നിയന്ത്രണം കൈവിട്ട് ബ്രിട്ടന്‍
വാഷിങ്ടണ്‍: ലോകത്തെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായ ബ്രിട്ടന്‍ കൊവിഡ് ലോക്ക്ഡൗണില്‍ ഈയാഴ്ചയോടെ ഇളവുവരുത്തി, സാധാരണ നിലയിലേക്കുള്ള മടക്കത്തിലായിരുന്നു. എന്നാല്‍, ഇനി അടുത്ത ദിവസങ്ങളില്‍ അതു നടക്കുമോയെന്ന സന്ദേഹത്തിലാണിപ്പോള്‍ അധികൃതര്‍. കാരണം, ദിവസങ്ങള്‍ക്കകമാണ് ബ്രിട്ടനില്‍ കൊവിഡ് മരണസംഖ്യ കുതിച്ചുയര്‍ന്നത്. ഇപ്പോള്‍ മരണസംഖ്യയില്‍ യൂറോപ്പില്‍ ഇറ്റലിക്കു തൊട്ടുപിന്നില്‍ രണ്ടാം സ്ഥാനത്താണ് ബ്രിട്ടന്‍. ലോകത്ത്, മരണസംഖ്യയിലും രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തിലും അമേരിക്ക തന്നെയാണ് മുന്നിലുള്ളത്.
നിലവില്‍ 28,446 പേരാണ് ബ്രിട്ടനില്‍ കൊവിഡ് ബാധിച്ച് മരിച്ചിരിക്കുന്നത്. 1.87 ലക്ഷം പേര്‍ക്കു രോഗം സ്ഥിരീകരിച്ചിട്ടുമുണ്ട്. മരണസംഖ്യയില്‍ അഞ്ചിലേറെ രാജ്യങ്ങളുടെ പിന്നിലായിരുന്ന ബ്രിട്ടന്‍ വളരെ വേഗത്തിലാണ് ലോകത്ത് മൂന്നാം സ്ഥാനത്തേക്കെത്തിയത്.
നിലവില്‍ 68,957 പേരാണ് അമേരിക്കയില്‍ മരിച്ചിരിക്കുന്നത്. 11.92 ലക്ഷം പേര്‍ക്ക് ഇവിടെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ടാം സ്ഥാനത്തുള്ള ഇറ്റലിയില്‍ 28,884 പേര്‍ മരിച്ചപ്പോള്‍ 2.11 ലക്ഷം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. സ്‌പെയിനില്‍ 2.48 ലക്ഷം പേര്‍ക്കു രോഗം സ്ഥരിരീകരിച്ചപ്പോള്‍ 25,428 പേരാണ് മരിച്ചത്. അമേരിക്കയിലും സ്‌പെയിനിലും ഇറ്റലിയിലുമാണ് രോഗബാധിതരുടെ എണ്ണം രണ്ടു ലക്ഷം പിന്നിട്ടിരിക്കുന്നത്.
അതേസമയം, കൊവിഡ് ബാധിച്ച് ലോകത്താകെ മരിച്ചവരുടെ എണ്ണം 2,49,743 ആയി ഉയര്‍ന്നു. 35.99 ലക്ഷം പേര്‍ക്കു രോഗം സ്ഥിരീകരിച്ചപ്പോള്‍ 11.6 ലക്ഷം പേര്‍ രോഗവിമുക്തരായിട്ടുമുണ്ട്. ലോകാരോഗ്യ സംഘടന നല്‍കുന്ന ഔദ്യോഗിക കണക്കുപ്രകാരം 2,39,604 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചിരിക്കുന്നത്. 34,35,894 പേര്‍ക്കു രോഗം സ്ഥിരീകരിച്ചിട്ടുമുണ്ട്.
ബ്രിട്ടനെക്കൂടാതെ ഫ്രാന്‍സ്, ജര്‍മനി, റഷ്യ, തുര്‍ക്കി, ബ്രസീല്‍ എന്നീ രാജ്യങ്ങളിലാണ് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ഒരു ലക്ഷം പിന്നിട്ടിരിക്കുന്നത്.
ഇറാനില്‍ രോഗികളുടെ എണ്ണം ഒരു ലക്ഷത്തിലേക്ക് അടുക്കുകയാണ്. ഫ്രാന്‍സില്‍ 24,895, ജര്‍മനിയില്‍ 6,866, റഷ്യയില്‍ 1,356, തുര്‍ക്കിയില്‍ 3,397, ബ്രസീലില്‍ 7,051, ഇറാനില്‍ 6,277, ചൈനയില്‍ 4,633, കാനഡയില്‍ 3,766, ബെല്‍ജിയത്തില്‍ 7,924, പെറുവില്‍ 1,286, നെതര്‍ലാന്‍ഡ്‌സില്‍ 5,082, സ്വിറ്റ്‌സര്‍ലാന്‍ഡില്‍ 1,779, ഇക്വഡോറില്‍ 1,564, പോര്‍ച്ചുഗലില്‍ 1,063, മെക്‌സിക്കോയില്‍ 2,154, സ്വീഡനില്‍ 2,679, അയര്‍ലാന്‍ഡില്‍ 1,303 എന്നിങ്ങനെയാണ് മരണസംഖ്യ. ഈ രാജ്യങ്ങളിലാണ് മരണസംഖ്യ ആയിരം പിന്നിട്ടിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."