പ്രകൃതിക്ഷോഭം: അടിയന്തര പാക്കേജ് പ്രഖ്യാപിക്കണമെന്ന്
കൊല്ലം: ഉരുള്‍പൊട്ടലില്‍ 13 പേരുടെ ജീവഹാനിക്ക് ഇടയായ കോഴിക്കോട് കട്ടിപ്പാറയിലും ഇതരപ്രദേശങ്ങളിലും വയനാട് ജില്ലയിലും കനത്ത മഴയെ തുടര്‍ന്ന് ഉണ്ടായ വന്‍നാശനഷ്ടങ്ങള്‍ക്ക് എത്രയും പെട്ടെന്ന് സഹായം ലഭിക്കുവാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തര പാക്കേജ് പ്രഖ്യാപിക്കണമെന്ന് കിസാന്‍ ജനത സംസ്ഥാനപ്രസിഡന്റ് അയത്തില്‍ അപ്പുക്കുട്ടന്‍ ആവശ്യപ്പെട്ടു.
കോഴിക്കോട്, വയനാട് തുടങ്ങിയ ജില്ലകളിലെ നാശനഷ്ടങ്ങളുണ്ടായ ഓരോ പ്രദേശത്തും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പ്രത്യേകം സിറ്റിങ് നടത്തി നാശനഷ്ടങ്ങളുടെ കൃത്യമായ വിവരശേഖരണം നടത്തണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു.പ്രകൃതിക്ക് ദോഷകരമായ രീതിയില്‍ സ്വകാര്യവ്യക്തികള്‍ ജലസംഭരണി ഉള്‍പ്പെടെയുള്ളവ സ്ഥാപിച്ച് പ്രവര്‍ത്തിപ്പിക്കുന്നത് പ്രകൃതിക്കും മനുഷ്യനും ഹാനികരമാണെന്ന് തെളിഞ്ഞിരിക്കുകയാണ്.
കാലവര്‍ഷക്കെടുതിയില്‍ താമരശ്ശേരി ചുരത്തിലൂടെയുള്ള യാത്രാസംവിധാനം ഇല്ലാതായതിനെ തുടര്‍ന്ന് വയനാട് ജില്ല ഒറ്റപ്പെട്ടിരിക്കുന്നു. ജനങ്ങള്‍ക്ക് ഏറെ ബുദ്ധിമുട്ടും ദുഷ്‌കരവുമായ ഈ സാഹചര്യത്തില്‍ യാത്രാ സൗകര്യത്തിന് ബദല്‍ സംവിധാനം അടിയന്തിരമായി ഏര്‍പ്പെടുത്തണമെന്ന് പ്രസിഡന്റ് അയത്തില്‍ അപ്പുക്കുട്ടന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."