തെരുവുനായ ശല്യമൊഴിവാക്കും
തളിപ്പറമ്പ് : തളിപ്പറമ്പ് താലൂക്ക് ഓഫിസ് വളപ്പിലും ഓഫീസിനുള്ളിലും തെരുവുനായ ശല്ല്യം പരിഹരിക്കുന്നതിന് അടിയന്തര നടപടിയെടുക്കാന്‍ താലൂക്ക് വികസന സമിതി തീരുമാനം.
ചിറവക്ക് മുതല്‍ റോട്ടറി ജംഗ്ഷന്‍ വരെയുളള ദേശീയപാതയുടെ സ്ഥലം രണ്ടാഴ്ചക്കുള്ളില്‍ അളന്നു തിട്ടപ്പെടുത്തുന്നതിനും യോഗത്തില്‍ തീരുമാനമായി. തെരുവുനായ ശല്യത്തെ കുറിച്ചും ദേശീയ പാതയുടെ സ്ഥലം അളന്ന് തിട്ടപ്പെടുത്തുന്നതിനെകുറിച്ചും വികസന സമിതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത് തളിപ്പറമ്പ് നഗരസഭാ ചെയര്‍മാന്‍ മുഹമ്മദ് അള്ളാംകുളമായിരുന്നു.
തുടര്‍ന്ന് അടിയന്തര പ്രാധാന്യം നല്‍കി രണ്ടു പരാതികള്‍ക്കും അടുത്ത യോഗത്തിന് മുന്‍പായി പരിഹാരമുണ്ടാക്കാന്‍ യോഗം തീരുമാനിക്കുകയായിരുന്നു.
അടുത്ത ദിവസം തന്നെ നായ ശല്യം പരിഹരിക്കുന്നതിന് ബന്ധപ്പെട്ടവരുടെ യോഗം വിളിച്ച് ചേര്‍ക്കുമെന്നും രണ്ടാഴ്ച്ചക്കകം സര്‍വ്വേ ഡിപ്പാര്‍ട്ട്‌മെന്റുമായി ബന്ധപ്പെട്ട് സ്ഥലം അളന്ന് തിട്ടപ്പെടുത്തുമെന്നും തഹസില്‍ദാര്‍ യോഗത്തെ അറിയിച്ചു. ദേശീയ പാതയില്‍ നിന്നും തുച്ചബംരത്തുള്ള റോഡില്‍ ബസ്സ് കാത്തിരിപ്പു കേന്ദ്രം നിര്‍മ്മിക്കുക പ്രായോഗികമല്ലെന്ന് തളിപ്പറമ്പ് നഗരസഭ സെക്രട്ടറി യോഗത്തെ അറിയിച്ചു. ഇവിടെ ഉണ്ടായിരുന്ന പഴയ ബസ് കാത്തിരിപ്പു കേന്ദ്രം പൊളിച്ചു മാറ്റിയിരുന്നു. പകരം പുതിയത് നിര്‍മ്മിക്കുന്നതില്‍ കാലതാമസമുണ്ടാകുന്നുവെന്ന പരാതിയിലാണ് സെക്രട്ടറി മറുപടി നല്‍കിയത്.
എയര്‍പോര്‍ട്ട്, പറശ്ശിനികടവ്, സര്‍ സയ്യിദകോളേജ് തുടങ്ങിയ സ്ഥലങ്ങളിലേക്കു പോകുന്ന റോഡിന്റെ പ്രവേശന ഭാഗത്ത് ബസ് കാത്തിരിപ്പു കേന്ദ്രം സ്ഥാപിച്ചാല്‍ ഗതാഗത പ്രശ്‌നം ഉണ്ടാകുമെന്നും നേരത്തെ ദേശീയപാതയോരത്ത് ഉണ്ടായിരുന്ന ബസ്സ് കാത്തിരിപ്പു കേന്ദ്രം പൊളിച്ചുമാറ്റിയ സ്ഥലത്തിന് തെക്ക് ഭാഗത്ത് സ്‌പോണ്‍സര്‍ഷിപ്പിലൂടെ പുതിയത് നിര്‍മ്മിക്കുമെന്നും സെക്രട്ടറി അറിയിച്ചു. ജെയിംസ് മാത്യു എം എല്‍ എ അധ്യക്ഷത വഹിച്ചു,
താഹസില്‍ദാര്‍ എം മുരളി, മുഹമ്മദ് അള്ളാംകുളം, ഐ വി നാരായണന്‍, വിവിധ വകുപ്പുമേധാവികള്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."