HOME
DETAILS

ഡിഫ്തീരിയ: ഇനിയും കുത്തിവെപ്പെടുക്കാന്‍ മറക്കല്ലേ..

  
backup
July 08 2016 | 08:07 AM

%e0%b4%a1%e0%b4%bf%e0%b4%ab%e0%b5%8d%e0%b4%a4%e0%b5%80%e0%b4%b0%e0%b4%bf%e0%b4%af-%e0%b4%87%e0%b4%a8%e0%b4%bf%e0%b4%af%e0%b5%81%e0%b4%82-%e0%b4%95%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf


മലപ്പുറം: രണ്ടു മരണം ഉള്‍പ്പെടെ 25 ഡിഫ്തീരിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടും കുത്തിവെപ്പെടുക്കുന്നതില്‍ പൊതുജനങ്ങള്‍ക്കുമടി. ഊര്‍ജിത പ്രതിരോധ കുത്തിവെപ്പ് പ്രവര്‍ത്തനങ്ങളില്‍ ജില്ല പിറകിലാണെന്നാണ് സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നിരീക്ഷണം. മത സംഘടനകള്‍ ഉള്‍പ്പെടെയുള്ളവര്‍ കുത്തിവെപ്പ് യജ്ഞത്തിന് പൂര്‍ണ സഹകരണം വാഗ്ദാനം ചെയ്തിട്ടും പല ആരോഗ്യ ബ്ലോക്കുകളിലും കുത്തിവെപ്പ് നില ഏറെ പിറകിലാണ്. 2008 മുതല്‍ ജില്ലയില്‍ ഡിഫ്തീരിയ കേസുകളും മരണവും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. 2008 ല്‍ ജില്ലയില്‍ 14 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഊരകത്ത് ഒരു മരണവും 2009 ല്‍ രണ്ട്, 2011 ല്‍ നാല് , 2012 ല്‍ ഒരു കേസും ഒരു മരണവും, 2013 ല്‍ 11 കേസുകളും ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തിരുന്നു. പിന്നീട് 2015ലാണ് ഡിഫ്തീരിയ വീണ്ടുമെത്തിയത്. ഇത്തവണയും ജില്ലയില്‍ ഡിഫ്തീരിയ മരണമുണ്ടായി. ഇതിന്റെ പശ്ചാതലത്തില്‍ ഡിഫ്തീരിയക്കെതിരെ ഊര്‍ജിത പ്രവര്‍ത്തനങ്ങള്‍ ആഴ്ചകളായി നടക്കുന്നുണ്ടെങ്കിലും സംസ്ഥാന ശരാശരിയേക്കാള്‍ ഏറെ പിറകിലാണ് ജില്ലയുടെ പ്രതിരോധ കുത്തിവെപ്പ് നില.
2015 ഒക്‌ടോബറില്‍ നടന്ന സര്‍വേ പ്രകാരം 16 വയസു വരെയുള്ള കുട്ടികളില്‍ 18.79 ശതമാനം പേര്‍ പൂര്‍ണമായി കുത്തിവെപ്പ് എടുക്കാത്തവരോ ഭാഗികമായി മാത്രം കുത്തിവെപ്പെടുത്തവരോ ആയിരുന്നു. എന്നാല്‍ 2016 ജൂലൈയില്‍ ഇത് 10.78 ശതമാനമായി കുറക്കാനേ ആരോഗ്യവകുപ്പിന് കഴിഞ്ഞുള്ളൂ. ആരോഗ്യ വകുപ്പ് മന്ത്രി പി.കെ ശൈലജയുടെ അധ്യക്ഷതയില്‍ കലക്റ്ററേറ്റ് സമ്മേളനഹാളില്‍ നടന്ന യോഗത്തിലാണ് കണക്കുകള്‍ അവതരിപ്പിച്ചത്. 2016 ജൂലൈ ആറു വരെയുള്ള കണക്കു പ്രകാരം 1,35,154 കുട്ടികള്‍ കുത്തിവെപ്പ് എടുക്കാനുണ്ട്. അതു കൊണ്ട് ഒരു വയസ് വരെയുള്ള കുട്ടികളില്‍ 5.35 ശതമാനം മാത്രമേ കുത്തിവെപ്പ് എടുക്കാനുള്ളൂ. എന്നാല്‍ ഏഴു മുതല്‍ 16 വയസ് വരെയുള്ള കുട്ടികളില്‍ കുത്തിവെപ്പ് എടുക്കാത്തവരുടെ എണ്ണം 14.19 ശതമാനമാണ്. ഇത്തവണ ചെറുകാവിലും താനൂരിലും ഒന്നു വീതം പേര്‍ ജൂണില്‍ ഡിഫ്തീരിയ മൂലം മരണപ്പെട്ട സാഹചര്യത്തില്‍ ആരോഗ്യ വകുപ്പിന്റെ ഇടപെടല്‍ നിലവില്‍ കൊണ്ടോട്ടിയില്‍ 21.44 ശതമാനവും വളവനൂരില്‍ 41.63 ശതമാനം പേര്‍ക്കും ജൂലൈ നാലു വരെ ടെറ്റ്‌നസ്-ഡിഫ്തീരിയ വാക്‌സിന്‍ നല്‍കാന്‍ കഴിഞ്ഞു.
2015 സെപ്റ്റംബറില്‍ ജില്ലയില്‍ അഞ്ചു ഡിഫ്തീരിയ കേസുകളും രണ്ടു മരണങ്ങളും റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ സ്‌കൂള്‍ ഇമ്മ്യൂനൈസേഷന്‍ പരിപാടിക്ക് കേരളത്തില്‍ ആദ്യമായി സര്‍ക്കാര്‍ മേഖലയില്‍ ടി.ടി വാക്‌സിനു പകരം ജില്ലയില്‍ ടി.ഡി വാക്‌സിന്‍ ഉപയോഗിച്ചു തുടങ്ങിയത്. മുതിര്‍ന്നവര്‍ക്കുകൂടി ഇത്തവണ ഡിഫ്തീരിയ റിപ്പോര്‍ട്ട് ചെയ്‌തോടെ സംസ്ഥാന വ്യാപകമായി എല്ലാവര്‍ക്കും കുത്തിവെപ്പ് എന്ന കാമ്പയിന്‍ സംഘടിപ്പിക്കാനുള്ള ആലോചനയിലാണ് ആരോഗ്യവകുപ്പ്. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ആരോഗ്യ മന്ത്രി കെ.കെ ശൈലജയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എം.എല്‍ എ മാരായ ടി.വി ഇബ്രാഹിം, പി.ഉബൈദുള്ള, പി. അബ്ദുല്‍ ഹമീദ്, ആബിദ് ഹുസൈന്‍ തങ്ങള്‍, പി.വി അന്‍വര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍, നഗരസഭാ അധ്യക്ഷ സി.എച്ച് ജമീല, ജില്ലാ കലക്ടര്‍ എസ്.വെങ്കിടേശപതി, ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ.ആര്‍ രമേഷ്, അഡീഷനല്‍ ഡയറക്ടര്‍ ഡോ.ജി സുനില്‍കുമാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ഉമര്‍ ഫാറൂക്ക്, ആര്‍.സി.എച്ച് ഓഫീസര്‍ ഡോ.രേണുക തുടങ്ങിയവര്‍ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രമുഖ വ്യവസായി രത്തൻ ടാറ്റ അന്തരിച്ചു

National
  •  2 months ago
No Image

കുവൈത്തിൽ 10 ബാഗ് ഹെറോയിനുമായി പ്രവാസി അറസ്റ്റിൽ

Kuwait
  •  2 months ago
No Image

ശൈഖ് സായിദ് ഫെസ്റ്റിവൽ നവംബർ 1 മുതൽ ആരംഭിക്കും

uae
  •  2 months ago
No Image

മസ്കത്തിൽ നിന്നും തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് 1500-ൽ പരം പ്രവാസികളെ പിടികൂടി

oman
  •  2 months ago
No Image

കുംഭമേളയില്‍ സനാതനികളല്ലാത്തവരുടെ ഭക്ഷണശാലകള്‍ വേണ്ട; ആചാരങ്ങളുടെ ഉറുദു പദങ്ങളും മാറ്റണം; ആവശ്യമുന്നയിച്ച് അഖില ഭാരതീയ അഖാഡ പരിഷത്ത്

National
  •  2 months ago
No Image

കുട്ടനെല്ലൂര്‍ സഹകരണ ബാങ്കിലെ ക്രമക്കേട്; തൃശൂര്‍ സിപിഎമ്മില്‍ കൂട്ട അച്ചടക്ക നടപടി

Kerala
  •  2 months ago
No Image

ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റിന് അംഗീകാരം; 2025-സാമ്പത്തിക വർഷത്തേക്ക് 7150 കോടി ദിർഹമിന്റെ ബജറ്റ് പ്രഖ്യാപിച്ച് യു.എ.ഇ

uae
  •  2 months ago
No Image

'അവര്‍ സംഘത്തെ മുന്നേ അറിഞ്ഞിരുന്നു';  മുന്‍ ഐപിഎസ് ശ്രീലേഖയുടെ ബി.ജെ.പി പ്രവേശനത്തില്‍ കെ.പി ശശികല

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-09-10-2024

PSC/UPSC
  •  2 months ago
No Image

എമിറേറ്റ്സ് ഇറാൻ വിമാനങ്ങൾ റദ്ദാക്കി

uae
  •  2 months ago