കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തികഞ്ഞ പരാജയം: സയ്യിദ് ഹൈദരലി തങ്ങള്‍
മഞ്ചേരി: കേന്ദ്ര -സംസ്ഥാന സര്‍ക്കാറുകളുടെ ഭരണം തികഞ്ഞ പരാജയമാണന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. മഞ്ചേരിയില്‍ തെരഞ്ഞെടുപ്പു പ്രചരണ പൊതുയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു തങ്ങള്‍.
അസഹിഷ്ണുതയാണ് കഴിഞ്ഞ ഏതാനും വര്‍ഷമായി ഇന്ത്യ നേരിടുന്ന ഭീഷണി. ഭാരതത്തിന്റെ ബഹുസ്വരതയെ കടന്നാക്രമിച്ചുകൊണ്ടുള്ള അസഹിഷ്ണുതയുടെ പ്രചാരകര്‍ ഭരണക്കൂടമാണ്. രാജ്യത്തിന്റെ ഗ്രാമങ്ങളിലേക്കു പോലും അതു വ്യാപിച്ചിരിക്കുകയാണ്. സംസ്ഥാനത്താവട്ടെ ഭരണം തീര്‍ത്തും മരവിച്ച് കിടക്കുകയാണ്.
നാടിന്റെ പുരോഗതിക്കുതകുന്ന യാതൊന്നു സര്‍ക്കാര്‍ നടപ്പാക്കുന്നില്ല. നീതിക്കുവേണ്ടി യാചിക്കുന്നവരേ അടിച്ചോടിക്കുന്ന മറ്റൊരു ഫാസിസ്റ്റ് മുഖമാണ് ഇടതു സര്‍ക്കാറിന്റെത്. യു.ഡി.എഫ് ഉയര്‍ത്തിപിടിക്കുന്ന മതേതരത്വത്തിന്റെ മഹിതമായ മൂല്യങ്ങള്‍ മഹത്തരമാണന്നും തങ്ങള്‍ പറഞ്ഞു. പി.ടി തോമസ് എം.എല്‍.എ, അഡ്വ. എം ഉമ്മര്‍ എം.എല്‍.എല്‍, അഡ്വ. യു.എ ലത്തീഫ്, വല്ലാഞ്ചിറ മുഹമ്മദാലി, അഡ്വ. എന്‍.സി ഫൈസല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."