കൊവിഡിന്റെ ചെലവില്‍ ഒരു രാഷ്ട്രീയ അടിയന്തിരാവസ്ഥ
കൊവിഡ്-19ന്റെ പേരില്‍ രാജ്യത്തിപ്പോള്‍ ഒരു പ്രത്യേകതരം അടിയന്തിരാവസ്ഥയാണ്. അതൊരു ആരോഗ്യ അടിയന്തിരാവസ്ഥയല്ല. ചുരുക്കം ചിലരെങ്കിലും ചൂണ്ടണ്ടിക്കാട്ടുന്ന സാമ്പത്തിക അടിയന്തിരാവസ്ഥയുമല്ല. ഇതെല്ലാം ഉള്‍ക്കൊള്ളുന്ന അതിലും വലിയ രാഷ്ട്രീയ അടിയന്തിരാവസ്ഥയാണ്. മെയ് ഒന്നിന്റെ സാര്‍വദേശീയ തൊഴിലാളി ദിനത്തില്‍ നരേന്ദ്രമോദി ഗവണ്‍മെന്റ് പുറപ്പെടുവിച്ച ഉത്തരവ് അത് വ്യക്തമാക്കുന്നു. ഡല്‍ഹി ന്യൂനപക്ഷ കമ്മിഷന്‍ ചെയര്‍മാന്‍ വിഖ്യാത പണ്ഡിതനും പത്രപ്രവര്‍ത്തകനും എഴുത്തുകാരനും മറ്റുമായ സഫറുല്‍ ഇസ്‌ലാം ഖാനെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത് അത് ബോധ്യപ്പെടുത്തുന്നു. ഫേസ്ബുക്കില്‍ ഒരു കുറിപ്പെഴുതിയതിനാണ് അമിത്ഷായുടെ പൊലിസ് രാജ്യദ്രോഹ കേസ് എടുത്തത്.
അതിനു മുന്‍പും പിന്‍പുമായി പത്രപ്രവര്‍ത്തകരെയും പൗരത്വ നിയമ ഭേദഗതിക്കെതിരേ സമരം നയിച്ചവരും പിന്തുണ പ്രഖ്യാപിച്ചവരുമായ വിദ്യാര്‍ഥികളെയും ജമ്മുകശ്മിര്‍, ഡല്‍ഹി, യു.പി തുടങ്ങി പല സംസ്ഥാനങ്ങളിലും രാജ്യദ്രോഹികള്‍ എന്നാരോപിച്ച് നിരവധി നിരപരാധികളെ ജയിലിലടച്ചു. ഇതെല്ലാം കൊവിഡ് കാലത്ത് സമാന്തരമായി മോദി സര്‍ക്കാര്‍ നടത്തുന്ന രാഷ്ട്രീയ കൊവിഡ് കേസുകളാണെന്ന് നാം തിരിച്ചറിയുകയാണ്. മെയ് ദിനത്തില്‍ കേരളത്തില്‍ പന്തീരാങ്കാവ് കേസില്‍ എന്‍.ഐ.എ റെയ്ഡ് നടത്തി ഇനിയും തുടരാന്‍ പോകുന്ന 'മാവോയിസ്റ്റ്' കേസ് അടക്കം.
ബ്രിട്ടിഷ് സാമ്രാജ്യത്വ ഭരണകാലത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിക്കാതെ സാമ്രാജ്യത്വ ഭരണകൂടം സ്വാതന്ത്ര്യ പ്രക്ഷോഭത്തിനിറങ്ങിയ ദേശാഭിമാനികള്‍ക്കെതിരേ പ്രയോഗിച്ച രാജ്യദ്രോഹ നിയമമാണ് ഈ കേസുകളുടെയും അടിസ്ഥാനം. 1940ല്‍ സ്വാതന്ത്ര്യ സമരത്തിന്റെ മുന്‍നിരയില്‍ ഉണ്ടണ്ടായിരുന്ന ജയപ്രകാശ് നാരായണനെ രാജ്യരക്ഷാനിയമം അനുസരിച്ച് അറസ്റ്റ് ചെയ്തു. അന്ന് ഗാന്ധിജി സര്‍ക്കാരിന്റെ മുഖത്ത് ചൂണ്ടണ്ടി പറഞ്ഞു: എന്ത് പ്രസംഗിച്ചതിനാണ് രാജ്യദ്രോഹകുറ്റത്തിന് ജയപ്രകാശിനെ ജയിലിലടച്ചത് എന്ന് എനിക്കറിയില്ല. എന്നാല്‍ എനിക്കാറിയാവുന്ന മറ്റൊരു കാര്യമുണ്ടണ്ട്. സോഷ്യലിസത്തെക്കുറിച്ച് ആധികാരികമായി അറിയുന്ന മറ്റൊരാള്‍ ഇന്ത്യയിലില്ല. മറ്റൊരു കാര്യം കൂടി എനിക്കറിയാം. 124(എ) അടക്കമുള്ള അത്യന്തം കൃത്രിമമായ രാജ്യരക്ഷാ വകുപ്പുകള്‍വച്ച് നിങ്ങള്‍ക്ക് അസൗകര്യമെന്നു തോന്നുന്ന ഏതൊരാളെയും ഈ നിയമത്തിന്റെ പരിധിയില്‍ കൊണ്ടണ്ടുവരാന്‍ നിങ്ങള്‍ക്കൊട്ടും പ്രയാസമില്ല'.
മഹാത്മാഗാന്ധിയുടെ വിനീത അനുയായി എന്ന് അവകാശപ്പെടുന്ന നരേന്ദ്രമോദിയുടെ ഗവണ്‍മെന്റ് ഡല്‍ഹി ന്യൂനപക്ഷ കമ്മിഷന്‍ ചെയര്‍മാന്‍ അടക്കമുള്ളവരെ രാജ്യദ്രോഹ നിയമത്തിന്റെ കൊളുത്തില്‍ കുരുക്കി അകത്താക്കുന്നതിനെതിരേ ബുദ്ധിജീവികളും പൗരാവകാശ പ്രവര്‍ത്തകരും രാജ്യത്താകെ ഗാന്ധിജിയുടെ വാക്കുകളില്‍ ഇന്ന് പ്രതികരിക്കുകയാണ്. അത് വ്യക്തമാക്കുന്നത് സ്വതന്ത്ര ഇന്ത്യയില്‍ ഭരണഘടനയും സ്വാതന്ത്ര്യവും തലകീഴാക്കി പിടിച്ച് മുന്നോട്ടുപോകാനാണ് മോദി ശ്രമിക്കുന്നത് എന്നാണ്.
കൊവിഡ് മഹാമാരി ലോകമെമ്പാടും വ്യാപിക്കുമ്പോള്‍ പ്രധാനമന്ത്രിയും സര്‍ക്കാരും അതിന്റെ ആരോഗ്യ സാമ്പത്തിക ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ പഠിക്കാനും പ്രതിരോധ ഒരുക്കങ്ങള്‍ നടത്താനും ശ്രമിച്ചില്ലെന്ന് ഇപ്പോള്‍ നമുക്കറിയാം. ലോകം ഞെട്ടിവിറച്ചു നില്‍ക്കെ കൊവിഡ് കടന്നാക്രമണത്തിന് മുന്നിലേക്ക് ഇന്ത്യയില്‍ ചാവേറുകളെപ്പോലെ ചാടിവീണത് സംസ്ഥാനങ്ങളിലെ ആരോഗ്യവകുപ്പും പ്രവര്‍ത്തകരുമാണ്. അവര്‍ക്ക് സംരക്ഷണം നല്‍കിയത് സംസ്ഥാന സര്‍ക്കാരുകളും. ഈ പോരാട്ടം വിവിധ രീതിയില്‍ ഏകോപിപ്പിച്ചു നടത്തിയത് സംസ്ഥാന സര്‍ക്കാരുകളും സേവന സംഘടനകളും ജനങ്ങളും ചേര്‍ന്നാണ്. ജനതാ കര്‍ഫ്യൂ വിജയിപ്പിക്കാന്‍ ജനപിന്തുണ തേടിയ പ്രധാനമന്ത്രി അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ചപ്പോള്‍ ജനങ്ങളെയും സര്‍ക്കാരുകളെയും പ്രത്യേകം വാഴ്ത്തി. സംസ്ഥാന സര്‍ക്കാരുകളുടെ അഭിപ്രായവും നിര്‍ദേശവും തേടാനും ശ്രമിച്ചു. രാഷ്ട്രീയ ഫെഡറലിസവും ധനപരമായ ഫെഡറലിസവും ഇന്ത്യയില്‍ യാഥാര്‍ഥ്യമാകാന്‍ പോകുകയാണെന്ന് കേന്ദ്ര സര്‍ക്കാരും സംസ്ഥാനങ്ങളും തമ്മില്‍ യോജിച്ചുള്ള പ്രവര്‍ത്തനവും മുഖ്യമന്ത്രിമാരുമായുള്ള പ്രധാനമന്ത്രിയുടെ ചര്‍ച്ചകളും തോന്നിപ്പിച്ചു. സാമ്പത്തിക ആവശ്യങ്ങളും മുന്‍ഗണനാ സംബന്ധിച്ചുള്ള നിര്‍ദേശങ്ങളും രാജ്യത്ത് പുതിയ രാഷ്ട്രീയ ആകാശവും ഭൂമിയും സൃഷ്ടിക്കുമെന്ന് തോന്നിപ്പിച്ചു.
തുടക്കം മുതലേ സാമ്പത്തിക പാക്കേജുകളുടെയും സഹായങ്ങളുടെയും കാര്യത്തില്‍ കേന്ദ്രം ഏകപക്ഷീയത പുലര്‍ത്തി. ഒരു ഘട്ടം എത്തിയപ്പോള്‍ മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ ആര് സംസാരിക്കണമെന്നുപോലും കേന്ദ്ര ആഭ്യന്തരമന്ത്രി തീരുമാനിക്കുന്ന അവസ്ഥ വന്നു. കേന്ദ്രം പറയുന്നത് മാത്രം കേട്ട് അനുസരിച്ചാല്‍ മതിയെന്നായി. സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക ധനസഹായം നല്‍കുന്നതിരിക്കട്ടെ, കൊടുക്കാനുള്ള ജി.എസ്.ടി കുടിശ്ശികപോലും കൊടുക്കാതെവച്ചു. വികസനത്തിന്റെ കാര്യത്തില്‍ അസമത്വവും ബഹുസ്വരതയും വൈവിധ്യങ്ങളും നിലനില്‍ക്കുന്ന ബഹുദേശീയതയുടെ ഒരു രാജ്യത്ത് കേന്ദ്രം തീരുമാനിക്കുന്നത് നടപ്പാക്കിയാല്‍ മതിയെന്ന നിലപാട് വന്നു. പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനത്തിലേക്ക് കേന്ദ്ര സംഘങ്ങള്‍ പരിശോധനക്കിറങ്ങി. ജനങ്ങളുടെ സാമ്പത്തിക പ്രതിസന്ധിയും വര്‍ധിച്ചുവരുന്ന മാന്ദ്യവും തടയാന്‍ നടപടികള്‍ സ്വീകരിക്കാതെ കോര്‍പ്പറേറ്റുകള്‍ക്കും ബാങ്കുകളെ വഞ്ചിച്ചു നാടുവിട്ടവര്‍ക്കും കേന്ദ്രം ധനസഹായം നല്‍കി. കുത്തകക്കാരില്‍നിന്ന് നികുതി പിരിക്കാന്‍ നിര്‍ദേശിച്ച ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുത്തു.
ഏറ്റവുമൊടുവില്‍ കൊവിഡ് ദുരന്തത്തെ നേരിടാനുള്ള സര്‍വ അധികാരങ്ങളും കേന്ദ്രം കയ്യടക്കി. ദേശീയ എക്‌സിക്യുട്ടീവ് കമ്മിറ്റി അധ്യക്ഷനായ ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് അതിന് അധികാരം പതിച്ചു നല്‍കി. ദേശീയ എക്‌സിക്യുട്ടീവ് പുറപ്പെടുവിക്കുന്ന ഉത്തരവുകള്‍ പാലിക്കുന്നില്ലെന്ന് കേന്ദ്ര സര്‍ക്കാരിന് തോന്നുന്ന ആരെയും 1860 ലെ ബ്രിട്ടിഷ് നിയമത്തിലെയും 2005 ലെ ദേശീയ ദുരന്ത നിവാരണ നിയമത്തിലെയും വകുപ്പുകള്‍ അനുസരിച്ച് നിയമ നടപടിയെടുക്കാന്‍ തീരുമാനിച്ചു. മെയ് ഒന്നിന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഒപ്പുവെച്ച (നമ്പര്‍ 40-3 / 2020 ഡി.എം-1-4) എന്ന 11 പേജുള്ള ഉത്തരവ് സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും അയച്ചിരിക്കുകയാണ്. ഗാന്ധിജിയുടെ വാക്കുകള്‍ സ്വതന്ത്ര ഇന്ത്യയിലും എത്ര പ്രസക്തമാകുന്നു.
പാര്‍ലമെന്റോ മന്ത്രിസഭയോ അംഗീകരിക്കാതെ, ഭരണഘടന ഭേദഗതി ചെയ്യാതെയാണ് കൊവിഡിന്റെ പേരില്‍ രാഷ്ട്രീയ അടിയന്തിരാവസ്ഥ ഏര്‍പ്പെടുത്തിയത്. ചരിത്ര വഴികളിലൂടെ സവിശേഷമായി വളര്‍ത്തിക്കൊണ്ടണ്ടുവന്ന മാതൃകയില്‍ ഉറച്ചുനിന്നാണ് കൊറോണ പ്രതിരോധം വിജയിപ്പിക്കുന്നതില്‍ കേരളം ലോകശ്രദ്ധ നേടിയത്. എന്നിട്ടും കേന്ദ്രം സംസ്ഥാനത്തിന്റെമേല്‍ തങ്ങളുടെ തീരുമാനം അടിച്ചേല്‍പിക്കുകയാണ്. കേന്ദ്രത്തിന്റെ ഈ സര്‍വാധിപത്യ നീക്കത്തിനെതിരേ കേരള മുഖ്യമന്ത്രിപോലും ഒരുക്ഷരം ഉരിയാടുന്നില്ല. കേന്ദ്ര തീരുമാനം വരട്ടെ, അതനുസരിച്ച് എല്ലാം ഇവിടെ തീരുമാനിക്കാം അതാണ് പിണറായിയുടെ സമീപനം. മോദി സര്‍ക്കാരിനോട് പുതിയ സമന്വയ സര്‍വാധിപത്യ നീക്കത്തെ തുറന്നുകാട്ടാന്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഒറ്റപ്പെട്ട് ശ്രമിക്കുന്നുണ്ടെങ്കിലും.
മോദിയുടെ മുഖലക്ഷണം വായിക്കാനാകണമെങ്കില്‍ ഡൊണാള്‍ഡ് ട്രംപിന്റെ അമേരിക്കയിലേക്കു നോക്കണം. കൊവിഡ് അവിടെ സൃഷ്ടിച്ചിരിക്കുന്നത് യു.എസ് വിയറ്റ്‌നാം യുദ്ധത്തില്‍ കൊല്ലപ്പെട്ടവരേക്കാള്‍ കൊവിഡ് മരണങ്ങളാണ്. ഇതോടൊപ്പം യു.എസ് നേരിടുന്ന മാന്ദ്യം ഗുരുതരമായി. മുപ്പതുകളിലെ മഹാമാന്ദ്യത്തിനു ശേഷമുള്ള ജി.ഡി.പി തകര്‍ച്ചയാണ് കഴിഞ്ഞ ക്വാര്‍ട്ടറില്‍ നേരിട്ടത്. 40 ശതമാനം. ജൂണ്‍ മാസത്തോടെ തൊഴിലില്ലായ്മ 20 ശതമാനം ഉയരാന്‍ പോകുന്നു. 31 ലക്ഷത്തോളം പേര്‍ ആദ്യമായി തൊഴിലില്ലായ്മ വേതനത്തിന് അവകാശമുന്നയിച്ച് കഴിഞ്ഞു. മൊത്തം തൊഴില്‍ നഷ്ടപ്പെട്ടവരുടെ എണ്ണം മൂന്ന് കോടിയായി ഉയര്‍ന്നു. അമേരിക്കയിലെ ജനസംഖ്യ 32.82 കോടിയാണെന്നോര്‍ക്കുക. പക്ഷെ, ട്രംപിന്റെ ഉത്ക്കണ്ഠ അതൊന്നുമല്ല. ആറു മാസം കഴിഞ്ഞ് സര്‍ക്കാര്‍ പോകുന്നത് 46-ാം പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിനാണ്. അതിനുമുന്‍പ് ഓഹരി വിപണി പച്ചപിടിക്കണം. അതുകൊണ്ടണ്ടാണ് ധൃതിപ്പെട്ട് 16 സംസ്ഥാനങ്ങളിലെ അടച്ചുപൂട്ടല്‍ അടിയന്തിരമായി നീക്കിയത്. തൊഴിലുടമകള്‍ ആവശ്യപ്പെട്ടാല്‍ ജോലിക്കെത്തണമെന്ന് അടിയന്തിര ഉത്തരവ് പുറപ്പെടുവിച്ചത്. കൊവിഡിന്റെ വായിലേക്ക് വാതില്‍ തുറന്നിറങ്ങണോ തൊഴിലില്ലായ്മ മേതനം ഉപേക്ഷിക്കണോ എന്ന ഇരട്ട വെല്ലുവിളിക്ക് മുന്‍പിലാണ് തൊഴിലാളികള്‍.
ട്രംപിന്റെ മാതൃക പകര്‍ത്തുന്ന ഭരണകര്‍ത്താക്കളില്‍ ഒന്നാമന്‍ നരേന്ദ്രമോദിയാണ്. വംശീയവെറിയും പരദേശ സ്പര്‍ദ്ധയും ആയുധമാക്കി തെരഞ്ഞെടുപ്പില്‍ വിജയിക്കുന്ന രാഷ്ട്രീയ ഇരകളാണ് ട്രംപും മോദിയും. ആരോഗ്യ കാര്യങ്ങളേക്കാള്‍ ആയുധ നിര്‍മാണത്തിനും രാജ്യരക്ഷാ ചെലവിനും പണം ചെലവഴിക്കുന്നതില്‍ ലോകത്ത് മുന്‍പന്തിയില്‍ നില്‍ക്കുന്നവര്‍. ട്രംപിന്റെ സാന്നിധ്യത്തില്‍ അമേരിക്കയില്‍ നടന്ന 'ഹൗഡി മോഡി' സ്വീകരണവും ട്രംപിനെ ഗുജറാത്തില്‍ കൊണ്ടണ്ടുവന്ന് മോദി നടത്തിയ സ്വീകരണവും പരസ്പര രാഷ്ട്രീയ സഹകരണത്തിന്റെ സംയുക്ത പരിപാടികളായിരുന്നു. ട്രംപിന്റെ മാതൃക പിന്തുടരുമ്പോള്‍ വ്യക്തമായ രാഷ്ട്രീയ നിലപാടുകള്‍ മോദിക്കുണ്ടണ്ട്. എതിര്‍ ശബ്ദങ്ങള്‍ അടിച്ചമര്‍ത്തിക്കൊണ്ടേണ്ട അത് സാധിക്കൂ. അതിന്റെ ആദ്യ റൗണ്ടണ്ടില്‍ കേരള മുഖ്യമന്ത്രിയെപ്പോലും ഒപ്പം നിര്‍ത്താന്‍ മോദിക്കു കഴിഞ്ഞിരിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."