളത്തിലേക്ക് വരാന്‍ ആഗ്രഹമുള്ളവരെ സമയ ബന്ധിതായി എത്തിക്കണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.
ഈ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇത്ര പരിധി വയ്‌ക്കേണ്ട വിഷയം എന്താണെന്നും അദ്ദേഹം ചോദിച്ചു. ഈ ആവശ്യമുന്നയിക്കുന്നതില്‍ കേരള സര്‍ക്കാരിന്റെ മെല്ലപ്പോക്കും അനങ്ങാപ്പാറ നയവുമായി തിരിച്ചടിയായതെന്നും കുഞ്ഞാലിക്കുട്ടി ആരോപിച്ചു. സന്നദ്ധപ്രവര്‍ത്തകരും രാഷ്ട്രീയപാര്‍ട്ടികളും സര്‍വ്വ പിന്തുണയും വാഗ്ദാനം ചെയ്തിട്ടും അതിനു വേണ്ട നടപടി സര്‍ക്കാര്‍ സ്വീകരിച്ചില്ല.
അനങ്ങാപ്പാറ നയം ഒഴിവാക്കി കേന്ദ്രത്തിനെ ഈ വിഷയം ബോധ്യപ്പെടുത്താന്‍ കേരള സര്‍ക്കാരിന് സാധിക്കണം. കേന്ദ്ര വിദേശകാര്യ മന്ത്രി വി. മുരളീധരന്‍ ഉടനെ ഇടപെടണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.
[video width="848" height="480" mp4="http://suprabhaatham.com/wp-content/uploads/2020/05/rashi.mp4"][/video]
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."