കോടിയേരി കലാപം ഉണ്ടാക്കാന്‍ ശ്രമിക്കുന്നു: പി.കെ കൃഷ്ണദാസ്
കൊച്ചി: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ഹിന്ദുവിനെയും മുസ്ലിമിനെയും തമ്മിലടിപ്പിച്ച് കലാപം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് ബി.ജെ.പി ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ കൃഷ്ണദാസ് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. പുല്‍വാമ ഭീകരാക്രമണത്തില്‍ ലോക രാഷ്ട്രങ്ങള്‍ ഇന്ത്യയെ പിന്തുണച്ചപ്പോള്‍ പാകിസ്താന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത് അതിനു തെളിവാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പരാജയപ്പെടുത്തുന്നതിന് ദേശീയതലത്തില്‍ രൂപപ്പെട്ട കേണ്‍ഗ്രസ്-സി.പി.എം സഖ്യം കേരളത്തിലും മറനീക്കി പുറത്തുവന്നു. അതിനു തെളിവാണ് തൃശൂരില്‍ മുഖ്യമന്ത്രി നടത്തിയ പ്രസംഗം. ബി.ജെ.പി ഒന്നോ രണ്ടോ സീറ്റില്‍ പോലും ജയിക്കുന്നതിന് ഒരു സാഹചര്യവും ഉണ്ടാക്കരുതെന്നായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം.
അങ്ങനെയെങ്കില്‍ ഇരുസഖ്യങ്ങളും ഇത് തുറന്നു സമ്മതിച്ച് ധാരണയോടെ ഒരു സ്ഥാനാര്‍ഥിയെ നിര്‍ണയിക്കണമെന്നും കൃഷ്ണദാസ് പരിഹസിച്ചു. സീറ്റ് സംബന്ധിച്ചു ബി.ഡി.ജെ.എസുമായി ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. പാര്‍ട്ടി നിര്‍ദേശിച്ചാല്‍ തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എറണാകുളം ജില്ലാ പ്രസിഡന്റ് എന്‍.കെ മോഹന്‍ദാസ്, ജനറല്‍ സെക്രട്ടറി അഡ്വ. കെ.എസ് ഷൈജുഎന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."