HOME
DETAILS
MAL
കേബിള്‍ പ്രവൃത്തിക്കെത്തിയ വാഹനം ടൗണില്‍ ഗതാഗതക്കുരുക്കുണ്ടാക്കുന്നു
backup
April 08 2017 | 20:04 PM
പള്ളിക്കല്‍: കേബിള്‍ പ്രവര്‍ത്തിക്കെത്തിയ വാഹനം പള്ളിക്കല്‍ ബസാര്‍ ബസ്സ്റ്റാന്‍ഡിനോട് ചേര്‍ന്ന് റോഡിലേക്ക് കയറ്റി നിര്‍ത്തിയത് ഗതാഗതക്കുരുക്കിന് കാരണമാകുന്നു.
ജിയോ ഫോര്‍ ജി കേബിള്‍ ലൈന്‍ പ്രവര്ത്തിക്കായെത്തിയ വാഹനമാണ് മൂന്ന് ദിവസമായി ബസ് സ്റ്റാന്‍ഡ് കവാടത്തിന് സമീപം തിരക്കേറിയ റോഡില്‍ ഗതാഗതക്കുരുക്കുണ്ടാക്കും വിതം നിര്‍ത്തിയിട്ടിരിക്കുന്നത്.
കൂടാതെ വിവിധ ഭാഗങ്ങളില്‍ റോഡ് വെട്ടിപ്പൊളിച്ച് മണ്ണും കരിങ്കല്ലുകളും റോഡിലേക്കും നടപ്പാതയിലേക്കും കയറ്റിയിട്ടതും കാല്‍നട യാത്രക്കാര്‍ക്കും ഇരു ചക്രവാഹനങ്ങള്‍ക്കും ഏറെ ഭീഷണിയാകുന്നതായി നാട്ടുകാര്‍ ആരോപിക്കുന്നു. അപകടം വരുത്തും വിതം റോഡിലേക്ക് കയറ്റിയിട്ട നിന്നും കരിങ്കല്ലുകള്‍ മണ്ണും മാറ്റാന്‍ ബന്ധപ്പെട്ടവര്‍ ഉടന്‍ തയ്യാറാവണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."