തെരുവ് നായ ശല്യം രൂക്ഷം: വയോധികയെ നായ്കൂട്ടം ആക്രമിച്ചു
കാട്ടാക്കട: തെരുവ് നായ്ക്കളുടെ ശല്യത്തില്‍ പൊറുതിമുട്ടി മാറനല്ലൂര്‍, വിളപ്പില്‍, വിളവൂര്‍ക്കല്‍, മലയിന്‍കീഴ് പ്രദേശങ്ങളിലെ ജനങ്ങള്‍. ഇവിടുത്തെ റോഡുവക്കില്‍ കുന്നുകൂടുന്ന മാലിന്യങ്ങളില്‍ വാസമുറപ്പിച്ചിരിക്കുന്ന നായ്ക്കള്‍ ഇപ്പോള്‍ സമീപത്തെ ജനങ്ങള്‍ക്ക് ഭീഷണിയാകുകയാണ്.
കഴിഞ്ഞ ദിവസം കുരുവിന്മുകളില് വീട്ട് മുറ്റത്ത് നിന്ന വൃദ്ധയെ കൂട്ടമായെത്തിയ നായ്ക്കൂട്ടംകടിച്ച് പരുക്കേല്‍പ്പിച്ചതാണ് ഒടുവിലത്തെ സംഭവം. വയോധികയായ ദാക്ഷായണിയാണ് നായ് ആക്രമണത്തില്‍പ്പെട്ടത്. റോഡിലേക്ക് അലക്ഷ്യമായെറിയുന്ന മാലിന്യങ്ങളും മാംസാവശിഷ്ടങ്ങളും ഭക്ഷിക്കാനത്തിയ നായ്ക്കള്‍ പിന്നീട് ഈ ഭാഗത്തുന്നെ തമ്പടിച്ചു.
ഒപ്പം മറ്റ് സ്ഥലങ്ങളില്‍ നിന്നും രാത്രികാലങ്ങളില്‍ നായ്ക്കളെ കൊണ്ടുവന്ന് ഉപേക്ഷിക്കുന്നതും കുറവല്ല. മാലിന്യങ്ങള്‍ കുന്നുകൂടുന്നതോടൊപ്പം തെരുവ്നായ്ക്കളുടെ ശല്യവും കൂടിയതോടെ ബുദ്ധിമുട്ടനുഭവിക്കുന്നത് ഇവിടുത്തെ ജനങ്ങളാണ്. മാലിന്യത്തിന്റെ ദുര്‍ഗന്ധം സഹിക്കാന്‍ പറ്റാത്ത അവസ്ഥയാണിപ്പോള്‍. ഇത് കൂടാതെയാണ് വഴിവക്കില്‍ മറ്റ് നായ്ക്കളുടെ കടിയേറ്റ് ചത്ത നായ്ക്കുട്ടികളുടെ ദുര്‍ഗന്ധവും ആയതോടെ ഈ വഴി പോകാന്‍ പറ്റാത്ത അവസ്ഥയായി. ഓരോ ജങ്ഷനുകളും നായ്ക്കളുടെ താവളമായി മാറിയിട്ടുണ്ട്. മാലിന്യാവശിഷ്ടങ്ങള്‍ ഭക്ഷിക്കാന്‍ കിട്ടുന്നതിനാല്‍ നായ്ക്കള്‍ പെറ്റ് പെരുകി ജനങ്ങളുടെ സ്വകാര്യത തന്നെ തകര്‍ക്കുന്നുണ്ട്.
പൊതുമാര്‍ക്കറ്റുകളിലും റോഡ് വക്കിലും നിക്ഷേപിക്കുന്ന മാലിന്യപൊതികള് കടിച്ചെടുത്ത് പായുന്ന നായ്ക്കള്‍ വാഹനങ്ങളുടെ മുന്നിലേക്കാണ് ചാടി വീഴുന്നത്. മാലിന്യങ്ങള്‍ കുന്നുകൂടി രോഗങ്ങള്‍ പടര്‍ന്ന് പിടിക്കുമോ എന്ന ആശങ്കയും നാട്ടുകാര്‍ക്കുണ്ട്. തെരുവ് നായ്ക്കളുടെ ചെയ്യുന്നതിന് അധികൃതര്‍ തയാറാകണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."