ബി.ജെ.പിയില്‍ കൃഷ്ണദാസ് പക്ഷം പ്രതിസന്ധിയില്‍
തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന ഘടകത്തിലെ ചേരിപ്പോരില്‍ പ്രബല വിഭാഗമായ മുന്‍ സംസ്ഥാന പ്രസിഡന്റ് പി.കെ.കൃഷ്ണദാസ് പക്ഷം കടുത്ത പ്രതിസന്ധിയില്‍. കുമ്മനം രാജശേഖരനെ ഗവര്‍ണറാക്കിയതിനെ തുടര്‍ന്ന് സംസ്ഥാന അധ്യക്ഷ സ്ഥാനത്തുണ്ടായിട്ടുള്ള ഒഴിവ് പാര്‍ട്ടിയില്‍ കടുത്ത വിഭാഗീയതക്കും ഇടയാക്കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം തൃശൂരില്‍ ചേര്‍ന്ന സംസ്ഥാന ഭാരവാഹി യോഗത്തില്‍ കേന്ദ്ര നേതൃത്വത്തിനെതിരേ പി.കെ.കൃഷ്ണദാസ് പക്ഷം രൂക്ഷ വിമര്‍ശനങ്ങളാണ് ഉന്നയിച്ചിരുന്നത്.
സംസ്ഥാനത്തിന്റെ ചുമതലയുള്ള ദേശീയ സംഘടനാ സെക്രട്ടറി ബി.എല്‍.സന്തോഷിനെയും ഈ യോഗത്തില്‍ അദ്ദേഹത്തിന്റെ സാന്നിധ്യത്തില്‍തന്നെ കൃഷ്ണദാസ് പക്ഷത്തെ നേതാക്കള്‍ വിമര്‍ശിച്ചു. അതേസമയം വി.മുരളീധരന്റെ ഗ്രൂപ്പില്‍ പെട്ടവര്‍ യോഗത്തില്‍ തന്ത്രപരമായ മൗനം പാലിക്കുകയും ചെയ്തു. ഇക്കാര്യങ്ങള്‍ കേന്ദ്ര നേതൃത്വത്തിന് സംസ്ഥാനത്തിന്റെ ചുമതലയുള്ള ബി.എല്‍.സന്തോഷ് റിപ്പോര്‍ട്ട് ചെയ്യുമെന്നാണ് വിവരം. ഇത് കൃഷ്ണദാസ് പക്ഷത്തിന് വലിയ തിരിച്ചടിയായേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ദേശീയ നേതൃത്വം കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കേരളത്തിലെ നേതാക്കളെ നിരീക്ഷിച്ചുവരികയാണ്.
തുടര്‍ച്ചയായി കൃഷ്ണദാസ് പക്ഷം സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തുകയാണെന്ന് കേന്ദ്രനേതൃത്വം വിലയിരുത്തിയതായാണ് പാര്‍ട്ടി കേന്ദ്രങ്ങള്‍ പറയുന്നത്. കേരളത്തിലെ പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിനുവേണ്ടി നടത്തിയ പ്രവര്‍ത്തനങ്ങളൊന്നും ഫലംകണ്ടില്ലെന്നും കേന്ദ്ര നേതൃത്വം വിലയിരുത്തുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."