ഹെല്‍മറ്റ് ധരിക്കൂ, മധുരം കഴിക്കൂ
തിരൂരങ്ങാടി: ഹെല്‍മെറ്റ് ധരിച്ചിട്ടുണ്ടെങ്കില്‍ വരൂ മധുരം കഴിച്ചുപോകാം. പറയുന്നത് മറ്റാരുമല്ല. ഹെല്‍മറ്റ് വയ്ക്കാത്തവരെ വലവീശിപ്പിടിക്കാനിറങ്ങിയ തിരൂരങ്ങാടി പൊലിസ് തന്നെ. തിരൂരങ്ങാടി എസ്.ഐ വിശ്വനാഥന്‍ കാരയിലിന്റെ നേതൃത്വത്തിലുള്ള ജനമൈത്രി പൊലിസാണ് പുത്തന്‍ ആശയം തിരൂരങ്ങാടിയില്‍ നടപ്പിലാക്കിയത്.
പതിനാല് കി.മി ദേശീയപാതയും ആറു കി.മി.യോളം സംസ്ഥാന പാതയും കടന്നുപോകുന്ന തിരൂരങ്ങാടി പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ വാഹനാപകടങ്ങള്‍ വര്‍ധിച്ചതിന്റെ അടിസ്ഥാനത്തിലാണ് ശക്തവുമായ നടപടികളുമായി പൊലിസ് രംഗത്തുവന്നത്. ഇന്നലെ മുതല്‍ സ്റ്റേഷന്‍ പരിധിയിലെ വിവിധ സ്ഥലങ്ങളില്‍ വാഹന പരിശോധന ആരംഭിച്ചു. ഹെല്‍മറ്റ് ധരിക്കാത്തവര്‍ക്ക് പിഴ ചുമത്തിയ പൊലിസ് ഹെല്‍മറ്റ് ധരിച്ചുവന്നവരെ കൈകാണിച്ചു നിര്‍ത്തി മിഠായി നല്‍കി.
ദിവസം അഞ്ഞൂറ് രൂപയോളം മിഠായി വിതരണത്തിന് ചിലവ് വരുന്നതായി എസ്.ഐ പറഞ്ഞു. നിലവില്‍ പൊലിസ് സ്വന്തം കീശയില്‍നിന്നാണ് ഇതിന് പണം കണ്ടെത്തുന്നത്. തുടര്‍ന്നുള്ള ദിവസങ്ങളിലും വാഹന പരിശോധനയും മിഠായി വിതരണവും തുടരാന്‍ തന്നെയാണ് പൊലിസിന്റെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."