HOME
DETAILS
MAL
ഓഡിഷന്റെ മറവില്‍ മാനഭംഗശ്രമം: ഹോട്ടല്‍ ജീവനക്കാരന് അറസ്റ്റില്‍
backup
March 03 2019 | 07:03 AM
പയ്യന്നൂര്‍: സിനിമാ ഓഡിഷനെത്തിയ യുവതിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ സ്വകാര്യ ഹോട്ടല്‍ ജീവനക്കാരനെ പൊലിസ് അറസ്റ്റുചെയ്തു. കോഴിക്കോട് സ്വദേശിയായ യുവതിയെ മാനംഭഗപ്പെടുത്താന് ശ്രമിച്ചതിനു ഇരിട്ടി സ്വദേശി കെ.വി രമേശനെ (42) ആണ് പൊലിസ് പിടികൂടിയത്. തമിഴ് സിനിമയുടെ ഓഡിഷനു കൂട്ടുകാരിയുമൊത്ത് എത്തിയ യുവതിയെ ഹോട്ടല്‍ മുറിയില്‍ മാനംഭഗപ്പെടുത്താന് ശ്രമിക്കുകയായിരുന്നു. യുവതിയുടെ കരച്ചില് കേട്ടെത്തിയവര്‍ പൊലിസില്‍ വിവരമറിയിച്ചു. എസ്.ഐ കെ.വി സിജിത്ത് കുമാറിന്റെ നേതൃത്വത്തില്‍ പൊലിസ് എത്തിയാണ് രമേശനെ കസ്റ്റഡിയിലെടുത്തത്. പ്രതിയെ പയ്യന്നൂര്‍ കോടതി റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."