HOME
DETAILS
MAL
പ്രാഥമികാരോഗ്യ കേന്ദ്രം ഞായറാഴ്ചകളില്‍ അടച്ചിടുന്നതിനെതിരേ പ്രതിഷേധം
backup
March 03 2019 | 07:03 AM
പുതുനഗരം: പ്രാഥമികാരോഗ്യ കേന്ദ്രം ഞായര്‍ ദിവസങ്ങളില്‍ അടച്ചിടുന്നതിനെതിരേ പ്രതിഷേധം വ്യാപകമാകുന്നു. സര്‍ക്കാര്‍ ഒഴിവുദിവസങ്ങളില്‍ പുതുനഗരം സര്‍ക്കാര്‍ ആശുപത്രി അടച്ചിടുന്നതിനാല്‍ നിരവധി രേഗികള്‍ പാലക്കാട്, ജില്ലാ ആശുപത്രിയെ ആശ്രയിക്കുന്ന അവസ്ഥയാണുള്ളത്. കഴിഞ്ഞ ദിവസം ഡോകടര്‍ അവധിയില്‍ പോയതിനാല്‍ നാലു ദിവസത്തിലധികമായി ഡോക്ടറില്ലാതെ രോഗികള്‍ വലഞ്ഞിരുന്നു.
പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം സുഗമമാക്കണമെന്നും സര്‍ക്കാര്‍ ഒഴിവുദിവസങ്ങലില് പ്രവര്‍ത്തിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് നാട്ടുകാര്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്ക് പരാതി നല്‍കിയും നടപടിയുണ്ടായിട്ടില്ല. പുതുനഗരം പ്രാഥമിക ആരോഗ്യകേന്ദ്രത്തെ കുടുംബ ആരോഗ്യ കേന്ദ്രമാക്കി മാറ്റുവാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."