സമാശ്വാസത്തിന്റെ ദിനം; 61 പേര് കൊവിഡ് മുക്തരായി, പുതിയ കേസുകളില്ല, ചികിത്സയില്‍ ഇനി 34 പേര് മാത്രം
തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ കൊവിഡ് ബാധയില്ലാതെ
തുടര്‍ച്ചയായ രണ്ടാം ദിനവും. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. 61 പേരുടെ ഫലം നെഗറ്റീവായതോടെ ഇനി ആശുപത്രിയില്‍ കഴിയുന്നത് 34 പേരായി ചുരുങ്ങി. ഇത് വലിയ ആശ്വാസമാകുകയാണ്. കഴിഞ്ഞ രണ്ടു ദിവസവും ഒരാള്‍ക്കുപോലും രോഗം റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. അതിനുശേഷമുള്ള ദിനത്തെ വിവരങ്ങളറിയാന്‍ ആകാംക്ഷയോടെയായിരുന്നു കേരളം കാത്തിരുന്നത്.
ഇതുവരെ 499 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 95 പേരായിരുന്നു ചികിത്സയില്‍ തുടരുന്നിരുന്നത്. ഇവരുടെ എണ്ണമാണ് 34 ആയത്.
21,724 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 21,352 പേര് വീടുകളിലും 372 പേര് ആശുപത്രികളിലുമാണ്. ഇതുവരെ 33010 സാമ്പിളുകളാണ് പരിശോധയ്ക്ക് അയച്ചത്. 32, 315 എണ്ണം രോഗബാധിയില്ല എന്ന് ഉറപ്പായിട്ടുണ്ട്. മുന്‍ഗണനാഗ്രൂപ്പുകളില്‍ 2413 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. അതില്‍ 1846 എണ്ണം നെഗറ്റീവാണ്. സംസ്ഥാനത്ത് 84 ഹോട്ട്സ്പോട്ടുകളാണ് ഉള്ളത്. പുതുതായി കൂട്ടിച്ചേര്‍ക്കല്‍ ഉണ്ടായിട്ടില്ലെന്ന് പിണറായി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."