HOME
DETAILS
MAL
കുണ്ടറ പൊലിസ് സ്റ്റേഷന് മാര്‍ച്ച് ഇന്ന്
backup
June 19 2018 | 10:06 AM
കൊല്ലം: വീട്ടില്‍ അതിക്രമിച്ചു കയറി വിധവയായ വീട്ടമ്മയെ മാനഭംഗപ്പെടുത്തിയ കേസിലെ പ്രതിയായ സി.പി.എം നേതാവും പേരയം പഞ്ചായത്ത് അംഗവും പേരയം സര്‍വിസ് സഹകരണ ബാങ്കിലെ പ്രസിഡന്റുമായ പി. രമേശ് കുമാറിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കുണ്ടറ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുണ്ടറ പൊലിസ് സ്റ്റേഷനിലേക്ക് ഇന്ന് മാര്‍ച്ച് നടത്തും.
മാര്‍ച്ചും ധര്‍ണയും ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ ഉദ്ഘാടനം ചെയ്യും. പ്രകടനം റെയില്‍വേ സ്റ്റേഷന് മുന്നില്‍നിന്ന് ആരംഭിക്കുമെന്ന് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബാബുരാജ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."