HOME
DETAILS
MAL
ഡല്‍ഹിയില്‍ ഇന്ധനവിലയും കൂട്ടി
backup
May 06 2020 | 03:05 AM
ന്യൂഡല്‍ഹി: മദ്യത്തിനു വില വര്‍ധിപ്പിച്ചതിന് പിന്നാലെ പെട്രോളിനും ഡീസലിനും വില വര്‍ധിപ്പിച്ച് ഡല്‍ഹി സര്‍ക്കാര്‍. പെട്രോളിന്റെയും ഡീസലിന്റെയും മൂല്യവര്‍ധിത നികുതി ഉയര്‍ത്തിയതിന് പിന്നാലെയാണ് ചൊവ്വാഴ്ച ഈ രണ്ട് ഇന്ധനങ്ങളുടെയും വിലയില്‍ വര്‍ധനവ് ഉണ്ടായിരിക്കുന്നത്.
ഡീസല്‍ വില ലിറ്ററിന് 7.1 ഉം പെട്രോളിന് 1.67 രൂപയുമാണ് ഉയര്‍ത്തിയിരിക്കുന്നത്. പെട്രോളിന് വാറ്റ് 27 ശതമാനത്തില്‍ നിന്ന് 30 ശതമാനമായി കൂട്ടി. ഡീസലിന്റെ വാറ്റ് 16.75 ശതമാനത്തില്‍ നിന്ന് 30 ശതമാനമായി ഇരട്ടിപ്പിക്കുകയും ചെയ്തു. സര്‍ക്കാരിന്റെ ഈ നീക്കം കൊവിഡിനെ തുടര്‍ന്ന് സമ്പദ്വ്യവസ്ഥയില് വന്ന തകര്‍ച്ച മറികടക്കാനും വരുമാനം കൂട്ടാനുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."