പൊലിസ് സ്റ്റേഷന് ഉപരോധം: ബി.ജെ.പി ജില്ലാ പ്രസിഡന്റടക്കം 200 പേര്‍ക്കെതിരേ കേസ്
കാസര്‍കോട്: ബി.എം.എസ് പ്രവര്ത്തകന് കസ്റ്റഡിയില്‍ മരണപ്പെട്ട സംഭവത്തില്‍ പൊലിസ് ഉദ്യോഗസ്ഥര്ക്കെതിരേ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ടൗണ്‍ പൊലിസ് സ്റ്റേഷന് ഉപരോധവുമായി ബന്ധപ്പെട്ട് ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ.കെ ശ്രീകാന്ത് ഉള്‍പ്പെടെയുള്ള 200 ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്തു.
ബി.ജെ.പി നേതാക്കളായ സുധമ്മ ഗോസാരെ, രാജേഷ് കൈന്താര്‍, ബാബു എന്ന ബല്‍രാജ്, പ്രദീപ് മാവുങ്കാല്‍, സുനില്‍ നാരാമ്പാടി, അഡ്വ. മുരളി എന്നിവരടക്കം 200 പേര്‍ക്കെതിരേയാണു കേസ്. ശനിയാഴ്ച രാത്രിയിലാണു ബി.ജെ.പി നേതാക്കളും പ്രവര്‍ത്തകരും പൊലിസ് സ്റ്റേഷന് ഉപരോധിച്ചത്. സംഭവത്തില്‍ ആരോപണ വിധേയനായ എസ്.ഐയെ എ.ആര് ക്യാംപിലേക്കു സ്ഥലം മാറ്റിയെന്ന ഉറപ്പു ലഭിച്ചതിനെ തുടര്‍ന്നാണ് ഉപരോധക്കാര്‍ പിരിഞ്ഞു പോയത്.
അതേസമയം സംഭവത്തില്‍ പ്രതിഷേധിച്ച് പൊലിസ് ജീപ്പും ലോറിയും അടിച്ചു തകര്‍ത്ത സംഭവത്തില്‍ കെ ശ്രീകാന്ത് ഉള്‍പ്പെടെയുള്ള 50 ബി.ജെ.പി-ആര്.എസ്.എസ് പ്രവര്‍ത്തകര്‍ക്കെതിരേയും ടൗണ്‍ പൊലിസ് കേസെടുത്തിട്ടുണ്ട്. ബി.എം.എസ് പ്രവര്‍ത്തകന്റെ മരണത്തില്‍ പ്രതിഷേധിച്ചു നഗരത്തില്‍ കൂടി നിന്നവരാണു നിര്‍ത്തിയിട്ടിരുന്ന പൊലിസ് ജീപ്പും ലോറിയും അടിച്ചു തകര്‍ത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."