ഇന്ന് വായന ദിനം: വായനപക്ഷാചരണം സംഘടിപ്പിക്കുന്നു
കൊല്ലം: വായനയുടെ സന്ദേശം തലമുറയിലേക്ക് പകരുന്നതിന് ലക്ഷ്യമിടുന്ന വായന ദിനാചരണം ഇന്ന് നടക്കും. ജില്ലാതലത്തിലുള്ള ദിനാചരണവും വായനപക്ഷാചരണവും തേവള്ളി സര്‍ക്കാര്‍ ബോയ്‌സ് ഹൈസ്‌കൂളില്‍ കലക്ടര്‍ ഡോ.എസ്. കാര്‍ത്തികയേന്‍ രാവിലെ 10.30ന് ഉദ്ഘാടനം ചെയ്യും.
ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ഡോ.പി.കെ ഗോപന്‍ അധ്യക്ഷനാകുന്ന ചടങ്ങില്‍ കവി ചവറ കെ.എസ് പിള്ള അനുസ്മരണ പ്രഭാഷണം നടത്തും. പി.എന്‍ പണിക്കര്‍ വിദ്യാരംഗം കലാസാഹിത്യവേദി സ്‌കൂള്‍ യൂനിറ്റ് ഉദ്ഘാടനം സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ നിര്‍വാഹക സമിതി അംഗം എസ്. നാസര്‍ നിര്‍വഹിക്കും.
വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയരക്ടര്‍ കെ.എസ് ശ്രീകല, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ സി. അജോയ്, സെന്റര്‍ ഫോര്‍ ഗാന്ധിയന്‍ സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ച് ജനറല്‍ സെക്രട്ടറി ജി.ആര്‍ കൃഷ്ണകുമാര്‍, കുടുംബശ്രീ മിഷന്‍ ജില്ലാ കോഡിനേറ്റര്‍ എ.ജി സന്തോഷ്, സാക്ഷരതാ മിഷന്‍ ജില്ലാ കോഡിനേറ്റര്‍ സി.കെ പ്രദീപ് കുമാര്‍, ബോയ്‌സ് ഹയര്‍സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ കെ.എന്‍ ഗോപകുമാര്‍, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് എസ്.കെ മുംതാസ്ഭായി, പി.ടി.എ പ്രസിഡന്റ് എന്‍. ടെന്നിസണ്‍ ആശംസ നേരും. ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി ഡി. സുകേശന്‍ സ്വാഗതവും വിദ്യാരംഗം കലാസാഹിത്യവേദി സ്‌കൂള്‍ യൂണിറ്റ് കണ്‍വീനര്‍ എന്‍. ഗോപാലകൃഷ്ണന്‍ നന്ദിയും പറയും.
ജില്ലാഭരണകൂടം, ജില്ലാ ലൈബ്രറി കൗണ്‍സില്‍, പൊതുവിദ്യാഭ്യാസ വകുപ്പ്, പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ്, സാക്ഷരതാ മിഷന്‍, കുടുംബശ്രീ മിഷന്‍ എന്നിവ സംയുക്തമായാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."