കാരുണ്യം മനുഷ്യബന്ധിതമായ സവിശേഷത: ഹൈദരലി തങ്ങള്‍
#ശരീഫ് കൂലേരി
ബംഗളൂരു: ഒഴിച്ചുകൂടാന്‍ കഴിയാത്തവിധം മനുഷ്യബന്ധിതമായ സവിശേഷതയാണ് കാരുണ്യമെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു. ആള്‍ ഇന്ത്യ കെ.എം.സി.സി ബംഗളൂരു സെന്‍ട്രല്‍ കമ്മിറ്റി ബംഗളൂരുവില്‍ നിര്‍മിച്ച ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഹ്യുമാനിറ്റി എന്ന കാരുണ്യ ഭവനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തങ്ങള്‍.
ലാളിത്യവും നിഷ്‌കളങ്കതയും നിറഞ്ഞ മനസുള്ളവരില്‍ കാരുണ്യമെന്ന സവിശേഷത കാണാം. കാരുണ്യം കേവലം മനുഷ്യരോട് മാത്രമല്ല, മറ്റു ജീവികളോടും പ്രകൃതിയോടും കാണിക്കണം. കാരുണ്യ പ്രവര്‍ത്തനങ്ങള്‍ കൂടുതലായി വ്യാപിപ്പിക്കണമെന്ന പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ ആഹ്വാനം അക്ഷരാര്‍ഥത്തില്‍ പ്രാവര്‍ത്തികമാക്കുകയാണ് ബംഗളൂരു കെ.എം.സി.സി ചെയ്തുകൊണ്ടിരിക്കുന്നതെന്ന് തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
ബംഗളൂരു ലക്കസാന്ദ്ര നിംഹാന്‍സ് കണ്‍വന്‍ഷന്‍ സെന്ററില്‍ നടന്ന സമര്‍പ്പണ സമ്മേളനത്തില്‍ എസ്.ടി.സി.എച്ച് ചെയര്‍മാന്‍ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി. മുന്‍ പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡ മുഖ്യാതിഥിയായി. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ സുവനീര്‍ പ്രകാശനം ചെയ്തു.
സെന്റര്‍ ട്രഷറര്‍ ടി. ഉസ്്മാന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മുസ്‌ലിംലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫ. ഖാദര്‍ മൊയ്തീന്‍ മുഖ്യപ്രഭാഷണം നടത്തി. പി.കെ കുഞ്ഞാലിക്കുട്ടി എം.പി വെബ്‌സൈറ്റ് ഉദ്ഘാടനം നിര്‍വഹിച്ചു. കര്‍ണാടക മന്ത്രി സഹീര്‍ അഹമ്മദ്, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, പി.വി അബ്ദുല്‍ വഹാബ് എം.പി, എസ്.ടി.സി.എച്ച് രക്ഷാധികാരി പാണക്കാട് സയ്യിദ് ബശീറലി ശിഹാബ് തങ്ങള്‍, ഡോ. എം.കെ മുനീര്‍ എം.എല്‍.എ, അബ്ദുറഹ്മാന്‍ കല്ലായി, നിംഹാന്‍സ് ഡയരക്ടര്‍ ഡോ. ബി.എന്‍ ഗംഗാധര്‍, ഡോ. ഉദയ് ബി. ഗരുദാചര്‍, ആര്‍. രോഷന്‍ ബാഗ് എം.എല്‍.എ, എന്‍.എ ഹാരിസ് എം.എല്‍.എ, ബി.എം ഫാറൂഖ് എം.എല്‍.സി, കെ.എം ഷാജി എം.എല്‍.എ, ടി.വി ഇബ്‌റാഹിം എം.എല്‍.എ, പാറക്കല്‍ അബ്ദുല്ല എം.എല്‍.എ, മുജാഹിദ് പാഷ ബി.ബി.എം.പി കൗണ്‍സിലര്‍, ഹുസൈന്‍ മടവൂര്‍, കെ.എം നൗഷാദ്, എം.എ അമീറലി സംസാരിച്ചു. ദസ്തഗീര്‍ ആലം, സിറാജ് ഇബ്്‌റാഹിം സേഠ്, കെ.പി.എ മജീദ്, പി.കെ ഫിറോസ് സംബന്ധിച്ചു. തണല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് സംഭാവന ചെയ്ത പാലിയേറ്റീവ് വാഹനം പി.എം മുഹമ്മദലി ബാബു പാണക്കാട് സയ്യിദ് ബശീറലി ശിഹാബ് തങ്ങള്‍ക്ക് കൈമാറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."