HOME
DETAILS

പ്രവാസി മടക്കം: അവ്യക്തകൾക്കിടയിലും എംബസി നടപടികൾ അവസാന ഘട്ടത്തിലേക്ക്, യാത്രാനുമതി ലഭിച്ചവർ എയർ ഇന്ത്യ ഓഫിസിലെത്താൻ നിർദേശം

  
backup
May 06 2020 | 04:05 AM

saudi-keralites-will-fly-tomorrow-today-may-get-cleare-picture-2020

      റിയാദ്: സഊദിയിൽ നിന്നും നാട്ടിലേക്ക് തിരിക്കേണ്ട പ്രവാസികളുടെ ലിസ്‌റ്റ് സംബന്ധമായ കാര്യങ്ങൾ അന്തിമ ഘട്ടത്തിലെത്തുമ്പോഴും അവ്യക്തതകൾ ഇനിയും ബാക്കി. നാളെ വിമാന സർവ്വീസ് ആരംഭിക്കാനിരിക്കെ നാട്ടിലേക്ക് പോകുന്നവർക്ക് ഏർപ്പെടുത്തിയ ചില നിർദേശങ്ങളിലാണ് അവ്യക്തതകൾ തുടരുന്നത്. ആദ്യ ഘട്ടത്തിൽ നാട്ടിലേക്ക് തിരിക്കേണ്ടവരുടെ അന്തിമ പട്ടിക എംബസി ഇതിനകം പൂർത്തിയാക്കിയാതായാണ് എംബസി വൃത്തങ്ങൾ നൽകുന്ന സൂചന. വ്യാഴാഴ്ച്ച ആരംഭിക്കുന്ന ആദ്യ വിമാനത്തിൽ പോകേണ്ട യാത്രക്കാരെ ഇതിനകം തന്നെ എംബസി ഫോണിൽ ബന്ധപ്പെട്ടു തുടങ്ങിയിട്ടുണ്ട്. ആദ്യ വിമാനത്തിലെ യാത്രക്കാർക്ക് ബുധനാഴ്ച്ച രാവിലെ റിയാദിലെ എയർ ഇന്ത്യ ഓഫീസിലെത്തിനാനാണ് സന്ദേശം. എന്നാൽ, ദൂര ദിക്കുകളിൽ നിന്നുള്ളവർക്ക് എത്തിച്ചേരാൻ സാധിക്കാത്തത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. പല കാര്യങ്ങളിലും എംബസിക്ക് കേന്ദ്ര സർക്കാരിന്റെ വ്യക്തമായ നിർദേശങ്ങൾ ലഭ്യമാകാത്തതാണ് അവ്യക്തതകൾ തുടരാൻ കാരണം.

     ഹെല്‍പ് ലൈനിലോ എംബസിയുടെ ഓണ്‍ലൈനിലോ അപേക്ഷിച്ചവരില്‍ നിന്നാണ് യാത്രക്കാരുടെ മുന്‍ഗണനാക്രമം തയ്യാറാക്കിയത്. ജിദ്ദ, ദമാം എന്നിവിടങ്ങളില്‍ നിന്ന് ഓരോ വിമാനവും റിയാദില്‍ നിന്ന് രണ്ട് വിമാനവുമാണ് ഇപ്പോള്‍ കേരളത്തിലേക്ക് ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്. അടിയന്തരമായി നാട്ടില്‍ പോകേണ്ട ഗര്‍ഭിണികള്‍, പ്രായമായവര്‍, വിദ്യാര്‍ഥികള്‍, വിസ കാലാവധി കഴിഞ്ഞവര്‍ എന്നിവരെയാണ് ആദ്യ നാലു വിമാനങ്ങളില്‍ കൊണ്ടുപോകുന്നത്. ഗര്‍ഭിണികളെ ഈ ആഴ്ച്ച തന്നെ പൂർണ്ണമായും നാട്ടിലെത്തിക്കാനാണ് തീരുമാനം. എന്നാൽ, രജിസ്റ്റര്‍ ചെയത ശേഷം യാത്രക്ക് താത്പര്യമില്ലെന്നറിയിച്ച് ചിലര്‍ പിന്‍മാറിയതോടെ മറ്റുള്ളവര്‍ക്ക് നൽകുകയും ചെയ്‌തിട്ടുണ്ട്‌. അതിനിടെ ഗർഭിണികളെ കൊണ്ട് പോകുന്നതിൽ അവ്യകതത നില നിൽക്കുന്നുണ്ട്. നിലവിൽ ഗർഭിണികൾക്ക് മാത്രമാണ് അനുവാദം നൽകിയിരിക്കുന്നതെന്നതിനാൽ ഗർഭിണകളുടെ കൂടെയുള്ള ചെറിയ കുട്ടികളെ കൊണ്ട് പോകുന്നതുമായ ബന്ധപ്പെട്ടു എംബസിയിൽ നിന്നും പ്രത്യേക നിർദേശങ്ങളൊന്നും തന്നെ ലഭിച്ചിട്ടില്ല. ഇന്ന് എയർ ഇന്ത്യ ഓഫീസിൽ എത്തുന്ന മുറക്കായിരിക്കും ഇത് സംബന്ധമായ നിർദേശങ്ങൾ ലഭ്യമാകുകയെന്നാണ് വിവരം. കൂടാതെ, സാധാരണ രീതിയിൽ ഏഴു മാസം പിന്നിട്ട ഗർഭിണികളെ വിമാന യാത്ര അനുവദിക്കാറില്ല. എന്നാൽ, നിലവിലെ സാഹചര്യത്തിൽ ഏഴ് മാസത്തിലധികമായ ഗർഭിണികളെ യാത്ര ചെയ്യാൻ അനുവദിക്കുമോ എന്നുള്ളതിനെ എന്നതിനെ കുറിച്ചുള്ള വിവരങ്ങളും ലഭ്യമല്ല.

     നാട്ടിലേക്ക് പോകേണ്ടവർ കൊവിഡ് ടെസ്റ്റ് നടത്തണമെന്ന് സർക്കാർ നിർദേശമുണ്ടെങ്കിലും ഇതിലും അവ്യക്തത നില നിൽക്കുന്നുണ്ട്. സാധാരണ ഗതിയിൽ കൊവിഡ് റിസൾട്ട് ലഭ്യമാകാൻ മൂന്ന് ദിവസമാണ് കാത്തിരിക്കേണ്ടി വരുന്നത്. എന്നാൽ, ടെസ്റ്റ് നടത്തി വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചവർക്ക് മാത്രമാണ് യാത്ര അനുവദിക്കൂ എന്ന നിർദേശം പ്രായോഗികമല്ലെന്നാണ്‌ നിരീക്ഷണം. ചുരുങ്ങിയത് ശരീരോഷ്‌മാവ്‌ നോക്കി മാത്രമായിരിക്കും യാത്ര അനുവദിക്കുകയെന്നാണ് കരുതുന്നത്. 700 റിയാലിനടുത്ത് വണ്‍വേ ചാര്‍ജ് ഈടാക്കുമെന്നുള്ള റിപ്പോർട്ടുകൾ ഉണ്ടെകിലും ഇതിൽ സ്ഥിരീകരണമായിട്ടില്ല. രാവിലെ നാട്ടിലെത്തുന്ന രീതിയില്‍ രാത്രിയിലാണ് സഊദിയിൽ നിന്നുള്ള കേരള സര്‍വീസുകള്‍ ക്രമീകരിച്ചിരിക്കുന്നത്. സഊദിയിൽ അഞ്ചുമണിക്ക് കര്‍ഫ്യൂ തുടങ്ങുന്നതിനാല്‍ വിദൂര പ്രദേശങ്ങളില്‍ നിന്നുള്ളവരടക്കം എല്ലാ യാത്രക്കാരും നേരത്തെ വിമാനത്താവളത്തിലെത്തേണ്ടിവരും. 

      അതേസമയം, വിമാന ടിക്കറ്റ് നിരക്ക് പ്രവാസികൾ നൽകണമെന്നതിനെ സംബന്ധിച്ച് പ്രവാസികൾക്കിടയിൽ പ്രതിഷേധം ശക്തമാണ്. ടിക്കറ്റ് ചാര്‍ജ് എംബസിയുടെ വെല്‍ഫയര്‍ ഫണ്ടില്‍ നിന്ന് ലഭ്യമാക്കണമെന്ന് വിവിധ കോണുകളില്‍ നിന്ന് ആവശ്യമുയരുന്നുണ്ട്. നിലവിലെ സാഹചര്യത്തിൽ ജോലിയോ വരുമാനമോ ഇല്ലാത്ത പ്രവാസികൾക്ക് ടിക്കറ്റ് എടുക്കാൻ പണമില്ലാത്ത സാഹചര്യമാണുള്ളതെന്നും എംബസിയുടെ വെൽഫെയർ ഫണ്ടുപയോഗിച്ച് പ്രയാസമുള്ളവർക്കെങ്കിലും സൗജന്യമായി ടിക്കറ്റ് അനുവദിക്കണമെന്നുമാണ് പ്രവാസികൾ ആവശ്യപ്പെടുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രഹസ്യ വിവരത്തെത്തുടർന്ന് മൂന്ന് ദിവസത്തെ നിരീക്ഷണം; 235 കിലോഗ്രാം ചന്ദനം പിടിച്ചെടുത്തു

Kerala
  •  a minute ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം മുംബൈക്ക്; മധ്യ പ്രദേശിനെ തകർത്തത് അഞ്ച് വിക്കറ്റിന് 

latest
  •  30 minutes ago
No Image

ബ്ലാക് സ്പോട്ടുകളിൽ പൊലിസും - എംവിഡിയും സംയുക്ത പരിശോധന നടത്തും; മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാനായി പ്രത്യേക കോമ്പിംഗ് നടത്താനും തീരുമാനം

Kerala
  •  39 minutes ago
No Image

ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ ഇന്ത്യയിൽ; നയതന്ത്ര ബന്ധത്തിൽ നിർണായക തീരുമാനങ്ങൾക്ക് സാധ്യത

latest
  •  2 hours ago
No Image

ചോദ്യ പേപ്പറുകൾ ചോർന്നതിന് പിന്നിൽ ഇടതു അധ്യാപക സംഘടന; വി.ഡി.സതീശൻ

Kerala
  •  2 hours ago
No Image

ചോദ്യപേപ്പര്‍ ചോര്‍ച്ച; പരീക്ഷ റദ്ദാക്കില്ലെന്ന വിദ്യാഭ്യാസ വകുപ്പിന്റെ നിലപാടിനെതിരെ സമരത്തിനൊരുങ്ങി കെഎസ്‌യു

Kerala
  •  3 hours ago
No Image

ഖത്തര്‍ ദേശീയ ദിനം തുടർച്ചയായി നാല് ദിവസം അവധി

qatar
  •  3 hours ago
No Image

വയനാട്ടില്‍ കാട്ടാന ആക്രമണം; നിര്‍മ്മാണ തൊഴിലാളിക്ക് പരിക്കേറ്റു

Kerala
  •  4 hours ago
No Image

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്; ആം ആദ്മി പാനൽ പൂർത്തിയായി;  കെജ്‌രിവാള്‍ ഡല്‍ഹിയില്‍; അതിഷി കല്‍ക്കാജിയില്‍

National
  •  4 hours ago
No Image

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ബസില്‍ തീയും പുകയും

Kerala
  •  5 hours ago