മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാന്‍ ശ്രമിച്ച കെ.എസ്.യു പ്രവര്‍ത്തകരെ പൊലിസ് അറസ്റ്റ് ചെയ്തു
കൊച്ചി: മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാന്‍ ശ്രമിച്ച കെ.എസ്.യു പ്രവര്‍ത്തകരെ പൊലിസ് അറസ്റ്റ് ചെയ്തു. കെ.എസ്.യു ജില്ലാ പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍, ജനറല്‍ സെക്രട്ടറി ആനന്ദ് കെ ഉദയന്‍, ആന്റണി ജൂഡി, ഫയാസ് എന്നിവരെ പ്രസ് ക്ലബ് റോഡില്‍ നിന്നും വൈസ് പ്രസിഡന്റ് ഷാരോണ്‍ പനയ്ക്കല്‍, അര്‍ജിത് എന്നിവരെ മേനക ജംഗ്ഷനില്‍ നിന്നുമാണ് പൊലിസ് അറസ്റ്റ് ചെയ്തത്.
ഇന്നലെ രാവിലെ എറണാകുളം ഗസ്റ്റ് ഹൗസിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് വൈകുന്നേരം മൂന്നോടെ തൃശൂരിലെ പൊതുപരിപാടിയില്‍ പങ്കെടുക്കാന്‍ പോകുമെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് മുഖ്യമന്ത്രി പുറത്തിറങ്ങുമ്പോള്‍ കരിങ്കൊടി കാണിക്കാനാണ് കെ.എസ്.യുക്കാര്‍ ലക്ഷ്യമിട്ടിരുന്നത്. ഇതനുസരിച്ച് രാവിലെ മുതല്‍ തന്നെ കെ.എസ്.യു പ്രവര്‍ത്തകര്‍ പരിസരത്ത് തമ്പടിച്ചിരുന്നു. നിലവിലെ സാഹചര്യത്തിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം ഉണ്ടാകുമെന്ന വിലയിരുത്തലിനെ തുടര്‍ന്ന് വന്‍ പൊലിസ് സന്നാഹത്തെ് ഗസ്റ്റ് ഹൗസിനും സമീപത്ത് വിന്യസിച്ചിരുന്നു. ഇതു കൂടാതെ മഫ്തിയിലും പൊലിസിനെ നിയോഗിച്ചിരുന്നു.
കര്‍ശന പരിശോധനയക്കു ശേഷമാണ് ഗസ്റ്റ് ഹൗസിലേക്ക് സന്ദര്‍ശകരെ കടത്തി വിട്ടിരുന്നത്. മുഖ്യമന്ത്രി ഗസ്റ്റ് ഹൗസില്‍ നിന്നും പുറത്തേയക്കു പോകുന്നതിന് തൊട്ടുമുമ്പാണ് അലോഷ്യസ് സേവ്യര്‍, ആനന്ദ് കെ ഉദയന്‍, ആന്റണി ജൂഡി, ഫയാസ് എന്നിവരെ പ്രസ് ക്ലബ് റോഡില്‍ നിന്നും പൊലിസ് കസ്റ്റഡിയില്‍ എടുത്തത്. ഇതിനു പിന്നാലെ തന്നെ മേനകയില്‍ കരിങ്കൊടിയുമായി കാത്തുനിന്ന ഷാരോണ്‍ പനയ്ക്കല്‍, അര്‍ജിത് എന്നിവരെയും പൊലിസ് പിടികൂടി. തുടര്‍ന്ന് ഇവരെ എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍ എത്തിച്ചശേഷം പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."