HOME
DETAILS

ചെരുപ്പുകുത്തിയായ വാനനിരീക്ഷകന്‍

  
backup
April 08 2017 | 20:04 PM

%e0%b4%9a%e0%b5%86%e0%b4%b0%e0%b5%81%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%81%e0%b4%95%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%af%e0%b4%be%e0%b4%af-%e0%b4%b5%e0%b4%be%e0%b4%a8%e0%b4%a8%e0%b4%bf

ചിത്രങ്ങള്‍: എസ്.എസ് കാടഞ്ചേരി

പ്രകൃതി ഓരോ മനുഷ്യനിലും അനന്തമായ കഴിവുകളാണ് നിക്ഷേപിച്ചിരിക്കുന്നത്. അത് തിരിച്ചറിയുന്നതിലാണ് ജീവിതവിജയം.
നടക്കാന്‍ ഏറെ പ്രയാസപ്പെട്ടിരുന്ന വ്യക്തിയാണ്
പില്‍ക്കാലത്ത് എഴുത്തുകാരനെന്ന നിലയില്‍ ലോക പ്രശസ്തനായ ചാള്‍സ് ഡിക്കന്‍സ്, അന്ധയും മൂകയും ബധിരയുമായിരുന്നു പിന്നിട് ലോകപ്രശസ്ത സാമൂഹികപ്രവര്‍ത്തകയും എഴുത്തുകാരിയുമായ ഹെലന്‍ കെല്ലര്‍, കൂനുമായി ജീവിച്ചയാളാണ് ചിന്തകനായ പ്ലാറ്റോ, ബാല്യത്തില്‍ പോളിയോ ബാധിച്ച് കാലുകള്‍ തളര്‍ന്ന വ്യക്തിയായിരുന്നു അമേരിക്കന്‍ പ്രസിഡന്റായിരുന്ന ഫ്രാങ്ക്‌ലിന്‍ റൂസ് വെല്‍റ്റ്. ഇതുപോലുള്ള ജീവിതസാഹചര്യങ്ങളിള്‍ കഴിയുന്ന എത്രയോ പ്രതിഭകള്‍ നമുക്കിടയിലുണ്ട്.
മലപ്പുറം ജില്ലയിലെ എടപ്പാള്‍ സ്വദേശി സുകുമാരന്‍ ഇന്ന് അറിയപ്പെടുന്ന വാനനിരീക്ഷകനും ഗോളശാസ്ത്ര പണ്ഡിതനുമാണ്.
ചെരുപ്പുകുത്തിയായി ജീവിതം തുടങ്ങിയ ഇദ്ദേഹത്തിന്റെ നിശ്ചയദാര്‍ഢ്യം ഒന്നുമാത്രമായിരുന്നു വിജയത്തിലേക്ക് നയിച്ചത്. ജപ്പാന്റെ അംഗീകാരം നേടിയ വാന
നിരീക്ഷകനായി മാറിയത് സിനിമാകഥയെ വെല്ലുന്നതാണ്.
മറൈന്‍ ശാസ്ത്രജ്ഞനായി വിരമിക്കുകയും നിരവധി കണ്ടുപിടുത്തങ്ങളിലൂടെ പ്രശസ്തനാവുകയുംചെയ്ത അലി മണിക്ഫാനും കുടുംബവും വാനനിരീക്ഷകനായ സുകുമാരനെ തേടിയെത്തിയിരുന്നു. സുകുമാരന്റെ വാനനി
രീക്ഷണ കേന്ദ്രവും അവിടെ സ്ഥാപിച്ച ഉപകരണങ്ങളും നിറഞ്ഞ കൗതുകത്തോടെയാണ് മണിക്ഫാന്‍ നിരീക്ഷിച്ചത്. ഒരു ശാസ്ത്രവിദ്യാര്‍ഥിയുടെ കൗതുകത്തോടെയായിരുന്നു അന്ന് മണിക്ഫാന്‍ കേന്ദ്രത്തിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് ചോദിച്ചറിഞ്ഞത്. രാവിന്‍ അനന്തതയില്‍ മിന്നിത്തിളങ്ങുന്ന വാല്‍നക്ഷത്രങ്ങളെക്കുറിച്ചും അത്ഭുതംപേറുന്ന ഗോളങ്ങളെക്കുറിച്ചും സുകുമാരന്‍ വിശദീകരിച്ചപ്പോള്‍ മണിക്ഫാന്റെ കണ്ണില്‍ പൂത്തിരികത്തി.
ചന്ദ്രമാസങ്ങളെ ആസ്പദമാക്കി കലണ്ടര്‍ തയാറാക്കി മുന്‍കൂട്ടി നോമ്പും പെരുന്നാളും പ്രഖ്യാപിക്കുന്ന അലി മണിക്ഫാന്റെ രീതി ശാസ്ത്ര വിരുദ്ധമാണെന്നു തെളിവുകള്‍ നിരത്തി സുകുമാരന്‍ വാദിച്ചതും നാട്ടുകാരെ തെല്ലൊന്നുമല്ല അത്ഭുതപ്പെടുത്തിയത്. സുകുമാരന്റെ വാദമുഖങ്ങള്‍ക്ക് മുന്‍പില്‍ മണിക്ഫാന് മൗനംപൂകേണ്ടിവന്നു.
അറബ് ഗോളശാസ്ത്രത്തിലെ അപൂര്‍വ അറിവുകള്‍ക്കുടമയാണ് സുകുമാരനെന്നു അലി മണിക്ഫാന്‍ സാക്ഷ്യപ്പെടുത്തുന്നു.

earth
മാസങ്ങള്‍ക്ക് മുന്‍പുതന്നെ മണിക്ഫാന്‍ കാണാന്‍ ആഗ്രഹിച്ചിരുന്നെങ്കിലും അസൗകര്യം നിമിത്തം യാത്ര നീട്ടിവെക്കാന്‍ സുകുമാരന്‍ അഭ്യര്‍ഥിക്കുകയായിരുന്നു. കുറഞ്ഞ നാളുകള്‍ക്ക് ശേഷം തീര്‍ത്തും അവിചാരിതമായി അലി മണിക്ഫാന്‍ തന്നെ കാണാനെത്തിയത് അഭിമാനത്തോടെയാണ് ഇദ്ദേഹം ഓര്‍ക്കുന്നത്. രണ്ടാമതും സുകുമാരനെ കാണാന്‍ മണിക്ഫാനെ പ്രേരിപ്പിച്ചതും ആ മനുഷ്യനിലെ പ്രതിഭയിലുള്ള അചഞ്ചലമായ വിശ്വാസമായിരുന്നു.
വാനനിരീക്ഷണവും ജോതിശാസ്ത്രപഠനവും ജീവിതത്തിന്റെ ഭാഗമായപ്പോഴും കുലത്തൊഴിലായ ചെരുപ്പുകുത്തുന്നതില്‍ നിന്ന് അകന്നില്ല. എന്നും എടപ്പാളിലെ ചെരുപ്പുകുത്തിയായി അറിയപ്പെടുന്നത് അഭിമാനമാനമായി കരുതുന്നു. മകനും അഛന്റെ വഴിയെ കടയിലിരുന്നു ചെരിപ്പുകുത്തുന്നു. പക്ഷേ ജോതിശാസ്ത്രത്തോട് മക്കള്‍ക്ക് താല്‍പര്യമില്ലെന്ന് സുകുമാരന്‍. താന്‍ ഉള്‍പ്പെട്ട വട്ടംകുളം പഞ്ചായത്ത് അധികൃതരോട് വീട്ടിലൊരുക്കിയ വാനനിരീക്ഷണകേന്ദ്രത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ ലഭിച്ച തണുപ്പന്‍ പ്രതികരണം വിഷമിപ്പിച്ചെന്ന് സുകുമാരന്‍ സൂചിപ്പിച്ചു.
ജോതിഷം തട്ടിപ്പാണെന്ന് സുകുമാരന്‍ തെളിവുകള്‍ നിരത്തി ശാസ്ത്രീയമായി തന്നെ സമര്‍ഥിക്കുന്നു. രാശി നോക്കി ഭാവിപറയുന്നതിനെ ഒരിക്കലും ഈ മനുഷ്യന്‍ അംഗീകരിക്കുന്നില്ല. രാശിയെന്നത് മാസങ്ങള്‍ മാത്രമാണ്. കലണ്ടര്‍ ഇല്ലാത്ത കാലത്ത് കൃഷിക്കുവേണ്ടി ഉണ്ടാക്കിയ ഒന്ന്. ക്ലോക്ക് ഇല്ലാത്ത കാലത്ത് സമയം കുറിക്കാന്‍ ഉപയോഗിച്ചിരുന്നതാണത്.

♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥

കുന്ദംകുളത്തിനടുത്ത് ചൊവ്വന്നൂരിലാണ് സുകുമാരന്റെ മുന്‍തലമുറകള്‍ പാര്‍ത്തിരുന്നത്. പെരുങ്കൊല്ലന്‍ വിഭാഗത്തില്‍പെട്ടവര്‍. അഛന്‍ വേലായുധനും മുതുമുത്തഛന്മാരുമെല്ലാം കുലത്തൊഴിലുമായി ജീവിച്ചപ്പോള്‍ വഴിമാറിയൊഴുകിയ പുഴപോലെ സുകുമാരന്റെ ജീവിതം കൂടുതല്‍ കാല്‍പനി കമായിത്തീരുകയായിരുന്നു.
ചെരുപ്പുകുത്തുന്നതിന് മുന്‍പ് ടയറുകളായിരുന്നു തുന്നിയത്. കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ക്ലാസുകളാണ് സുകുമാരന്റെ ജീവിതം വേറിട്ടൊരു തലത്തിലേക്കെത്തിച്ചത്. അന്വേഷണങ്ങളുടേതായിരുന്നു തുടര്‍ന്നുവന്ന നാളുകള്‍. നാടുമുഴുക്കെ സഞ്ചരിച്ചു. വായനയും പഠനവും നിരീക്ഷണവുമായി നീണ്ടകാലം കടന്നുപോയി. സുകുമാരന്‍ എന്ന എട്ടാം ക്ലാസുകാരനെ ജോതിശാസ്ത്രത്തിന്റെ വാതില്‍ക്കലേക്കെത്തിച്ച വഴികളായിരുന്നു അതെല്ലാം.
കൗതുകത്തോടെ ആകാശത്തെ നോക്കിനിന്നിരുന്ന കുട്ടിക്കാലം സുകുമാരനില്‍ ഇന്നും കത്തിനി ല്‍പ്പുണ്ട്. കൗതുകങ്ങള്‍ക്കപ്പുറം ആകാശത്തെ പഠനവസ്തുവാക്കിയപ്പോഴാണ് പാരമ്പര്യമായി സിദ്ധിച്ച ചെരുപ്പുകുത്തിയില്‍ വാനനിരീക്ഷകന്‍ കുടികൊണ്ടത്. ശാസ്ത്രവിദ്യാര്‍ഥികളുടെ സംശയങ്ങള്‍ക്കു കൃത്യമായ ഉത്തരം സുകുമാരനെന്ന വാനനിരീക്ഷകന്‍ നല്‍കുന്നത് കാഴ്ചക്കാരെ ആശ്ചര്യപ്പെടുത്തും.
ജാതീയമായ വേര്‍തിരിവുകള്‍ സുകുമാരന്‍ ഒത്തിരി അനുഭവിച്ചിട്ടുണ്ട്. തൊഴില്‍പരമായ വിവേചനം എന്നു പറയുന്നതാവും കൂടുതല്‍ ശരി.
'കണ്ട അണ്ടനും അടകോടനും ചെരുപ്പുകുത്തിയും' എന്ന മലയാളിയുടെ പൊതുബോധം തന്നെയായിരുന്നു മാറ്റിനിര്‍ത്തലുകള്‍ക്ക് ശക്തിപകര്‍ന്നത്. ആകാശത്തെക്കുറിച്ചോ, നക്ഷത്രങ്ങളെക്കുറിച്ചോ, ഗ്രഹങ്ങളെക്കുറിച്ചോ പറയാന്‍ അവകാശമില്ലെന്ന പൊതുബോധ്യത്തെ ചെരുപ്പുകുത്തിയായ എനിക്ക് തകര്‍ക്കാനാവില്ലെന്നു തുടക്കത്തില്‍ തോന്നിയിരുന്നു.
ഒരു ചെരുപ്പുകുത്തിക്ക് ഇത്രയൊക്കെ പാടുള്ളൂ എന്നൊരു അലിഖിതനിയമം സമൂഹം കല്‍പ്പിച്ചുനല്‍കിയിട്ടുണ്ടെങ്കിലും അതിനെയെല്ലാം സ്വജീവിതത്തിലൂടെ തകര്‍ക്കുകയായിരുന്നു. താനൊരു ചെരുപ്പുകുത്തിയയാതിനാലാവണം അര്‍ഹിക്കുന്ന അംഗീകാരങ്ങളും പ്രോത്സാഹനങ്ങളും ലഭിക്കാതെ
പോയതെന്നു ഈ വാനനിരീക്ഷകന്‍ കരുതുന്നു.
പക്ഷേ അതിന്റെ വേദനയോ, പരിഭവങ്ങളോ ആ മുഖത്തു കണ്ടില്ല.
എടപ്പാള്‍ വെങ്ങിനിക്കരയില്‍ താമസിക്കുന്ന ചൊവ്വന്നൂര്‍ സുകുമാരന്‍ എന്ന അന്‍പത്തിയഞ്ചുകാരന്റെ ജീവിതം മാറ്റിമറിച്ചത് ജോലിക്കിടയില്‍ ആകാശത്തേക്ക് കണ്ണയച്ച ചില നിമിഷങ്ങളായിരുന്നു. എടപ്പാള്‍- പൊന്നാനി റോഡിലെ ചെറിയ കടയായിരുന്നു സുകുമാരന്റെ ലോകം. തലതാഴ്ത്തി ചുറ്റുപാടുകളെ പാടേ വിസ്മരിച്ച് തന്നിലേക്ക് ചുരുങ്ങി ചെരുപ്പുകളുമായി മല്ലടിച്ചൊരു കാലവും ഇദ്ദേഹത്തിനുണ്ടായിരുന്നു. ആകാശ നീ ലിമയിലേക്ക് ഉറ്റുനോക്കിയ നിമിഷത്തില്‍ സുകുമാരന്റെ ജീവിതത്തില്‍ നക്ഷത്രങ്ങള്‍ ചേക്കേറി. ജീവിതത്തെ പരീക്ഷിക്കുന്ന ഗാഢമായ പ്രണയമായി അത് രൂപാന്തരപ്പെടാന്‍ അധിക കാലം വേണ്ടിവന്നില്ല.

♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥


എടപ്പാളിനടുത്തുള്ള വിദ്യാലയത്തില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്തത് ഇദ്ദേഹം എന്നും ഓര്‍ക്കാറുണ്ട്. ക്ലാസ് കേട്ട ഫിസിക്‌സ് മാഷ് നെഞ്ചോടു ചേര്‍ത്തുപിടിച്ചത് ആദ്യ അംഗീകാരമായാണ് കാണുന്നത്. പഠിച്ച പാഠങ്ങള്‍ക്കപ്പുറം ഗ്ലോബുകള്‍ ശരിയായ രീതിയില്‍ എങ്ങനെ പിടിക്കണമെന്നും കുട്ടികള്‍ക്കതെങ്ങനെ മനസിലാക്കിക്കൊടുക്കാമെന്നും തനിക്ക് അറിവ് ലഭിച്ചത് സുകുമാരനില്‍ നി ന്നാണെന്ന് ആ ഫിസിക്‌സ് അധ്യാപകന്‍ പറഞ്ഞതും മറക്കാനാവില്ല.
അടുപ്പമുള്ളവര്‍ സുകുവേട്ടനെന്ന് സ്‌നേഹത്തോടെ വിളിക്കുന്ന ഈ നാട്ടിന്‍പുറത്തുകാരന്‍ ശാസ്ത്രവിദ്യാര്‍ഥികള്‍ക്ക് പ്രിയപ്പെട്ട അധ്യാപകനാണ്.
എടപ്പാളിലെ ചെറിയ കടയില്‍ ഇപ്പോഴും ജോലിതുടരുകയാണ് ഈ മനുഷ്യന്‍. കടയില്‍ ജോലിയുമായി മല്ലിടുന്ന നിമിഷങ്ങളില്‍ മിക്കപ്പോഴും ഫോണ്‍ വിളികള്‍ക്ക് മറുപടി പറയാനേ നേരം കാണൂ. ഗ്രഹങ്ങളെക്കുറിച്ച് പഠിക്കുന്നവരും അനന്തനീലിമയെക്കുറിച്ച് കൗതുകം സൂക്ഷിക്കുന്നവരുമെല്ലാം നിരന്തരമായി സുകുമാരനെ സംശയനിവാരണത്തിനായി വിളിച്ചുകൊണ്ടിരിക്കും.
സുകുമാരന്റെ രാത്രികള്‍ നക്ഷത്രങ്ങളോടൊപ്പമാണ്. വീടിന്റെ മേല്‍ക്കൂരയില്‍ സജ്ജമാക്കിയ സ്‌കൈ വാച്ച് ആസ്‌ട്രോണമി സ്റ്റഡി സെന്ററില്‍ വാനനിരീക്ഷണത്തില്‍ മുഴുകിയായിരിക്കും സുകുമാരന്റെ മിക്ക രാവുകളും പുലരുക. ഗ്രഹങ്ങളെക്കുറിച്ച് പഠിക്കാന്‍ വരുന്നവരും ഉറക്കമിളക്കാന്‍ കൂട്ടുണ്ടാവും. നക്ഷത്രങ്ങള്‍ പറയാതിരുന്നത് സുകുമാരന്‍ പറയുമെന്ന് രാക്കൂട്ടിനെത്തുന്നവര്‍ക്കറിയാം.
ഒരു രൂപ പോലും ഫീസ് വാങ്ങാതെയാണ് തന്റെ വാനനിരീക്ഷണ കേന്ദ്രത്തില്‍ ഗോളങ്ങളെക്കുറിച്ചും നക്ഷത്രങ്ങളെകുറിച്ചും പഠിപ്പിക്കുന്നത്. വരുന്നവര്‍ക്കെല്ലാം ചായയും ബിസ്‌ക്കറ്റും മിഠായിയും ഇവിടെ റെഡിയാണ്. അഞ്ച് ഇഞ്ച് വ്യാസമുള്ള ദൂരദര്‍ശിനിയാണ് ഇവിടെ സ്ഥാ പിച്ചിട്ടുള്ളത്. ചന്ദ്രനിലെ ഗര്‍ത്തവും മലനിരകളും ശനിയുടെ വലയങ്ങളുമെല്ലാം ഇതിലൂടെ ദര്‍ശിക്കാനാവുമെന്ന് സുകുമാരന്‍.
ഏതാനും ദിവസം മുന്‍പ് ഒരു പത്രസ്ഥാപനം തിരഞ്ഞെടുത്ത 50 കുട്ടികള്‍ക്കായി സംഘടിപ്പിച്ച പഠനക്യാംപില്‍ സുകുമാരനെയും ക്ലാസെടുക്കാന്‍ ക്ഷണിച്ചിരുന്നു. ശാസ്ത്രജ്ഞരും അധ്യാപകരുമായി ഒത്തിരിപേര്‍ പങ്കെടുത്തിരുന്നു.
വേലിയേറ്റവും വേലിയിറക്കവും ഉണ്ടാവുന്നത് എങ്ങനെ, രാവും പകലും മാറിമാറി സംഭവിക്കുന്നത് എന്തുകൊണ്ട്, ജ്യോതിഷവും ജോതിശാസ്ത്രവും തമ്മിലുള്ള വ്യത്യാസമെന്താണ്, ആകാശത്തിന്റെ നിറം എന്ത് തുടങ്ങിയ ചോദ്യങ്ങളാണ് സുകുമാരന്റെ പ്ലാനിറ്റോറിയത്തില്‍ നിറയെ. ഇവയ്‌ക്കെല്ലാം ഗ്ലോബ് ഉള്‍പ്പെടെയുള്ളവയുടെ സഹായത്തോടെ കൃത്യമായ ഉത്തരവും സന്ദര്‍ശകര്‍ക്ക് ബോധ്യപ്പെടുന്ന രീതിയില്‍ സുകുമാരന്‍ നല്‍കുന്നു.

[caption id="attachment_291940" align="alignnone" width="1136"]അലിമണിക്ഫാന്‍ സുകുമാരന്റെ വീട്ടിലെത്തിയപ്പോള്‍ അലിമണിക്ഫാന്‍ സുകുമാരന്റെ വീട്ടിലെത്തിയപ്പോള്‍[/caption]


ഇത്തരം ചോദ്യങ്ങള്‍ക്ക് ഉത്തരം തേടി ഒരിക്കല്‍ മന്ത്രി കെ.ടി ജലീലും ഇവിടെ എത്തിയിരുന്നു. എല്ലാറ്റിനും കൃത്യമായ ഉത്തരം ലഭിച്ചത് മന്ത്രിയെ സന്തുഷ്ടനാക്കി. മന്ത്രിമാര്‍ക്കും എം.എല്‍.എമാര്‍ക്കും ക്ലാസെടുക്കാന്‍ ഒരു ദിവസം തിരുവനന്തപുരത്തേക്ക്് വരണമെന്ന് അഭ്യര്‍ഥിച്ചാണ് കെ.ടി ജലീല്‍ യാത്രപറഞ്ഞത്. സമയം ഒത്തുവന്നാല്‍ അധികം വൈകാതെ പോകാനാണ് സുകുമാരന്റെ ആഗ്രഹം.
പ്രാഥമിക വിദ്യാഭ്യാസം മാത്രമാണ് ഇദ്ദേഹത്തിന് കൈമുതലായിട്ടുള്ളത്. ഏത് സാഹചര്യത്തില്‍ നിന്നു വരുന്നുവെന്നതല്ല ഒരാളുടെ ഭാവി നിശ്ചയിക്കുന്നതെന്ന് സുകുമാരന്‍ സ്വജീവിതത്തിലൂടെ ലോകത്തെ ബോധ്യപ്പെടുത്തുന്നു.
സ്വന്തമായി കട തുടങ്ങി ജീവിതം പച്ചപിടിച്ചു തുടങ്ങിയപ്പോഴാണ് വീട്ടുമുറ്റത്തെ ആകാശം മറ്റെന്തെല്ലാമോ ആണെന്ന തിരിച്ചറിവുണ്ടാവുന്നത്. അതോടെ നീലാകാശത്ത് ഒളിഞ്ഞിരിക്കുന്ന ഗ്രഹങ്ങളുമായി ചങ്ങാത്തത്തിലായി. ഇരുളാന്‍ കൊതിച്ച പകലുകള്‍. വാനനിരീക്ഷകരായ സുരേന്ദ്രന്‍ പുന്നശേരി, തൃശൂരിലെ ചന്ദ്രമോഹന്‍, കുമരനെല്ലരിലെ ശശി എന്നിവരോട് ചര്‍ച്ചചെയ്തും നിരന്തരം വായിച്ചും നിരീക്ഷിച്ചും സ്വായത്തമാക്കിയതാണ് അറിവുകള്‍. ആകാശത്തില്‍ വിസ്മയങ്ങളല്ലാതെ മറ്റൊന്നും സുകുമാരന്‍ കണ്ടില്ല. സംസാരിച്ചതത്രയും മറ്റൊന്നിനെക്കുറിച്ചുമായിരുന്നില്ല.
ലഭിച്ച അറിവുകള്‍ മറ്റുള്ളവരുമായി പങ്കിട്ടു തുടങ്ങിയതോടെ സുകുമാരനെ തേടി ദൂരെ ദിക്കുകളില്‍ നിന്നു പോലും സംശയനി വാരണത്തിന് വിദ്യാര്‍ഥികള്‍ എത്താന്‍ തടങ്ങി . ജില്ലക്ക് അകത്തും പു റത്തും നിരവധി സ്‌കൂളുകളില്‍ സുകുമാരന്‍ ക്ലാസെടുക്കാറുണ്ട്.
ജപ്പാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഓയിസ്‌ക ഇന്റര്‍നാഷനല്‍ സുകുമാരന്റെ പ്രതിഭ തിരിച്ചറിഞ്ഞ് പുരസ്‌കാരം നല്‍കിയിരുന്നു. സംസ്ഥാന സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും കണ്ണടച്ചപ്പോഴാണ് ശാസ്ത്ര പ്രതിഭ തിരിച്ചറിഞ്ഞ് ജപ്പാന്‍ അംഗീകാരം നല്‍കിയത്.
സാമ്പത്തിക പ്രയാസങ്ങള്‍ക്കിടയിലും മുപ്പതിനായിരത്തോളം രൂപ ചെലവഴിച്ചാണ് വീടിനു മുകളില്‍ ടെലിസ്‌കോപ് തയാറാക്കിയത്. മാത്രമല്ല വിദ്യാര്‍ഥികള്‍ക്കും വാനനിരീക്ഷകര്‍ക്കുമായി പഠനമുറിയും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഗ്രഹങ്ങള്‍ സംഗമിക്കുന്ന ദിവസങ്ങളില്‍ സുകുമാരന് ചെരുപ്പുകുത്താന്‍ കടയില്‍ പോകാന്‍ കഴിയാറില്ല. ആകാശത്തിന്റെ കൗതുകച്ചെപ്പ് തുറക്കാന്‍ വിദ്യാര്‍ഥികളടക്കമുള്ളവര്‍ അന്ന് സുകുമാരനെ തേടിയെത്തും.
കാലവും പ്രകൃതിയും നല്‍കുന്ന വേഷങ്ങളെ സ്വന്തം പ്രയത്‌നത്താല്‍ മാറ്റിവരക്കുകയായിരുന്നു സുകുമാരന്‍. സ്വന്തം പശ്ചാത്തലത്തിനുമപ്പുറം ഭംഗിയും സുഗന്ധവുമുള്ള മറ്റൊരു ലോകം സൃഷ്ടിക്കാന്‍ കഴിഞ്ഞത് ചെറിയൊരു കാര്യമല്ലെന്ന് സുകുമാരനെ അറിയുന്നവര്‍ക്കറിയാം. മനസില്‍ വിടരുന്ന സ്വപ്‌നങ്ങളെക്കുറിച്ചോര്‍ത്ത് ആകാശത്തിലെ നക്ഷത്രങ്ങളിലേക്ക് ഉറ്റുനോക്കുമ്പോള്‍ സുകുമാരന്‍ കണ്ടത് ഇരുട്ടായിരുന്നില്ല. സ്വപ്‌നങ്ങളുടെ ഏഴുനിറങ്ങളുള്ള പുതുലോകമായിരുന്നു.
ആ കണ്ണില്‍ ഏഴാകാശങ്ങളെയും കുറിച്ചുള്ള സ്വപ്‌നങ്ങള്‍ പൂക്കുന്നു.
സുകുമാരന്റെ ജീവിതത്തെ മാനത്തുനിന്നു പറിച്ചെടുക്കാന്‍ ഇനിയാര്‍ക്കുമാവില്ല.
കാണാക്കാഴ്ചകളും അറിവുകളും തേടി മാനത്തേക്ക് നോക്കിയങ്ങനെ...

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

 സാഹിത്യ നൊബേല്‍ ഹാന്‍ കാങിന് 

International
  •  2 months ago
No Image

ബഹ്റൈനിലും,മലേഷ്യയിലും ജോലി നേടാൻ കേരളീയർക്ക് ഇതാ സുവർണാവസരം

bahrain
  •  2 months ago
No Image

വനിത നിര്‍മ്മാതാവിന്റെ പരാതി; നിര്‍മാതാക്കളുടെ അറസ്റ്റ് സെഷന്‍ കോടതി തടഞ്ഞു

Kerala
  •  2 months ago
No Image

കെഎസ്ആര്‍ടിസിയുടെ എസി സൂപ്പര്‍ഫാസ്റ്റ് പ്രീമിയം സര്‍വീസ്; അടുത്ത ആഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

Kerala
  •  2 months ago
No Image

സ്വര്‍ണ്ണക്കടത്ത്: ഗവര്‍ണറെ തിരുത്തി പൊലിസ്, 'പണം നിരോധിത സംഘടനകള്‍ ഉപയോഗിക്കുന്നതായി വെബ്‌സൈറ്റിലില്ല'

Kerala
  •  2 months ago
No Image

പൊതുതാല്‍പര്യമില്ല സ്വകാര്യ താല്‍പര്യം മാത്രം, മഹാരാജാസ് കോളേജിലെ അഭിമന്യു സ്മാരകം പൊളിക്കേണ്ട; കെഎസ്‌യു ഹരജി തള്ളി ഹൈക്കോടതി 

Kerala
  •  2 months ago
No Image

വയനാട് കേന്ദ്ര സഹായം: കെ.വി തോമസ് കേന്ദ്ര മന്ത്രി നിര്‍മ്മല സീതാരാമനുമായി ചര്‍ച്ച  നടത്തി

Kerala
  •  2 months ago
No Image

മട്ടാഞ്ചേരിയില്‍ മൂന്നരവയസുകാരന് ക്രൂരമര്‍ദ്ദനം; പ്ലേ സ്‌കൂള്‍ അധ്യാപിക അറസ്റ്റില്‍

Kerala
  •  2 months ago
No Image

നാഷണല്‍ കോണ്‍ഫറന്‍സിന് നാല് സ്വതന്ത്രരുടെ പിന്തുണകൂടി; ഒമര്‍ അബ്ദുല്ല ജമ്മു കശ്മിര്‍ മുഖ്യമന്ത്രിയാകും

National
  •  2 months ago
No Image

ടെന്നീസ് ഇതിഹാസം റഫേല്‍ നദാല്‍ വിരമിച്ചു

Others
  •  2 months ago