HOME
DETAILS

ഓപ്പറേഷന്‍ തിയറ്റര്‍ പൂട്ടി ജീവനക്കാരന്‍ പോയി; പ്രസവ ശസ്ത്രക്രിയ വൈകി നവജാത ശിശു മരിച്ചു

  
backup
March 03 2019 | 19:03 PM

%e0%b4%93%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%b1%e0%b5%87%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%a4%e0%b4%bf%e0%b4%af%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%82%e0%b4%9f

 

സംഘര്‍ഷം; പൊലിസ് ലാത്തിവീശി 


പൊന്നാനി: ഓപ്പറേഷന്‍ തിയറ്റര്‍ പൂട്ടി ജീവനക്കാരന്‍ പോയതിനാല്‍ പ്രസവ ശസ്ത്രക്രിയ വൈകി നവജാത ശിശു മരിച്ചതായി ആരോപണം. രണ്ടു ദിവസം മുന്‍പ് പൂര്‍ണ ചികിത്സാ സജ്ജമായ പൊന്നാനി മാതൃ ശിശു ആശുപത്രിയില്‍ ആണ് സംഭവം. കുഞ്ഞിന്റെ മരണകാരണം ആശുപത്രി അധികൃതരുടെ അനാസ്ഥയെന്ന് ആരോപിച്ച് ബന്ധുക്കള്‍ ആശുപത്രിയില്‍ പ്രതിഷേധിച്ചത് സംഘര്‍ഷത്തിനിടയാക്കി.


പുറങ്ങ് മാരയാമുറ്റത്തുള്ള തൈപറമ്പില്‍ മുഹമ്മദ് റിയാസ്-റംസീന ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. ഇന്നലെ രാത്രി ഒന്‍പത് മണിയോടെയാണ് സംഭവം. പ്രസവ വേദനയെത്തുടര്‍ന്ന് ആശുപത്രിയിലെത്തിയ റംസീനയെ താക്കോല്‍ ഇല്ലാത്തതിനാല്‍ യഥാസമയം ഓപ്പറേഷന്‍ തിയറ്ററില്‍ പ്രവേശിപ്പിക്കാനായില്ല. ഓപ്പറേഷന്‍ തിയറ്റര്‍ പൂട്ടി താക്കോലുമായി ജീവനക്കാരന്‍ പോയതാണ് കാരണമെന്നാണ് യുവതിയുടെ ബന്ധുക്കള്‍ ആരോപിക്കുന്നത്.


പത്ത് മിനുട്ടിലധികം കഴിഞ്ഞാണ് ഓപ്പറേഷന്‍ തിയറ്റര്‍ തുറക്കാനായത്. ആശുപത്രി അധികൃതരുടെ ഈ അനാസ്ഥയാണ് കുഞ്ഞിന്റെ മരണകാരണം എന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. ഇതിനെച്ചൊല്ലിയാണ് ബന്ധുക്കള്‍ ആശുപത്രി അധികൃതര്‍ക്കെതിരേ ബഹളംവച്ചത്. ഇതോടെ പൊന്നാനിയില്‍ നിന്ന് പൊലിസെത്തി ബന്ധുക്കളോട് സംസാരിച്ചെങ്കിലും രാത്രി വൈകിയും സംഘര്‍ഷത്തിന് അയവ് വന്നിട്ടില്ല.


അതേ സമയം ബന്ധുക്കളുടെ ആരോപണം ആശുപത്രി അധികൃതര്‍ നിഷേധിച്ചു. പൊലിസ് ലാത്തി വീശിയാണ് ആശുപത്രിയില്‍ തടിച്ചുകൂടിയവരെ ഓടിച്ചത്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  a day ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  a day ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  a day ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  a day ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  a day ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  a day ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  a day ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  a day ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  a day ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  a day ago