HOME
DETAILS
MAL
ക്ഷേത്രപരിസരത്ത് ചാരായം വാറ്റ്: ബി.ജെ.പി നേതാവിനെയും പ്രവര്‍ത്തകരേയും റിമാന്‍ഡ് ചെയ്തു
backup
May 05 2020 | 16:05 PM
പാലാ: ക്ഷേത്രപരിസരത്ത് ആളൊഴിഞ്ഞ കെട്ടിടത്തില്‍ ചാരായം വാറ്റുന്നതിനിടെ പിടിയിലായ ബി.ജെ.പി നേതാവിനേയും പ്രവര്‍ത്തകരേയും കോടതി റിമാന്‍ഡ് ചെയ്തു. കര്‍ഷകമോര്‍ച്ച ജില്ലാ ഭാരവാഹിയും മുന്‍ ബി.ജെ.പി നിയോജകമണ്ഡലം അധ്യക്ഷനുമായ പനക്കല്‍ മോഹനന്, ബി.ജെ.പി പ്രവര്‍ത്തകരായ പുത്തന്‍വീട്ടില്‍ ഡി.രാജു, ബൈജു നാരായണന് എന്നിവരേയാണ് കാഞ്ഞിരപ്പള്ളി മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തത്.
പുലിയന്നൂര്‍ ക്ഷേത്രത്തിന് മുന്നിലെ ബിജെപി- ആര്.എസ്.എസ് താവളമായ ആളൊഴിഞ്ഞ വീട്ടില്‍ ചാരായം വാറ്റുന്നതിനിടെ തിങ്കളാഴ്ച രാത്രിയാണ് സംഘം പിടിയിലായത്. വാറ്റ് കേന്ദ്രത്തില്‍ സൂക്ഷിച്ചിരുന്ന ഒരു ചാക്ക് ശര്‍ക്കര, കള്ള്, ഗ്യാസ് സിലിണ്ടര്‍ ഉള്‍പ്പെടെയുള്ള വാറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."