യൂത്ത് ലീഗ് പ്രവര്‍ത്തകരുടെ പെരുന്നാള്‍ തെരുവിലെ അന്തേവാസികള്‍ക്കൊപ്പം
തൃക്കരിപ്പൂര്‍: അവിശ്വസനീയമായിരുന്നു തെരുവിന്റെ മക്കള്‍ക്ക് ആ അനുഭവം. ആരോരുമില്ലാതെ ആരും ശ്രദ്ധിക്കാതെ തെരുവില്‍ കഴിയുന്ന തങ്ങള്‍ക്കടുക്കലേക്കും സ്‌നേഹവും ഭക്ഷണവുമായി ഒരു സംഘം ചെറുപ്പക്കാരെത്തുക. അടുത്തിരുന്ന് ഭക്ഷണമൂട്ടുക. ഒരിക്കലും മറക്കാന്‍ കഴിയാത്ത അനുഭവം കണ്ണീരോടെ അവര്‍ ഹൃദയത്തോടു ചേര്‍ത്തു വച്ചു.
പെരുന്നാളാഘോഷത്തിന്റെ ഭാഗമായി യൂത്ത് ലീഗ് പ്രവര്‍ത്തകരാണ് തെരുവിലെ അന്തേവാസികള്‍ക്ക് ഭക്ഷണപ്പൊതികളുമായെത്തിയത്. ഇത്തവണത്തെ ഈദുല്‍ ഫിത്വര്‍ ആഘോഷം ഇവര്‍ക്കൊപ്പമായിരിക്കണമെന്ന് തൃക്കരിപ്പൂര്‍ പഞ്ചായത്ത് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ നേരത്തെ തന്നെ തീരുമാനിച്ചുറപ്പിച്ചിരുന്നു.
ഈദ് നിസ്‌കാരത്തിനു മറ്റ് ആഘോഷങ്ങളെല്ലാം മാറ്റിവെച്ച യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ഭക്ഷണ പൊതിയുമായി തെരുവുകളില്‍ അലഞ്ഞ് അന്തേവാസികളെ കണ്ടെത്തുകയായിരുന്നു. ഇവര്‍ക്കൊപ്പം ഇരുന്ന യുവാക്കള്‍ അന്നമൂട്ടിയും കളിതമാശകള്‍ പറഞ്ഞും തെരുവുവാസികളെ സന്തോഷിപ്പിച്ചു.
യൂത്ത്‌ലീഗ് പഞ്ചായത്ത് ജനറല്‍ സെക്രട്ടറി വി.പി.പി ശുഹൈബ് മറ്റു ഭാരവാഹികളായ വി.പി.എം ശംസുദ്ദീന്‍,നിസാര്‍ തങ്കയം, വി.പി.പി നസീര്‍, വി.പി.പി അസ്ഹര്‍, എന്‍ സജാദ്, ഹാഫിസ്, എം സജാദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."