എം.എം മണി കേരള ജനതക്ക് അപമാനകരം: യുവജനതാദള്‍ (യു)
നാദാപുരം: കേരളം മുഴുവന്‍ ഒറ്റക്കെട്ടായി ജിഷ്ണുവിന്റെ അമ്മ മഹിജയുടെ ദു:ഖത്തില്‍ പങ്ക് ചേരുമ്പോള്‍ സംസ്കാര ശൂന്യവും മനുഷ്യത്വരഹിതവുമായി മഹിജയെപ്പറ്റി പ്രതികരിച്ച മന്ത്രി എം.എം മണി കേരള ജനതക്ക് അപമാനകരമാണെന്ന് യുവജനതാദള്‍ (യു) സംസ്ഥാന വൈസ് പ്രസിഡന്റണ്ട് പി.കെ പ്രവീണ്‍.
മണിയുടെ പ്രതികരണത്തിനെതിരേ മഹിളാ സംഘടനകളും വനിതാ കമ്മിഷനും രംഗത്തിറങ്ങണമെന്നും പ്രവീണ്‍ ആവശ്യപ്പെട്ടു. ജിഷ്ണുവിന്റെ കുടുംബാംഗങ്ങള്‍ നടത്തുന്ന ഉപവാസത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടണ്ട് യുവജനതാദള്‍ നാദാപുരം മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്നലെ രാവിലെ മുതല്‍ നാദാപുരത്ത് നടത്തിയ ഉപവാസ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മണ്ഡലം പ്രസിഡന്റ് വത്സരാജ് മണലാട്ട് അധ്യക്ഷനായി. യുവജനതാദള്‍ സംസ്ഥാന കമ്മിറ്റിയംഗം കെ. റൂസ്സി മുഖ്യപ്രഭാഷണം നടത്തി.
ജനതാദള്‍ മണ്ഡലം പ്രസിഡന്റ് പി.എം നാണു, ജില്ലാ കമ്മിറ്റിയംഗം ഒ.കെ തൂണേരി, കെ. രജീഷ്, എം. കുഞ്ഞികൃഷ്ണന്, ടി.കെ ബാലന്, എം.പി നിര്‍മല, കെ.വി നാസര്‍, പ്രഭീഷ് ആദിയൂര്, യൂത്ത് കോണ്‍ഗ്രസ് നേതാവ് കെ.പി ബിജു സംസാരിച്ചു. ജനതാദള്‍ സീനിയര്‍ നേതാവ് എം. വേണുഗോപാലക്കുറുപ്പ് നാരങ്ങാനീര് നല്കി ഉപവാസം അവസാനിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."