എസ്.എഫ്.ഐ നിലപാട് രാഷ്ട്രീയ കാടത്തം: എം.എസ്.എഫ്
തൃക്കരിപ്പൂര്‍: പാമ്പാടി നെഹ്റു കോളേജില്‍ ജീവന് അവസാനിപ്പിക്കേണ്ടി വന്ന ജിഷ്ണു പ്രണോയിയുടെ അമ്മ നീതിക്കു വേണ്ടി പിടയുമ്പോള്‍ ഇരയോടൊപ്പം നില്ക്കേണ്ടതിനു പകരം രക്തസാക്ഷിത്വത്തിന്റെ സ്വഭാവവും ഔദ്യോഗികതയും ചുഴയുന്ന എസ്.എഫ്.ഐ നിലപാട് രാഷ്ട്രീയ കാടത്തമെന്നു എം.എസ്.എഫ് ദേശീയ സോണല്‍ സെക്രട്ടറി അസീസ് കളത്തൂര്‍.
'മികച്ച സംഘടന, മികവുറ്റ സംഘാടകന്‍' എന്ന പ്രമേയത്തില്‍ എം.എസ്.എഫ് സംസ്ഥാന തലത്തില്‍ നടപ്പിലാക്കുന്ന ശാഖാ ശാക്തീകരണ പരിപാടിയായ യൂനിറ്റ് ഫെസ്റ്റിന്റെ തൃക്കരിപ്പൂര്‍ മണ്ഡലം തല ഉദ്ഘാടനം വെള്ളാപ്പില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
എം.എസ്.എഫ് മണ്ഡലം വൈസ് പ്രസിഡന്റ് അസ്ഹറുദ്ദീന് മണിയനോടി അധ്യക്ഷനായി.
ജന.സെക്രട്ടറി ടി.വി കുഞ്ഞബ്ദുല്ല, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി എ.ജി.സി ബഷീര്‍, ലീഗ് മണ്ഡലം ജന.സെക്രട്ടറി അഡ്വ.എം.ടി പി.കരീം, എം.എസ്.എഫ് ജില്ലാ വൈസ് പ്രസിഡന്റ് ജാബിര്‍ തങ്കയം, എം.ടി.പി അഷ്റഫ്, ഇബ്രാഹിം തട്ടാഞ്ചേരി സംസാരിച്ചു. മര്‍സൂഖ് റഹ്മാന്, അന്‍സാര്‍ കടവില്‍, അക്ബര്‍ സാദത്ത്, റിയാസ് വെള്ളാപ്പ്, സി.കെ യൂസുഫ്, മഷൂദ് തലിച്ചാലം, നബീല്‍ വടക്കെ കൊവ്വല്‍, അസ്ഹറുദ്ദീന് ബീരിച്ചേരി, ശഹബാസ് വെള്ളാപ്പ്, അജ്മല്‍ ഖലീല്‍, അസ്ഹറുദ്ദീന് വെള്ളാപ്പ് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."