HOME
DETAILS

അനധികൃത ബോര്‍ഡുകള്‍ 10 ദിവസത്തിനകം നീക്കം ചെയ്യണമെന്ന് ഹൈക്കോടതി

  
backup
March 03 2019 | 19:03 PM

%e0%b4%85%e0%b4%a8%e0%b4%a7%e0%b4%bf%e0%b4%95%e0%b5%83%e0%b4%a4-%e0%b4%ac%e0%b5%8b%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a1%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-10-%e0%b4%a6%e0%b4%bf%e0%b4%b5

 


മലപ്പുറം: പൊതുസ്ഥലങ്ങളിലെ അനധികൃത പരസ്യ ബോര്‍ഡുകള്‍ 10 ദിവസത്തിനകം നീക്കം ചെയ്യണമെന്ന് ഹൈക്കോടതി. അനധികൃത ബോര്‍ഡുകള്‍ നീക്കം ചെയ്യണമെന്ന് ആശ്യപ്പെട്ട് സര്‍ക്കാരും ഹൈക്കോടതിയും നിരവധി ഉത്തരവുകള്‍ പുറപ്പെടുവിച്ചെങ്കിലും ഇവ അനിയന്ത്രിതമായി വര്‍ധിച്ചുവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പുതിയ ഉത്തരവ്. 10 ദിവസത്തിനകം ബോര്‍ഡുകള്‍ നീക്കാനും അപ്രകാരം ചെയ്തിട്ടുണ്ടോ എന്ന് ജില്ലാ കലക്ടര്‍മാര്‍ പരിശോധിക്കാനും ഇവ സ്ഥാപിച്ചതിനെതിരേ തദ്ദേശ സ്ഥാപന സെക്രട്ടറി, ഫീല്‍ഡ് സ്റ്റാഫ് എന്നിവരെ ഉത്തരവാദികളാക്കി നടപടിയെടുക്കാനും ഹൈക്കോടതി നിര്‍ദേശിച്ചു. എല്ലാ ജില്ലകളിലെയും പഞ്ചായത്ത് ഡെപ്യൂട്ടി ഡയരക്ടര്‍മാരെയും നഗരകാര്യ വകുപ്പിലെ റീജ്യനല്‍ ജോയിന്റ് ഡയരക്ടര്‍മാരെയും അനധികൃത ബോര്‍ഡുകളും ബാനറുകളും കൊടികളും നീക്കുന്നതിന് മേല്‍നോട്ടം വഹിക്കുന്നതിനായി നോഡല്‍ ഓഫിസര്‍മാരായി നിയമിക്കണം.


കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ എല്ലാ തദ്ദേശ സ്ഥാപന സെക്രട്ടറിമാരും അനധികൃത ബോര്‍ഡുകള്‍ സമയബന്ധിതമായി നീക്കം ചെയ്യാനാവശ്യമായ നടപടി സ്വീകരിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. പഞ്ചായത്ത് ഡെപ്യൂട്ടി ഡയരക്ടര്‍മാരെയും നഗരകാര്യ വകുപ്പിലെ റീജ്യനല്‍ ജോയിന്റ് ഡയരക്ടര്‍മാരെയും പുരോഗതി വിലയിരുത്തുന്നതിനുള്ള നോഡല്‍ ഓഫിസര്‍മാരായി നിയമിച്ചിട്ടുണ്ട്. ബോര്‍ഡുകള്‍ സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് പരാതി ബോധിപ്പിക്കുന്നതിന് നോഡല്‍ ഓഫിസര്‍മാര്‍ അവരുടെ ഫോണ്‍ നമ്പറും ഇ-മെയില്‍ വിലാസവും വാട്‌സ്ആപ് നമ്പറും മൂന്നു ദിവസത്തിനുള്ളില്‍ പ്രസിദ്ധീകരിക്കണം. കോടതി വിധി പാലിച്ച് ബോര്‍ഡുകള്‍ നീക്കം ചെയ്യുന്നതില്‍ കൈവരിക്കുന്ന പുരോഗതി നോഡല്‍ ഓഫിസര്‍മാര്‍ ദിവസേന വിലയിരുത്തുകയും വേണം.


ബോര്‍ഡുകള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ അഞ്ചിലധികം ഉത്തരവുകള്‍ പുറപ്പെടുവിച്ചിരുന്നു. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഏഴു ദിവസത്തിനകം അനധികൃത ബോര്‍ഡുകള്‍ നീക്കണമെന്ന് കഴിഞ്ഞ ജനുവരി 22ന് സര്‍ക്കാര്‍ ഉത്തരവിറക്കിയെങ്കിലും നടന്നില്ല. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 18, ഒക്ടോബര്‍ മൂന്ന് തിയതികളിലും അനധികൃത പരസ്യ ബോര്‍ഡുകള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി പൊതു ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഈ ഉത്തരവ് പാലിച്ചുകൊണ്ട് സംസ്ഥാനത്തെ വിവിധ പഞ്ചായത്തുകളില്‍ നിന്നായി 1,29,972 ബോര്‍ഡുകള്‍ നീക്കം ചെയ്യുകയും 23,302 രൂപ പിഴ ഈടാക്കുകയും ചെയ്തിട്ടുണ്ട്. നഗരസഭാ പരിധിയില്‍നിന്ന് 1,15,670 ബോര്‍ഡുകള്‍ നീക്കം ചെയ്യുകയും 7,36,705 രൂപ പിഴ ചുമത്തുകയും ചെയ്തു. ഈ കാലയളവില്‍ അനധികൃത ബോര്‍ഡുകള്‍ നീക്കം ചെയ്യുന്നതില്‍ ഗണ്യമായ പുരോഗതി കൈവരിക്കുകയും തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ കാര്യക്ഷമമായി ഇടപെടുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിനുശേഷം പൊതുസ്ഥലങ്ങളിലും നിരത്തുകളിലും അനധികൃത പരസ്യ ബോര്‍ഡുകള്‍ വീണ്ടും വര്‍ധിച്ചതിനെ തുടര്‍ന്നാണ് ഹൈക്കോടതി പുതിയ ഉത്തരവിറക്കിയത്.


സംസ്ഥാനത്തെ വിവിധ ഏജന്‍സികളും സംഘടനകളും സ്ഥാപനങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ അനുമതി കൂടാതെ പരസ്യ ബോര്‍ഡുകള്‍ സ്ഥാപിക്കുകയും ഇതുമൂലമുണ്ടാകുന്ന അപകടങ്ങള്‍ വര്‍ധിക്കുകയും ചെയ്ത സാഹചര്യത്തിലാണ് വിഷയത്തില്‍ കോടതിയും സര്‍ക്കാരും ഇടപെട്ടത്. എന്നാല്‍ കോടതി ഉത്തരവുണ്ടായിട്ടും നിയമം കാറ്റില്‍പറത്തി നഗരങ്ങളില്‍ ഫ്‌ളക്‌സ് ബോര്‍ഡുകളും ബാനറുകളും കൊടിതോരണങ്ങളും നിറയുകയാണ്. റോഡില്‍നിന്ന് 10 മീറ്റര്‍ ഉള്ളില്‍ മാത്രമേ പരസ്യ ബോര്‍ഡുകള്‍ സ്ഥാപിക്കാവൂ എന്നാണ് ഹൈക്കോടതി ഉത്തരവ്. ഇങ്ങനെ ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ തദ്ദേശ സ്ഥാപനങ്ങളുടെ അനുമതിയും വേണം. പക്ഷേ ഈ നിയമം രാഷ്ട്രീയ പാര്‍ട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ പാലിക്കുന്നില്ലെന്നാണ് വസ്തുത.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രഹസ്യ വിവരത്തെത്തുടർന്ന് മൂന്ന് ദിവസത്തെ നിരീക്ഷണം; 235 കിലോഗ്രാം ചന്ദനം പിടിച്ചെടുത്തു

Kerala
  •  4 minutes ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം മുംബൈക്ക്; മധ്യ പ്രദേശിനെ തകർത്തത് അഞ്ച് വിക്കറ്റിന് 

latest
  •  33 minutes ago
No Image

ബ്ലാക് സ്പോട്ടുകളിൽ പൊലിസും - എംവിഡിയും സംയുക്ത പരിശോധന നടത്തും; മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാനായി പ്രത്യേക കോമ്പിംഗ് നടത്താനും തീരുമാനം

Kerala
  •  42 minutes ago
No Image

ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ ഇന്ത്യയിൽ; നയതന്ത്ര ബന്ധത്തിൽ നിർണായക തീരുമാനങ്ങൾക്ക് സാധ്യത

latest
  •  2 hours ago
No Image

ചോദ്യ പേപ്പറുകൾ ചോർന്നതിന് പിന്നിൽ ഇടതു അധ്യാപക സംഘടന; വി.ഡി.സതീശൻ

Kerala
  •  2 hours ago
No Image

ചോദ്യപേപ്പര്‍ ചോര്‍ച്ച; പരീക്ഷ റദ്ദാക്കില്ലെന്ന വിദ്യാഭ്യാസ വകുപ്പിന്റെ നിലപാടിനെതിരെ സമരത്തിനൊരുങ്ങി കെഎസ്‌യു

Kerala
  •  3 hours ago
No Image

ഖത്തര്‍ ദേശീയ ദിനം തുടർച്ചയായി നാല് ദിവസം അവധി

qatar
  •  3 hours ago
No Image

വയനാട്ടില്‍ കാട്ടാന ആക്രമണം; നിര്‍മ്മാണ തൊഴിലാളിക്ക് പരിക്കേറ്റു

Kerala
  •  4 hours ago
No Image

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്; ആം ആദ്മി പാനൽ പൂർത്തിയായി;  കെജ്‌രിവാള്‍ ഡല്‍ഹിയില്‍; അതിഷി കല്‍ക്കാജിയില്‍

National
  •  4 hours ago
No Image

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ബസില്‍ തീയും പുകയും

Kerala
  •  5 hours ago